വിവാഹ സൽക്കാരത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ അതിഥിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഭക്ഷ്യ വിഷബാധയേറ്റ എക്സൈസ് ഉദ്യോഗസ്ഥനായ കൂത്താട്ടുകുളം സ്വദേശി വി. ഉൻമേഷിനാണ് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്. ഡിബി ബിനു, വൈക്കം രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. 2019ലാണ് കേസിനാസ്പദമായ സംഭവം.2019 മെയ് 5ന് കൂത്താട്ടുകുളത്ത് സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം വിതരണം ചെയ്ത ക്യാറ്ററിങ് സ്ഥാപനത്തിനെതിരെയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇവരുടെ ഭക്ഷണത്തിൽ നിന്നാണ് ഉദ്യോഗസ്ഥന് ഭക്ഷ്യവിഷബാധയേറ്റത്. വിവാഹ പാർട്ടിയിൽ പങ്കെടുത്തതോടെ പരാതിക്കാരന് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആദ്യം കൂത്താട്ടുകുളത്തെ ആശുപത്രിയിലും പിന്നീട് കോട്ടയത്തും മൂന്ന് ദിവസം ചികിത്സ തേടിയിരുന്നു. തുടർന്ന് ഭക്ഷണ വിതരണക്കാരായ സെൻ്റ് മേരിസ് കാറ്ററിംഗ് സർവീസിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
