പിഎസ്സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഗൗരവമേറിയ ആരോപണമാണിത്.മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരം.പോലീസ് കേസ് എടുത്തു അന്വേഷിക്കണംഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട് എന്നത് ഗൗരവകരമാണ്.പിഎസ്സി അംഗത്വം ലേലത്തിൽ വെക്കുന്നു.ഇത് ആദ്യ സംഭവം അല്ല.കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ് പ്രവർത്തിക്കുന്നു.പിഎസ്സി അംഗത്വം ലേലത്തിൽ വെക്കുന്നു. ഇനി എന്ത് വിശ്വാസ്യത.സിപിഎമ്മിലെ ആഭ്യന്തര കാര്യം അല്ല ഇത്.ഇത് പാർട്ടിക്കാര്യം പോലെ കൈകാര്യം ചെയ്യുന്നു.എന്ത് കൊണ്ട് പരാതി പോലീസിന് കൈ മാറുന്നില്ല.ഇത് പാർട്ടി കോടതി അല്ല തീരുമാനിക്കേണ്ടതെന്നും വിഡി സതീശന് പറഞ്ഞു.രാജ്യത്തെ ഏറ്റവും സുതാര്യ സ്ഥാപനം ആണ് പിഎസ്സിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.ഇത് വരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ല.അംഗങ്ങളുടെ നിയമനം സുതാര്യമാണ്.മാധ്യമ വാർത്ത അല്ലാതെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടില്ല.നിയമനത്തിൽ തെറ്റായ രീതി ഇല്ലെന്നു ഉറപ്പിച്ചു പറയാം.നിയമിച്ചവരെ കുറിച്ച് ഒരു ആക്ഷേപവും ഉയർന്നിട്ടില്ല.അന്വേഷണത്തിന് സർക്കാർ തയ്യാറാണ്.ആശങ്ക വേണ്ട.തട്ടിപ്പ് നടത്തുന്നവർക്ക് എതിരെ കടുത്ത നടപടി ഉണ്ടാകും.പിഎസ്സിയെ ഇതിന്റെ പേരിൽ കരി വാരി തേക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോഴ ആരോപണം ഇപ്പോൾ സെറ്റിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
