തിരുവനന്തപുരം:പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ ബിഹാർ സ്വദേശി സംജയിന്(20) പത്ത് വർഷം കഠിനതടവും നാൽപ്പതിനായിരം രൂപ പിഴയും വിധിച്ച്തിരുവനന്തപുരം അതിവേഗ കോടതി . ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽക്കണമെന്നും വിധിയിലുണ്ട്. 2022 ജൂൺ ഏഴിന് ഉച്ചക്ക് നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ്കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്കൂളിൽ നിന്നും കുട്ടുകാരിയോടൊപ്പം ഹോസ്റ്റലിലോട്ട് നടന്ന് പോവുകയായിരുന്നു പെൺകുട്ടി. എതിരെ നടന്ന് വന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗിക അതിക്രമം നടത്തി. ഭയന്ന പെൺകുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ ഓടിച്ച് പിടികൂടി പൊലീസിൽ ഏൽപ്പിക്കുയായിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
