പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെച്ചു; പാലക്കാട് മെറ്റീരിയൽ റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റീരിയൽ റൂം തുറക്കാൻ ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജക മണ്ഡലത്തിൻ്റെ മെറ്റീരിയൽ റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്നാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന വിശദീകരണം. നേരത്തെ കോഴിക്കോട് മെറ്റീരിയൽ റൂം തുറന്നത് വിവാദമായിരുന്നു. കോഴിക്കോട് തുറന്നത് സ്ട്രോങ് റൂം ആണെന്നായിരുന്നു യുഡിഎഫ് വ്യാപകമായി പ്രചരിപ്പിച്ചത്. അതേസമയം സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് മെറ്റീരിയൽ റൂം തുറക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി എ തങ്കപ്പൻ പറഞ്ഞു. നേരത്തെ […]
Read More
