അൽ അഖ്‌സ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം അടച്ച് ഇസ്രായേൽ. ദേശീയ മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിരുന്നു. പിന്നീട് പള്ളിയിലേക്കുള്ള മുസ്‍ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. കഴിഞ്ഞ ഏതാനം ആഴ്ചകളായി പള്ളിയിൽ മുസ്‍ലിം വിഭാഗത്തിന് ഇസ്രായേൽ പ്രവേശനം തടഞ്ഞതിനെ തുടർന്ന് സമീപത്തെ തെരുവുകളിൽ വിശ്വാസികൾ പ്രാർഥന നടത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച ദിവസമായ ഇന്നും പ്രാർഥനക്ക് സാധ്യമാവാത്ത വിധമാണ് ഇസ്രായേലിന്റെ വഴിതടയൽ.​

അതിനിടെ ഗ​സ്സ​യി​ലെ മ​ര​ണം 7000 ക​വി​ഞ്ഞ​താ​യും ഇതിൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ കു​ട്ടി​ക​ളാ​ണെ​ന്നും ഫ​ല​സ്തീ​ൻ ആ​​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​സ്സ​യി​ലെ താ​മ​സ​യോ​ഗ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ 45 ശ​ത​മാ​ന​വും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. 219 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. 14 ല​ക്ഷം പേരാണ് അ​ഭ​യാ​ർ​ഥി​ക​ളാ​യത്.

Leave a Reply

Your email address will not be published. Required fields are marked *