ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികൾ ചാലപ്പുറം ഗവ. എൽ പി സ്കൂളിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വിദ്യ നുകരുന്ന പൂന്തോട്ടത്തിലെ പൂമ്പാറ്റകളാണ് ഓരോ വിദ്യാർത്ഥികളുമെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അത്തോളി ജി.യു.പി എസിലെ വിദ്യാർത്ഥിനി എസ്.ആർ ജ്യോതിക അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊവിഡൻസ് എൽ.പി സ്കൂൾ വിദ്യാർത്ഥിനി വേദ തുഷാജ് ശിശുദിന സന്ദേശം നൽകി. ചാലപ്പുറം ഗവ.എൽ.പി സ്കൂൾ പ്രധാനധ്യാപകൻ മനോജ്‌കുമാർ ശിശുദിന സ്റ്റാമ്പ്‌ പ്രകാശിപ്പിച്ചു.ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് വി.സുന്ദരൻ, ട്രഷറർ കെ വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.ടി ജിഷ, കെ.എൻ ബാബു, സുനിൽ കാവുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി.ശ്രീദേവ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ സുധീർ കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *