കൊടും ചൂട് തുടരും: 12 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊടും ചൂട് തുടരും: 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകകളിൽ ഉയർന്ന താപനില തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താൻ സാധ്യത. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ് പ്രവചിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും. അതേസമയം സംസ്ഥാനത്ത് നാളെ മുതൽ […]

Read More
 ഹോര്‍മുസ് കടലിടുക്കിലെ വെടിവയ്പ്പ്: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായില്ല; വെടിയുതിര്‍ത്തത് ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍

ഹോര്‍മുസ് കടലിടുക്കിലെ വെടിവയ്പ്പ്: ഇന്ത്യന്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായില്ല; വെടിയുതിര്‍ത്തത് ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പില്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം. ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍ ആണ് വെടിയുതിര്‍ത്തതെന്ന് ഒരു കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി ലഭിച്ചിരുന്നു.അതിനിടെ ആണ് വെടിവയ്പ്പ് ഉണ്ടായതും കപ്പല്‍ മടങ്ങിയതും. കപ്പലുകളുടെ ഗതി മാറ്റാനാണ് വെടിയുതിര്‍ത്തത് എന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ കപ്പലുകളിലെ ജീവനക്കാരോട് ജാഗ്രത കടുപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ഇറാന്റെ […]

Read More
 സംസ്ഥാനത്ത് പാൽവില കൂട്ടും; ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് ആവശ്യം

സംസ്ഥാനത്ത് പാൽവില കൂട്ടും; ലിറ്ററിന് ആറു രൂപ കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില കൂട്ടിയേക്കും. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. ഈമാസം 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പാൽ വില വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും മണി കൂട്ടിച്ചേർത്തു. നേരത്തെ, സർക്കാറിന് […]

Read More
 കണ്ണൂരിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂരിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റ സുഹൃത്ത് പ്രശാന്തൻ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ്‌ സംഭവം. ഷെഫീക്കും പ്രശാന്തനും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്തായിരുന്ന ഷഫീഖ് അടുത്തിടെയാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ഇയാൾ ആരംഭിക്കാനിരിക്കുന്ന പുതിയ കടയുടെ വയറിംഗ് ജോലികൾ പ്രശാന്തനായിരുന്നു ചെയ്തിരുന്നത്. ഇന്ന് രാവിലെ ഷഫീഖ് വീട്ടിലെത്തിയപ്പോൾ പ്രാശാന്തൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല.വീട്ടിൽ കാത്തിരുന്ന ഷഫീഖ് പ്രശാന്തൻ എത്തിയതിനു പിന്നാലെ മേശപ്പുറത്ത് ഉണ്ടായിരുന്ന […]

Read More
 വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ കുടിവെള്ളം, ജ്യൂസ് കടകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മാർച്ചിൽ തുടങ്ങിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ഇതുവരെ 3641 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ഇതിൽ വീഴ്ചകൾ കണ്ടെത്തിയ 510 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു (291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 എണ്ണത്തിന് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി). ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസ് മലിനമായ വെള്ളത്തിൽ നിന്നാണോ നിർമ്മിക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. […]

Read More
 സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം: വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം: വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് എഴുത്തുകാരി നവീന വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. സാക്ഷരത പ്രവര്‍ത്തകന്‍ വിജയന്‍ മാസ്റ്റര്‍ സാക്ഷരതാ പ്രഖ്യാപന അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ്, പട്ടികജാതി ഓഫീസ് സൂപ്രണ്ട് എ റിയാസ്, കേരള ബ്ലൈന്‍ഡ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി നിഷാദ്, വി […]

Read More
 വയനാട് ടൗൺഷിപ്പിലെ വിള്ളൽ വീണ വീട് സന്ദർശിക്കാനെത്തിയ ഒ. ജെ ജനീഷിനെയും നേതാക്കളെയും പൊലീസ് തടഞ്ഞു

വയനാട് ടൗൺഷിപ്പിലെ വിള്ളൽ വീണ വീട് സന്ദർശിക്കാനെത്തിയ ഒ. ജെ ജനീഷിനെയും നേതാക്കളെയും പൊലീസ് തടഞ്ഞു

വയനാട് മുണ്ടക്കൈ – ചൂരൽമല ടൗൺഷിപ്പിലെ വിള്ളൽ വീണ എട്ടാം നമ്പർ വീട്ടിൽ സന്ദർശനം നടത്താൻ എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ. ജെ ജനീഷിനെയും നേതാക്കളെയും തടഞ്ഞ് പൊലീസ്. വീട് സന്ദർശിച്ച ശേഷം മടങ്ങാം എന്ന് ഉറപ്പ് നൽകിയതോടെയാണ് നേതാക്കളെ പൊലീസ് പ്രദേശത്തേയ്ക്ക് കടത്തി വിട്ടത്. വിള്ളൽ വീണ വീടിന്റെ മുകൾ വശം നേതാക്കൾ കണ്ടു മടങ്ങി. കഴിഞ്ഞദിവസമാണ് സർക്കാർ ടൗൺഷിപ്പിൽ ഒന്നാം സോണിലെ നൗഫലിന്റെ വീട്ടിൽ വിള്ളൽ കണ്ടെത്തിയത്. താപനില മൂലമുണ്ടാകുന്ന സ്വാഭാവിക […]

Read More
 മൂഴിക്കലിലെ 16കാരിയുടെ കൊലപാതകം: ഫോണിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന്

മൂഴിക്കലിലെ 16കാരിയുടെ കൊലപാതകം: ഫോണിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന്

കോഴിക്കോട്: മൂഴിക്കലിലെ പത്താം ക്ലാസുകാരി നസ്രീനയുടെ കൊലപാതകത്തിൽ, പെൺകുട്ടിയുടെ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. വൈരാഗ്യത്തെ തുടർന്ന് നടത്തിയ കൊലപാതകം ആസൂത്രിതമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. കിണറ്റിൽ നിന്ന് കണ്ടെടുത്ത നസ്രീനയുടെ ഫോൺ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം നസ്രീനയുടെ മൊബൈൽ ഫോണിൽ നിന്നും അദ്നാൻ സുഹൃത്തിന് വാട്സ് ആപ്പ് സന്ദേശം അയച്ചതായി […]

Read More
 മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

വയനാട് മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസിൽ നിന്നാണ് യുവാവ് ലഹരി കലർന്ന അരിഷ്ടം വാങ്ങിയിരുന്നത്. അർജുനാരിഷ്ടം എന്ന പേരിൽ വന്നിരുന്ന അരിഷ്ടത്തെ ഇവർ ധാത്ര്യാരിഷ്ടം എന്ന പേരിലാണ് വിറ്റിരുന്നത്. അമിതമായി അരിഷ്ടം കുടിച്ചതിനെ തുടർന്ന് രക്തം ഛർദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരളിനെ ഗുരുതരമായി രോഗം ബാധിച്ചതിന് പിന്നാലെ […]

Read More
 ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; കണ്ണൂരിൽ 3 സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; കണ്ണൂരിൽ 3 സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ് പ്രവർത്തകൻ പാണ്ട്യാലമുക്കിലെ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് മൂന്ന് സിപിഐഎം പ്രവർത്തകർ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയത്. തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നീ സിപിഐഎം പ്രവർത്തകരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. 2015 നവംബർ 23നാണ് കേസൻ ആസ്പദമായ […]

Read More