കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച സെപ്റ്റംബർ 14ന് നടക്കും. ആഗസ്റ്റ് 26ന് യു.ഡി.എഫിലെ 10 അംഗങ്ങളും ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ജില്ല പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ശാഫിയാണ് റിട്ടേണിങ് ഓഫിസർ. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം ആദ്യ രണ്ട് വർഷം കോൺഗ്രസിനും തുടർന്ന് മൂന്ന് വർഷം ലീഗിനുമാണ് പ്രസിഡന്റ് സ്ഥാനം. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 19 സീറ്റിൽ യു.ഡി.എഫിന് 10ഉം എൽ.ഡിഎഫിന് 9ഉം അംഗങ്ങളാണ് ഉള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് ആറും ലീഗിന് നാലും അംഗങ്ങളും എൽ.ഡി.എഫിൽ സി.പി.എമ്മിന് ഏഴും എൽ.ജെ.ഡിക്ക് ഒന്നും എൻ.സി.പിക്ക് ഒന്നും അംഗങ്ങൾ ഉണ്ട് . യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലൂളി ആയിരുന്നു ആദ്യ രണ്ടു വർഷം ബ്ലോക്ക് പ്രസിഡന്റ്. മുന്നണി ധാരണയെ തുടർന്ന് അദ്ദേഹം രാജിവെച്ചപ്പോൾ നടന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും തുല്യ നിലയിൽ ആയതിനാൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി ടി.പി. മാധവൻ പ്രസിഡന്റ് ആകുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25നു നടന്ന തെരെഞ്ഞെടുപ്പിൽ . കുന്ദമംഗലം ഡിവിഷനിലെ അംഗം അരിയിൽ അലവിയായിരുന്നു അന്ന് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. യു.ഡി.എഫിലെ മുസ്ലിം ലീഗ് അംഗത്തിന്റെ വോട്ടാണ് അസാധുവായത്. അപ്രതീക്ഷിതമായി എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് അന്ന് വിവാദത്തിനു വഴിയൊരുക്കി. പിന്നീട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചിരുന്നു. യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി മൈമൂന കടുക്കാഞ്ചേരിയാണ് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിൽ ഒരു എൽ.ഡി.എഫ് വോട്ട് വോട്ട് അസാധുവായിരുന്നു. ആറു മാസം കഴിഞ്ഞതോടെയാണ് യു.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അംഗങ്ങളുടെ വോട്ട് അസാധുവാകാതിരിക്കാൻ പജാഗ്രതയിലാണ് ഇരു മുന്നണികളും.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
