കുന്ദമംഗലം പ്രസ് ക്ലബ്ബ് ഓണാഘോഷവും അക്ഷര പുലരി സപ്ലിമെൻറ് പ്രകാശനവും നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജിക്കുന്നുമ്മൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ സപ്ലിമെൻറ് പ്രകാശനം നിർവ്വഹിച്ചു.

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് രവീന്ദ്രൻ കുന്ദമംഗലം അധ്യക്ഷത വഹിച്ചു.സെക്രട്ടറി അബൂബക്കർ കുന്ദമംഗലം സ്വാഗതം പറഞ്ഞു. സപ്ലിമെൻറ് എഡിറ്റർ പി.കോയ മാസ്റ്റർ ‘, എം.സിബ് ഗത്തുള്ള , ഷാജി, മുഹമ്മദ് മാസ്റ്റർ, ഹബീബ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ നാസർ കാരന്തൂർ നന്ദി പറഞ്ഞു. തുടർന്ന് വിവിധ മത്സരങ്ങളും ഓണസദ്യയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *