കുന്ദമംഗലത്ത് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുക്കം മരഞ്ചാട്ടി മൂലംപാറക്കല്‍ സ്വദേശി അനീഷ് മോഹനാണ് മോഷണശ്രമത്തിനിടെ പിടിയിലായത്. കുന്ദമംഗലം വയനാട് റോഡിലെ മാരുതി വര്‍ക്ക് ഷോപ്പിന്റെ സമീപത്തുവെച്ചാണ് സ്‌കൂട്ടറുമായി കടന്ന് കളയാന്‍ ശ്രമിക്കവെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. മാരുതി വര്‍ക്ക്‌ഷോപ്പിലെ പെയിന്റിംഗ് തൊഴിലാളിയായ വ്യക്തിയുടെ സ്‌കൂട്ടറുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ കുന്ദമംഗലം പോലീസിന് കൈമാറിയിട്ടുണ്ട്. വാഹനം മോഷ്ടിച്ചെങ്കിലും മുക്കം റോഡിലെ വാഹനത്തിരക്ക് മൂലം ഇയാള്‍ക്ക് രക്ഷപെടാന്‍ സാധിക്കാതെ വരികയും സ്‌കൂട്ടറിന് പിന്നാലെ ഓടി നാട്ടുകാര്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ പോക്‌സോ കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *