ദേശീയ പാത 766 മുറിയാനാലിൽ മരം കടപുഴകി വീണു.ശക്തമായി പെയ്ത മഴയിലാണ് മരം ഏറെ തിരക്കുള്ള റോഡിലേക്ക് വീണത്.സംഭവത്തിൽ ആളപായമില്ല. ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.സ്ഥലത്ത്
വെള്ളിമാടുകുന്നിൽ നിന്നും ഫയർഫോഴ്‌സ് എത്തിച്ചേർന്നിട്ടുണ്ട്.

ഗതാഗതം പുനഃസ്ഥാപിക്കാൻ ഉള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ ,മെമ്പർ നജീബ്, പൊതുപ്രവർത്തകരായ ഓ സലിം .എൻ എം യുസഫ് ,മെമ്പർ ജസ്ലിൻ ,കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ യുസഫ്, എസ് ഐ വിൻസെന്റ് എന്നിവർ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി നേതൃത്വം നൽകുന്നുണ്ട്

ഇരുഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചിട്ടുണ്ട്
