തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം; അപകടം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം

തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം; അപകടം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം

ജയ്പുര്‍: തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടത്തം. ഇന്ന് പുലര്‍ച്ചെ അഞ്ചേ കാലോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീപിടിത്തം. സംഭവത്തില്‍ ആളപായം ഇല്ല. എന്‍ജിന് സമീപമുള്ള ബി വണ്‍ കോച്ച് എസി കോച്ചിന് തീപിടിക്കുകയായിരുന്നു. പിന്നീട് തീ എന്‍ജിന്‍ ഭാഗത്തേക്കും പടര്‍ന്നു. സംഭവം നടന്ന ഉടന്‍ യാത്രക്കാരെ മുഴുവന്‍ കോച്ചില്‍ നിന്ന് ഒഴിപ്പിച്ചു. അഗ്‌നിരക്ഷാസേന തീ അണക്കാനുള്ള ശ്രമത്തിലാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചതായാണ് […]

Read More
 സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് പ്രഖ്യാപിക്കും; സാധ്യതകള്‍ ഇങ്ങനെ

സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് പ്രഖ്യാപിക്കും; സാധ്യതകള്‍ ഇങ്ങനെ

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകും എന്നതില്‍ അന്തിമ തീരുമാനം ഇന്ന്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പത്രസമ്മേളനം വിളിച്ച് പേരുകള്‍ പ്രഖ്യാപിക്കും. മന്ത്രിമാരുടെ വകുപ്പുകളും ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് ഇന്ന് കൈമാറും. സ്പീക്കര്‍ സ്ഥാനത്തേക്ക് 3 പേരാണ് പരിഗണനയിലുളളത്. എന്‍ ശക്തന്‍, റോജി എം ജോണ്‍, വിടി ബല്‍റാം എന്നിവര്‍ പരിഗണനയിലുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോഗ്യവകുപ്പും എപി അനില്‍കുമാറിന് […]

Read More
 പടനിലം തോട്ടം മേലാള്‍ മുസ്തഫ (മുന്‍ പോസ്റ്റ് മാസ്റ്റര്‍ പടനിലം)66 നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഞായര്‍ ഉച്ചക്ക് 1.15 ന് പടനിലം വെളുത്തപറമ്പ് ജുമുഅത്ത് പള്ളിയില്‍

പടനിലം തോട്ടം മേലാള്‍ മുസ്തഫ (മുന്‍ പോസ്റ്റ് മാസ്റ്റര്‍ പടനിലം)66 നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഞായര്‍ ഉച്ചക്ക് 1.15 ന് പടനിലം വെളുത്തപറമ്പ് ജുമുഅത്ത് പള്ളിയില്‍

കുന്ദമംഗലം: പടനിലം തോട്ടം മേലാള്‍ മുസ്തഫ (മുന്‍ പോസ്റ്റ് മാസ്റ്റര്‍ പടനിലം)66 നിര്യാതനായി.ഭാര്യ: സുബൈദ. മക്കള്‍ : ഷാനിസ് , ഷംന , ഷിനാസ്. മരുമക്കള്‍: ഷാഹിന്‍, ഡോ അഫ്‌സാന , യാസില .മയ്യിത്ത് നിസ്‌കാരം ഞായര്‍ ഉച്ചക്ക് 1.15 ന് പടനിലം വെളുത്തപറമ്പ് ജുമുഅത്ത് പള്ളിയില്‍.

