കുന്ദമംഗലം: നവീകരിച്ച കാരന്തൂര്‍ മഹല്ല് ജുമാമസ്ജിദിന്റെ ഉദ്ഘാടനം ഫെബ്രുവരി 18 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മഗ് രിബ് മസ്ക്കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യുക. സമസ്ത കേരള ജംയത്തുല്‍ ഉലമയുടെ കീഴിലാണ് പള്ളി .
ഒന്നര വര്‍ഷം മുമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആണ് നവീകരണ പ്രവൃത്തിക്ക് തറക്കല്ലിട്ടത് . ഇന്ന് ഖബര്‍ സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിക്ക് പ്രസിഡണ്ട് എന്‍. ബീരാന് ഹാജി പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും തുടര്‍ന്ന് 7 മണിക്ക് മഹ് ഷൂഖ് തങ്ങള്‍ മജ്ലിസ് നൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. 17ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ മഹല്ലിലെ സ്ത്രീകള്‍ക്ക് പള്ളി കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. രാത്രി 7.30 ന് ശിഹാബുദ്ധീന്‍ അമാനിയുടെ പ്രഭാഷണം ഉണ്ടായിരിക്കും. 18 ന് മഗ് രിബ് നമസ്കാരത്തിന് ശേഷം നേതൃത്വം നല്കി സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ പിടിഎ റഹീം എം.എല്‍. എ , ആര്.വി. കുട്ടിഹസ്സന് ദാരിമി , അബൂബക്കര്‍ ഫൈസി മലയമ്മ , അബ്ദുല്‍ റഊഫ് യമാനി , റാഷിദ് യമാനി , കെ.എസ് ഇബോഹിം മുസ്ല്യാര്‍ , അസ്ലം ബാഖഫി പാറന്നൂര്‍ , മുഹമ്മദ് ബാഖവി അല്‍ ഖാസിമി , റാഷിദ് യമാനി മുണ്ടക്കല്‍ , ഫൈസല്‍ സഅദി , റഫീഖ് സഖാഫി , മുനീര്‍ ഫൈസി , യാസിര്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കും .
19 ന് തിങ്കളാഴ്ച രാത്രി 7 ന് നൂറെ അജ്മീര്‍ ആത്മീയ മജ്ലിസ് സദസിന് വലിയുദ്ധീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കും . പ്രസിഡണ്ട് ബീരാന് ഹാജി. ഭാരവാഹികളായ പി.കെ. അബൂബക്കര്‍ , മുഹമ്മദ് മാസ്റ്റര്‍ തടത്തില്‍ , ടി.സി. മുഹമ്മദ് ഹാജി , ടി.ആലി ഹാജി , വി.സി. മുഹമ്മദ് ഹാജി , വി.കെ. കുഞ്ഞാലി ഹാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
