ഇന്നലെ ഗൂഡലൂർ പന്തലൂരിൽ മൂന്ന് വയസ്സുക്കാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. തൊണ്ടിയാളം ഭാഗത്തു നിന്നാണ് പുലിയെ പിടിച്ചത്. നാല് പേർ അടങ്ങുന്ന വനവകുപ്പ് സംഘം വൈകുന്നേരം 3.30നു മയക്കു വെടി വച്ചാണ് പുലിയെ പിടികൂടിയത്. നാട്ടുക്കാർ വലിയ പ്രതിഷേധത്തിൽ തന്നെയാണ് ഇപ്പോഴും. പുലിയെ കൊന്ന ശേഷം കാണിച്ചു തരണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ആണ് നാട്ടുകാരുടെ നിലപാട്. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്തു ലക്ഷം രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.ഈ കുട്ടിയെ ഉൾപ്പെടെ മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരുടെ ജീവനെടുത്ത പുലിയെ പിടികൂടാത്തതിൽ ശക്തമായ പ്രതിഷേധമാണ് വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ പന്തല്ലൂരിൽ ഇന്നലെ മുതൽ. താലൂക്കിൽ ഇന്ന് ഹർത്താൽ ആചാരിക്കുകയാണ്. ഭരണ കക്ഷി ഒഴികെയുള്ള എല്ലാ പാർട്ടിക്കാരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആയിരുന്നു തോട്ടം തൊഴിലാളികളുടെ മകളായ മൂന്നു വയസ്സുകാരിയെ പുലി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധയിടങ്ങളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം അടക്കം തടസ്സപ്പെടുകയും ചെയ്തു. റോഡിൽ കൂടിയ നാട്ടുക്കാരെ പോലിസ് എത്തിയാണ് മാറ്റിയാണ്. പന്തല്ലൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ ആയിട്ടില്ല. വിവിധ ഇടങ്ങളിൽ ആക്രമണം നടത്തിയത് ഒരേ പുലി എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
Related Posts
യുവര്‍ ലോര്‍ഡ്ഷിപ്, മദര്‍ഷിപ്’; അമ്മയെ സംവിധാനം ചെയ്യുന്ന ആഷിഖ്
നാരദൻ സിനിമയ്ക്കായി സ്വന്തം അമ്മയെ സംവിധാനം ചെയ്യുന്ന ആഷിഖ് അബുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ
March 9, 2022
പോലീസ് മാമന് ഇരിക്കട്ടെ ഒരു സല്യൂട്ട്…..ഹൃദയം കവർന്ന് നേഹ
പൊതുവെ പൊലീസ് എന്ന് പറഞ്ഞാൽ കൊച്ചു കുട്ടികൾക്ക് ഏറെ പേടിയാണ്. പക്ഷെ ഇവിടെ മിടുക്കിയ്ക്ക്
March 22, 2023
രക്ഷിതാക്കളുടെ ശ്രദ്ധക്ക്; ലൈംഗിക അതിക്രമം തടയാന്‍ കുട്ടികളെ പഠിപ്പിക്കേണ്ട
കൊച്ചി: ഇന്ന് ലൈംഗിക അതിക്രമം നേരിടുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബാല്യകാലത്ത് നേരിടുന്ന ലൈംഗിക
August 2, 2023
കോഴിക്കോട് ബീച്ചിലെ കുട്ടികളുടെ പാർക്കിൻ്റെ മുഖഛായ മാറും; നവീകരണത്തിന്
കോഴിക്കോട്: പഴയ ലയൺസ് പാർക്ക് ആധുനിക രീതിയിൽ നവീകരിക്കാനായി 7.5 കോടി രൂപയുടെ പദ്ധതിയാണ്
August 11, 2023
‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കും’:വി.ശിവൻകുട്ടി
തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
August 12, 2023