ആവേശം അലതല്ലിയ കയാക്കിങ് മത്സരത്തിൽ വേറിട്ട അനുഭവമായി കുട്ടി സഹോദരങ്ങളുടെ പ്രകടനം. ഫറോക്ക് സ്വദേശികളായ ഒൻപതു വയസുകാരൻ മെഹദ് ഹസ്സൻ, 12 വയസുളള മിലൻ ഹസ്സൻ എന്നിവരാണ് മുതിർന്നവർക്കൊപ്പം മികച്ച പ്രകടനവുമായി കാണികളെ അമ്പരിപ്പിച്ചത്. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പുരുഷ വിഭാഗം സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് മത്സരത്തിലാണ് ഇരുവരും പങ്കെടുത്തത്.കഴിഞ്ഞ അഞ്ച് വർഷത്തോളമായി കയാക്കിങ്ങിൽ ഇരുവരും പരിശീലനം നേടുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. മുല്ലവീട്ടിൽ ഡോ. ഷാനു, ഡോ. ജിഷ ദമ്പതികളുടെ മക്കളാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മിലനും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മെഹദും.കേരളത്തിന് അകത്തുംപുറത്തും നിന്നുമായി 25 മത്സരാർത്ഥികളാണ് പുരുഷ വിഭാഗം സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് മത്സരത്തിൽ പങ്കെടുത്തത്.കുട്ടിത്താരങ്ങളുടെ പ്രകടനത്തിന് കയ്യടിയുമായി കാണികളും ചേർന്നതോടെ മത്സരം ആവേശഭരിതമായി. ടി പി രാഹുലാണ് മത്സരത്തിൽ വിജയിച്ചത്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
