ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ “ഗാന്ധി പഥം തേടി” യാത്ര അഹമ്മദാബാദിൽ എത്തിച്ചേർന്നു. അഹമ്മദാബാദ് കേരളം സമാജം പ്രസിഡന്റ് സി.ഗിരീശൻ, ജോയിന്റ് സെക്രട്ടറി ബെന്നി വർഗ്ഗീസ് എന്നിവർ ചേർന്ന് സ്വീകരണം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ് എന്നിവരുടെ നേതൃത്വത്തിൽ 82 സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ 110 പേരാണ് സംഘത്തിലുള്ളത്.

ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി കലാപരിപാടികൾ, സംവാദങ്ങൾ എന്നിവ നടത്തുന്നതിനും ഗാന്ധി ആശ്രമം, മഹാത്മാ മന്ദിർ എന്നിവ സന്ദർശിക്കുവാനും അഹമ്മദാബാദ് കേരള സമാജം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *