ശബരിമല സ്വർണക്കൊള്ള: ഇഴഞ്ഞ് ED അന്വേഷണം; പ്രധാന പ്രതികളെ ചോദ്യം ചെയ്തില്ല

ശബരിമല സ്വർണക്കൊള്ള: ഇഴഞ്ഞ് ED അന്വേഷണം; പ്രധാന പ്രതികളെ ചോദ്യം ചെയ്തില്ല

ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡിയുടെ അന്വേഷണം ഇഴയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ അടക്കമുള്ള പ്രധാനപ്രതികളെ ആരെയും ചോദ്യം ചെയ്തില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റവും കേസിനെ ബാധിച്ചെന്ന് കണ്ടെത്തൽ. അഡി. ഡയറക്ടർ അശുഘോയൽ അലഹബാദിലേക്ക് മാറിയിരുന്നു. ജനുവരിയിലാണ് ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി അന്വേഷണം ആരംഭിച്ചത്. പുതിയ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നും കേസ് ഫയൽ പഠിച്ചുകൊണ്ടിരിക്കുവാണെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇതിന് ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ എസ്‌ഐടിയുടെ അന്വേഷണം നിലച്ചതായി വാർത്തകൾ […]

Read More
 തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

തൃശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ – ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൾ ജോ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കൾ കരുതിയിരുന്നത്. പുലർച്ചയോടെ മകൻ അബോധാവസ്ഥയിലാകൂവായിരുന്നു എന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി. കുട്ടികൾ കിടന്നിരുന്ന തലയണയുടെ അടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പാമ്പിനെ തല്ലിക്കൊന്നു. […]

Read More
 വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ

വാൽപ്പാറ അപകടം: വാഹനം ഓടിച്ചത് സ്കൂൾ ബസ് ഡ്രൈവർ; പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ

വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത അപകടത്തിൽ, വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല. സ്കൂൾ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചത്. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽ. വാഹനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ. അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. വാഹനത്തിൽ നിന്ന് തെറിച്ചുവീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ. താഴേക്ക് പതിച്ച വാഹനം പാറക്കെട്ടുകളിൽ ഇടിച്ച് തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അതേസമയം, അപകടത്തിൽ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. […]

Read More
 വേനൽക്കാല ക്ലാസുകൾക്ക് കർശന നിയന്ത്രണം; ലംഘിച്ചാൽ നടപടിയെന്ന് ബാലാവകാശ കമ്മീഷൻ

വേനൽക്കാല ക്ലാസുകൾക്ക് കർശന നിയന്ത്രണം; ലംഘിച്ചാൽ നടപടിയെന്ന് ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, സ്‌കൂളുകളിലും ട്യൂഷൻ സെന്ററുകളിലും വേനൽക്കാല ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാടുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. സർക്കാർ ഉത്തരവുകളും കോടതിവിധികളും ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ ഉത്തരവിട്ടു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും ട്യൂഷൻ സെന്ററുകളും ഹൈക്കോടതി ഉത്തരവ് പ്രകാരം രാവിലെ 7.30 മുതൽ 10.30 വരെ മാത്രമേ പ്രവർത്തിക്കാവൂ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠന പിന്തുണാ ക്ലാസുകൾ നിലവിൽ ഉച്ചയ്ക്ക് 12.30 വരെ നിശ്ചയിച്ചത് കോടതി […]

Read More
 മണിയന്‍പിള്ള രാജുവിന് ക്ലീന്‍ ചിറ്റ്; തിരുവനന്തപുരത്തെ വാഹനാപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

മണിയന്‍പിള്ള രാജുവിന് ക്ലീന്‍ ചിറ്റ്; തിരുവനന്തപുരത്തെ വാഹനാപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ വാഹനാപകടത്തിൽ മണിയൻ പിള്ള രാജുവിന് ക്ലീൻ ചിറ്റ്. മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി. മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് കുറ്റം ഒഴിവാക്കിയത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജുവിൻ്റെ വാഹനം നിർത്താതെ പോകുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തെ തുടർന്ന് മണിയൻ പിള്ള […]

Read More
 മലക്കപ്പാറയിൽ വയോധികയെ പുലി ആക്രമിച്ച് കൊന്നു; മൃതദേഹം കണ്ടെത്തിയത് ഷോളയാർ ഡാമിന് സമീപം

മലക്കപ്പാറയിൽ വയോധികയെ പുലി ആക്രമിച്ച് കൊന്നു; മൃതദേഹം കണ്ടെത്തിയത് ഷോളയാർ ഡാമിന് സമീപം

വയോധികയെ പുലി ആക്രമിച്ചുകൊന്നു. മലക്കപ്പാറ തമിഴ്നാട് ഷോളയാർ ഡാം പരിസരത്ത് ആണ് സംഭവം. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മ(75) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതൽ ഇസമ്മയെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. വനപാലകരുടെ പ്രാഥമിക പരിശോധനയിലാണ് പുലി പിടിച്ചതായി കണ്ടെത്തി. ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ ആയിരുന്നു മൃതദേഹം. റോസമ്മയുടെ അരയ്ക്ക് താഴേയ്ക്ക് ആണ് പുലി ഭക്ഷിച്ചത്. റോസമ്മയെ കാണാനില്ലെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More
 നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളേജ്  മാനേജ്മെന്റ്

നിതിൻ രാജിന്റെ മരണം: ‘ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി’; വിശദീകരണവുമായി കോളേജ് മാനേജ്മെന്റ്

കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജിൽ ആർക്കും പങ്കില്ലെന്ന് മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പ്. ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണിയാണ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ്. ലോൺ ആപ്പിന് നൽകിയ റഫറൻസ് നമ്പർ മാറ്റണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നു. നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ ആവർത്തിച്ചപ്പോൾ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു ലോൺ എടുത്തത് സഹോദരീ ഭർത്താവ് അശോകന് വേണ്ടിയാണെന്ന് നിതിൻ […]

Read More
 ലൈംഗീക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; KSU നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്

ലൈംഗീക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; KSU നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്

കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ലൈംഗികാതിക്രമ കേസ്. ലൈംഗീക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി, പണം വാങ്ങി വഞ്ചിച്ചു എന്നും പരാതി. കണ്ണൂർ വനിതാ പോലീസ് ആണ് പരാതിയിൽ കേസെടുത്തത്. കണ്ണൂർ‌ സ്വദേശിനിയാണ് അതുലിനെതിരെ പരാതി നൽകിയത്. 2018 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. 2020 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൂർ​ഗിൽ നിന്ന് ഇരുവരും ഒന്നിച്ച് വീട്ടിലേക്ക് കാറിൽ മടങ്ങുന്നിതിനടെ വിവാ​ഹ […]

Read More
 പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം : സന്തോഷിന്റെ മരണകാരണം ഹൃദയാഘാതം

പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം : സന്തോഷിന്റെ മരണകാരണം ഹൃദയാഘാതം

തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് കെഎസ്ഇബി താത്ക്കാലിക ജീവനക്കാരന്‍ മരിച്ചെന്ന പരാതിയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് സന്തോഷ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആശുപത്രിയില്‍ എത്തിച്ചിട്ടും പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഓക്‌സിജന്‍ കണക്റ്റ് ചെയ്യാന്‍ ആളില്ലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം നടത്തി വരികയാണ്. അടുത്തിടെ ഉദ്ഘാടനം ചെയ്ത താലൂക്ക് ആശുപത്രിയില്‍ നിന്ന് വെറും 100 മീറ്റര്‍ അകലെയാണ് […]

Read More
 വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ (10), വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22), പാങ്ങ് ഗവ. എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണു പരുക്കേറ്റ് ചികിത്സയിലുള്ളത്. ഷഹദിനു തലയ്ക്കാണു പരുക്ക്. മുഹമ്മദ് ഫായിസിനും നൗഷാദിനും നട്ടെല്ലിനാണ് പരുക്ക് […]

Read More