മീന്‍ പിടിക്കാനിറങ്ങി വലയിലായി അണലി, നീണ്ട നേരത്തെ പരിശ്രമത്തിന് പിന്നാലെ രക്ഷപ്പെടൽ. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സെലീന നൗഷാദിന്റെ വീട്ടുമുറ്റത്ത് നിന്നും നാലരയടി നീളമുള്ള അണലിയെ പിടികൂടിയത്.പാവുക്കര മുല്ലശേരിക്കടവിനു സമീപം പമ്പാ നദീതീരത്തുള്ള തുണ്ടിയിൽ വീടിന്റെ മുൻവശത്ത് മീൻ വളർത്തുന്നതിനായി കെട്ടി ഉയർത്തിയ ടാങ്കിനു സമീപം വലയിൽ കുടുങ്ങിയ നിലയിലായിരുന്നു അണലിയെ കണ്ടെത്തിയത്. സെലീനയും ഭർത്താവ് നൗഷാദും മകൻ ഇർഷാദും രാവിലെ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് വലയിൽ കുടുങ്ങിയ അണലി ശ്രദ്ധയിൽപെട്ടത്.സെലീന നൗഷാദ് വിവരമറിയിച്ചതിനെ തുടർന്ന് പതിനൊന്ന് മണിയോടെ സ്നേക്ക് റെസ്‌ക്യൂവെർ ചെങ്ങന്നൂർ പൂമല സ്വദേശി സാം ജോൺ സ്ഥലത്തെത്തിയാണ് അണലിയെ പിടികൂടിയത്. പിടികൂടിയ അണലിയെ വനം വകുപ്പിന്റെ റാന്നി റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറുമെന്ന് സാം ജോൺ പറഞ്ഞു.പമ്പാനദിയുടെ തീരങ്ങൾ കാട് കയറിക്കിടക്കുന്നതിനാൽ ഈ പ്രദേശത്ത് വിഷപ്പാമ്പുകളുടെ ശല്യം ഏറെയുള്ളതായി പ്രദേശവാസികൾ പറയുന്നു.മീന്‍ പിടിക്കാനിറങ്ങി വലയിലായി അണലി, നീണ്ട നേരത്തെ പരിശ്രമത്തിന് പിന്നാലെ രക്ഷപ്പെടൽ. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സെലീന നൗഷാദിന്റെ വീട്ടുമുറ്റത്ത് നിന്നും നാലരയടി നീളമുള്ള അണലിയെ പിടികൂടിയത്.പാവുക്കര മുല്ലശേരിക്കടവിനു സമീപം പമ്പാ നദീതീരത്തുള്ള തുണ്ടിയിൽ വീടിന്റെ മുൻവശത്ത് മീൻ വളർത്തുന്നതിനായി കെട്ടി ഉയർത്തിയ ടാങ്കിനു സമീപം വലയിൽ കുടുങ്ങിയ നിലയിലായിരുന്നു അണലിയെ കണ്ടെത്തിയത്. സെലീനയും ഭർത്താവ് നൗഷാദും മകൻ ഇർഷാദും രാവിലെ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് വലയിൽ കുടുങ്ങിയ അണലി ശ്രദ്ധയിൽപെട്ടത്.സെലീന നൗഷാദ് വിവരമറിയിച്ചതിനെ തുടർന്ന് പതിനൊന്ന് മണിയോടെ സ്നേക്ക് റെസ്‌ക്യൂവെർ ചെങ്ങന്നൂർ പൂമല സ്വദേശി സാം ജോൺ സ്ഥലത്തെത്തിയാണ് അണലിയെ പിടികൂടിയത്. പിടികൂടിയ അണലിയെ വനം വകുപ്പിന്റെ റാന്നി റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറുമെന്ന് സാം ജോൺ പറഞ്ഞു.പമ്പാനദിയുടെ തീരങ്ങൾ കാട് കയറിക്കിടക്കുന്നതിനാൽ ഈ പ്രദേശത്ത് വിഷപ്പാമ്പുകളുടെ ശല്യം ഏറെയുള്ളതായി പ്രദേശവാസികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *