മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ സംശയം

മൂഴിക്കൽ കൊലപാതകം; ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവം; ബന്ധുക്കളെ സംശയം

കോഴിക്കോട് മൂഴിക്കലിലെ ഇരട്ട മരണത്തിൽ ദുരൂഹതയേറുന്നു. നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തിയതിൽ മൂന്നു ബന്ധുക്കളെ സംശയം. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും, സംഭവസ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ നടന്ന നീക്കങ്ങൾ കൊലപാതകത്തിന് പിന്നിൽ മറ്റാരോ ഉണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മൂഴിക്കലിൽ കൊല്ലപ്പെട്ട നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്ന് മൊബൈൽ ഫോണുകൾ ന്വേഷണ സംഘം കണ്ടെത്തിയത്. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും, ജീവനൊടുക്കിയ അദിനാന്റെ ഫോണുമാണ് […]

Read More
 ‘വിള്ളല്‍ മേശപ്പുറത്ത് കയറി നിന്ന് പരിശോധിക്കേണ്ടത് മന്ത്രിയാണോ? എന്ത് നാടകമാണ്?’ ; പരിഹസിച്ച് വി ഡി സതീശന്‍

‘വിള്ളല്‍ മേശപ്പുറത്ത് കയറി നിന്ന് പരിശോധിക്കേണ്ടത് മന്ത്രിയാണോ? എന്ത് നാടകമാണ്?’ ; പരിഹസിച്ച് വി ഡി സതീശന്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലെ വിള്ളല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നടത്തിയത് കാപട്യമായിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പിറ്റേന്ന് താക്കോല്‍ കൊടുത്താല്‍ മതിയായിരുന്നല്ലോ. ഇത്തരമൊരു കാപട്യം നടത്തി തിരഞ്ഞെടുപ്പ് കാലം മുഴുവന്‍ സര്‍ക്കാര്‍ അതിനെ ആഘോഷിച്ചു. ആയിരക്കണക്കിന് ബോര്‍ഡുകള്‍ വച്ചു. പണി വൈകിയതിന് ഞങ്ങളെ വിമര്‍ശിച്ചവര്‍ നല്‍കിയ വീടുകളില്‍ ഇത്ര ദിവസമായിട്ടും ജനങ്ങള്‍ക്ക് താമസം തുടങ്ങാന്‍ പറ്റിയിട്ടില്ലല്ലോ എന്നും […]

Read More
 ചുട്ടുപൊള്ളുന്ന ചൂടും ഇന്ധനവില വർധനയും; സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ

ചുട്ടുപൊള്ളുന്ന ചൂടും ഇന്ധനവില വർധനയും; സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ

കൊച്ചി: ചുട്ടു പൊള്ളുന്ന ചൂടും ഇന്ധന വില വർധനയും കാരണം മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. കടലിൽ പോകുന്ന ബോട്ടുകളിൽ പലതും വെറും കയ്യോടെയാണ് മടങ്ങി എത്തുന്നത്. ഇന്ധനത്തിൻ്റെ പണം പോലും നഷ്ടമാകുന്ന സാഹചര്യത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് തൊഴിലാളികൾ. വെന്തുരുകുന്നതാണ് ഇപ്പോഴത്തെ കാലാവസ്ഥ. കരയിലും കടലിലും ഒരു പോലെ ചൂട്. കടലിൽ ചൂട് കൂടിയതോടെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ പലതും കാലി ആയാണ് കരയിലേക്ക് തിരിച്ചെത്തുന്നത്. ലക്ഷങ്ങൾ വേണം ബോട്ടിറക്കാൻ. എന്നാൽ മുടക്ക് മുതൽ പോലും തിരിച്ച് […]

Read More
 ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയതിന് പിന്നാലെ മൂല്യനിർണയം കടുപ്പിക്കാൻ നിർദ്ദേശം; എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കുറയ്ക്കാൻ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയതിന് പിന്നാലെ മൂല്യനിർണയം കടുപ്പിക്കാൻ നിർദ്ദേശം; എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കുറയ്ക്കാൻ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

കാസര്‍കോട്: എസ്എസ്എൽസി പരീക്ഷയിൽ ഇനി മുഴുവന്‍ എ പ്ലസ് വാങ്ങുന്നവരുടെ എണ്ണം കുറയും. ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങൾ സങ്കീർണമാക്കിയും ഫുൾ എ പ്ലസ് കുറക്കാനെടുത്ത നടപടിക്ക് പിന്നാലെ മൂല്യനിർണയവും കടുപ്പിക്കാനുള്ള നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. മുഴുവൻ വിഷയത്തിൽ എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാറിന് തലവേദനയാകാറുണ്ട്. മുൻ […]

Read More
 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ പ്രതിപക്ഷത്തിന്റെ പുതിയ നീക്കം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ പ്രതിപക്ഷത്തിന്റെ പുതിയ നീക്കം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള നീക്കങ്ങൾ ഊർജിതമാക്കി പ്രതിപക്ഷ സഖ്യം. വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ ലഭിച്ച രാഷ്ട്രീയ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് വീണ്ടും കടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തന ശൈലിയെ ഗ്യാനേഷ് കുമാർ ദുർബലപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അട്ടിമറി നടക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അടിസ്ഥാനമായി പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 12-ന് 63 […]

Read More
 ‘വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം’; മന്ത്രി വി ശിവൻകുട്ടി

‘വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം’; മന്ത്രി വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ സംഭവിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. വാസയോഗ്യമല്ലാത്ത ഒരു വീടും ദുരന്തബാധിതർക്ക് കൊടുക്കില്ല. ഗുണനിലവാരം 100 ശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ദുരന്തബാധിതർക്ക് നൽകില്ല. വീട് വെച്ചുനൽകാതെ, ടൗൺഷിപ്പ് വീടിന്റെ വിള്ളൽ പരിശോധിച്ച് നടക്കാൻ കോൺഗ്രസിന് നാണമില്ലെയെന്നും മന്ത്രി. അഞ്ചുവർഷത്തേക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് ഊരാളുങ്കലാണ്. രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ എവിടെയെന്ന് വി ശിവൻകുട്ടി ചോദിച്ചു. കോൺഗ്രസ് പിരിച്ച പണം എവിടെയെന്നും അദേഹം ചോദിച്ചു. വിള്ളൽ തിരഞ്ഞ് […]

Read More
 സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ 

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ 

സംസ്ഥാനത്ത് സ്വർണ വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് നടക്കുന്നത്. ഇന്നലെ 1,14,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നും ഇതേ നിരക്കിലാണ് സ്വർണ വ്യാപാരം തുടരുന്നത്. 14,280 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ നാളുകളിലായി ലോകത്തെ വിപണിയിലാകെ വലിയ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും മറ്റ് അരക്ഷിതാവസ്ഥകളും ലോകവിപണിയെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. സ്വർണ വിലയിലും ഇത് നിഴലിച്ചു. ഏപ്രിൽ 17ന് 1,13,640 രൂപയായിരുന്നു ഒരു പ‍വൻ സ്വർണത്തിന് […]

Read More
 മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 4-ാം തീയതി കഴിയട്ടെ; ടേം വ്യവസ്ഥ ഒന്നുമില്ല; തെരഞ്ഞെടുക്കപ്പെടുന്ന ആൾ അഞ്ചു വർഷവും മുഖ്യമന്ത്രിയാകും: കെ മുരളീധരൻ

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 4-ാം തീയതി കഴിയട്ടെ; ടേം വ്യവസ്ഥ ഒന്നുമില്ല; തെരഞ്ഞെടുക്കപ്പെടുന്ന ആൾ അഞ്ചു വർഷവും മുഖ്യമന്ത്രിയാകും: കെ മുരളീധരൻ

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി പോര് മുറുകുന്നതിനിടെ പ്രതികരണവുമായി കെ മുരളീധരൻ രംഗത്ത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് ഇനിയും സമയമുണ്ടെന്നും ഇപ്പോഴേ ആലോചിച്ച് ആരും തല പുകയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് 24 മണിക്കൂർ കൊണ്ട് തീരേണ്ട കാര്യമല്ല. ജൂൺ 4-ന് വോട്ടെണ്ണൽ കഴിഞ്ഞ ശേഷം എന്ത് അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാൻഡ് പ്രതിനിധികളോട് പറയാം. എ.ഐ.സി.സി അധ്യക്ഷനെ കാണാൻ ആർക്കും അവകാശമുണ്ട്. എന്നാൽ കാര്യങ്ങൾ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. തന്റെ അഭിപ്രായം വോട്ടെണ്ണലിന് ശേഷം മാത്രമേ പറയൂവെന്നും മുരളീധരൻ വ്യക്തമാക്കി. […]

Read More
 മദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

മദ്യപാനത്തിനിടെ തർക്കം; ഇടുക്കിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

ഇടുക്കിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ഇടുക്കി ഇരട്ടയാർ സ്വദേശി വയലുങ്കൽ രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ സജയൻ സുഹൃത്തായ രാഹുൽ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നു.

Read More
 കൊച്ചി ലഹരിക്കേസ്; കെവിൻ ലഹരി വിപണിയിലെ ‘വമ്പൻ സ്രാവ്’, ലഹരിക്കടത്തിന് പെൺകുട്ടികളും

കൊച്ചി ലഹരിക്കേസ്; കെവിൻ ലഹരി വിപണിയിലെ ‘വമ്പൻ സ്രാവ്’, ലഹരിക്കടത്തിന് പെൺകുട്ടികളും

കൊച്ചിയിലെ ഹൈ-പ്രൊഫൈൽ പാർട്ടികളിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്ന തൃക്കാക്കര സ്വദേശി കെവിൻ ബി. മാത്യു(42) പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ലഹരിക്കടത്തിനായി ഇയാൾ പെൺകുട്ടികളെ ഏജന്റുമാരായി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. മാർച്ചിൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ആഫ്റ്റർ പാർട്ടിയിൽ ലഹരി എത്തിച്ചത് കെവിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അന്ന് അഭിഭാഷകനും ദന്തഡോക്ടറും ഉൾപ്പെടെ എട്ടുപേർ പിടിയിലായ കേസിൽ മുഖ്യ കണ്ണിയായിരുന്നു ഇയാൾ. വാഴക്കാലയിൽ നടത്തിയ പരിശോധനയിൽ 183.55 ഗ്രാം എം.ഡി.എം.എയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമാണ് ഇയാളിൽ നിന്ന് […]

Read More