മോശം പെരുമാറ്റം ചോദ്യം ചെയ്തതിന് പറവൂരിലെ സിനിമാ തീയേറ്ററിൽ ദമ്പതികൾക്ക് മർദനം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഷഫാസ് തിയേറ്ററിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.രാത്രി 10 മണിയോടെയാണ് സംഭവം. ഷഫാസ് തിയേറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികൾ. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറി. ജിബിൻ ഇത് ചോദ്യം ചെയ്തതോടെ മർദനത്തിൽ കലാശിക്കുകയായിരുന്നു. ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി.

ആക്രമണത്തിൽ ജിബിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *