മാലിക്കിനെ പ്രശംസിച്ച് ഉലക നായകൻ കമല്‍ ഹാസന്. സംവിധായകന് ലോകേഷ് കനകരാജും സിനിമയെ പ്രശംസിച്ചു. ചെന്നൈയില്‍ നടക്കുന്ന വിക്രമം സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു ഇരുവരും മാലിക്ക് കണ്ടത്. തുടര്‍ന്ന് ചെന്നൈയില്‍ കമല്‍ഹാസന്റെ ഓഫീസില്‍ വെച്ചാണ് മഹേഷ് നാരായണനും ഫഹദിനും ഇരുവരും അഭിനന്ദനം അറിയിച്ചത്. മാലിക്കിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ച് ഉലകനായകൻ കമലഹാസനും സംവിധായകൻ ലോകേഷ് കനകരാജും. മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാലിക്ക് സിനിമ കണ്ടതിനു ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം. മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസൻ, ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി. ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകൻ ലോകേഷ് കനകരാജിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ചെന്നൈയിൽ കമലഹാസന്റെ ഓഫിസിൽ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. ഷൂട്ടിങ്ങു പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവുവേളയായിലാണ് ഇവർ ഇരുവരും മാലിക്ക് കാണാനിടയായത്.