Read More
 മഴക്കാലം; കേരളത്തില്‍ കാലവര്‍ഷം മെയ് 26 ഓടെ എത്തിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

മഴക്കാലം; കേരളത്തില്‍ കാലവര്‍ഷം മെയ് 26 ഓടെ എത്തിയേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം മെയ് 26 ഓടെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, തെക്കുപടിഞ്ഞാറന്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, നിക്കോബാര്‍ ദ്വീപുകളിലുടനീളവും, ശ്രീ വിജയപുരം (പോര്‍ട്ട് ബ്ലെയര്‍) ഉള്‍പ്പെടെയുള്ള ആന്‍ഡമാന്‍ ദ്വീപുകളുടെ ചില ഭാഗങ്ങളിലും ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നല്‍കുന്നു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. […]

Read More
 കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത സ്ത്രീ ഭാര്യയാണെന്ന വ്യാജ പ്രചാരണം; നടപടി സ്വീകരിക്കും; വി വസീഫ്

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത സ്ത്രീ ഭാര്യയാണെന്ന വ്യാജ പ്രചാരണം; നടപടി സ്വീകരിക്കും; വി വസീഫ്

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത സ്ത്രീ തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. കോണ്‍ഗ്രസ്, ലീഗ് ഹാന്‍ഡിലുകളാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും വസീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തത് തന്റെ ഭാര്യയല്ല. ചാനുകളുടെ പേരില്‍ വ്യാജപ്രചാരണമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് മലയാളം എന്നീ ചാനകളുടെ വ്യാജ കാര്‍ഡ് ഇറക്കിയാണ് പ്രചാരണം നടക്കുന്നത്. ഇതിനെതിരെ നിയമനടപടി എടുക്കും. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേജിലൂടെയും സൈബര്‍ അധിക്ഷേപം […]

Read More
 2026ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം എം മുകന്ദന്

2026ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം എം മുകന്ദന്

2026 ഒഎന്‍വി സാഹിത്യ പുരസ്‌കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം മുകന്ദന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എം ലീലാവതി, ശ്രീ പ്രഭാവര്‍മ്മ, ശ്രീ ആലംകോട് ലീലാകൃഷ്ണന്‍, എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി ഏകകണ്ഠമായാണ് എം.മുകുന്ദനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മലയാള കഥാ, നോവല്‍ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതില്‍ നടുനായകനായി നിന്ന സാഹിത്യകാരനാണ് എം മുകുന്ദനെന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാളമനസ്സില്‍ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദന്‍ മലയാളത്തിന്റെ, അതിലുപരി രാജ്യത്തിന്റെ തന്നെ […]

Read More
 രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; വി ഡി സതീശനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായെന്ന് സൂചന

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; വി ഡി സതീശനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായെന്ന് സൂചന

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി സ്ഥാനം വേണമെന്നുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായി സൂചന. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ സമവായമാണെന്നാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി.സതീശന്‍ ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിലെത്തിയിരുന്നു. ഒരു ദിവസത്തിനിടെ രണ്ടാം തവണയാണ് വി.ഡി.സതീശന്‍ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അതോടൊപ്പം അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയും മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കി ഉള്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Read More
 കെ സി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍

കെ സി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കെസി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാല്‍ ദില്ലിയില്‍ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് കെസിയെ കാണാന്‍ വിഡിയെത്തിയത്.

Read More
 വീണ്ടും അനുനയ നീക്കം; രമേശ് ചെന്നിത്തലയെ കാണാന്‍ വീട്ടിലെത്തി വി ഡി സതീശന്‍

വീണ്ടും അനുനയ നീക്കം; രമേശ് ചെന്നിത്തലയെ കാണാന്‍ വീട്ടിലെത്തി വി ഡി സതീശന്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും രമേശ് ചെന്നിത്തലയെ കാണാനെത്തി. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു. അനുനയ നീക്കങ്ങളില്‍ അയയാതെ ഇടഞ്ഞുതന്നെ നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും […]

Read More
 കെ.എം ഷാജി പുറത്ത്; മുസ്ലീം ലീഗ് മന്ത്രിമാരില്‍ ധാരണ; കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

കെ.എം ഷാജി പുറത്ത്; മുസ്ലീം ലീഗ് മന്ത്രിമാരില്‍ ധാരണ; കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

കോഴിക്കോട്: കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവര്‍ണ്ണര്‍ക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും. മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണ്ടെന്ന പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്നാണ് പ്രമുഖ നേതാവ് […]

Read More