മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മകനും നടനുമായ ദുൽഖർ സൽമാൻ. എന്നും എപ്പോഴും പിതാവിനെപോലെ ആകാനാണ് ‍ഞാൻ ആഗ്രഹിച്ചതെന്ന് ദുൽഖർ സൽമാൻ ആശംസാ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പേജിലാണ് ദുൽഖർ സൽമാന്റെ ഹൃദയസ്പർശിയായ കുറിപ്പ്.

ദുൽഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്
വലുതാകുമ്പോൾ താങ്കളെപ്പോലെ ആകാനാണ് ചെറിയകുട്ടി ആയിരുന്നപ്പോൾ ആഗ്രഹിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ താങ്കളെപ്പോലെ ഒരു നടനാകണമെന്നാണ് മോഹിച്ചത്. താനൊരു പിതാവായപ്പോഴും അതെ താങ്കളെപ്പോലെ ഒരു പിതാവാകണമെന്നാണ് കൊതിച്ചത് . എന്നെങ്കിലും ഒരിക്കൽ ഞാൻ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് കരുതുന്നു പാ. പിറന്നാളാശംസകൾ നേരുന്നു. എന്നും ഈ ലോകത്തെ രസിപ്പിക്കാനും ഏവർക്കും പ്രചോദനമാകാനും താങ്കൾക്ക് കഴിയട്ടെ

Leave a Reply

Your email address will not be published. Required fields are marked *