നടൻ ഉണ്ണി മുകുന്ദനെ ട്രോളി നടിയും ആക്റ്റിവിസ്റ്റുമായ അരുന്ധതി.പ്രതിസന്ധികളെ നേരിട്ട്​ എസ്.ഐ ആവുകയെന്ന സ്വപ്നം യാഥാർഥ്യമാക്കിയ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ആനി ശിവയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരുന്നു. എന്നാൽ പൊട്ട് തൊടുന്നതും തൊടാത്തതുമൊക്കെ ഒരാളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു പോസ്റ്റിനെതിരെയുള്ള പ്രധാന വിമർശനം

ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’എന്നായിരുന്നു അരുന്ധതിയുടെ പോസ്റ്റ്.

സ്ത്രീ വിരുദ്ധത പറഞ്ഞുകൊണ്ടാണോ സ്ത്രീകളെ പുകഴ്ത്തേണ്ടത് എന്നുമുള്ള വിമർശനങ്ങളും ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെതിരെ ഉയർന്നിരുന്നു. ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ സംവിധായകന്‍ ജിയോ ബേബിയും കമന്റ് ചെയ്തിരുന്നു. വളരെ മോശം പോസ്റ്റാണിത് എന്നായിരുന്നു ജിയോ ബേബി കുറിച്ചത്. കമന്റിന് പിന്നാലെ ജിയോ ബേബിയെ വിമര്‍ശിച്ചും പിന്തുണച്ചും കമന്റുകള്‍ വന്നിരുന്നു. എന്താണ് ഈ പോസ്റ്റില്‍ മോശമെന്നാണ് ചിലരുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *