രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയായിരിക്കും വിഷയമെന്നാണ് വിവരം. ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഭിസംബോധന എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും അടങ്ങുന്ന പ്രതിപക്ഷം വനിത സംവരണത്തെ പരാജയപ്പെടുത്തി എന്ന […]

Read More
 ബില്ല് പരാജയപ്പെട്ടതിൽ നിലപാട് വ്യക്തമാക്കാൻ മോദി ഇന്ന് രാജ്യത്തോട് സംസാരിക്കും

ബില്ല് പരാജയപ്പെട്ടതിൽ നിലപാട് വ്യക്തമാക്കാൻ മോദി ഇന്ന് രാജ്യത്തോട് സംസാരിക്കും

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തോട് സംസാരിക്കും. രാത്രി 8:30-നാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ബില്ല് പരാജയപ്പെട്ടതിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് പിന്നാലെ സുരക്ഷാ സമിതി യോഗവും ഇന്ന് ചേർന്നിരുന്നു. ഇതിന് ശേഷമാണ് നിർണ്ണായകമായ അഭിസംബോധനയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി സർക്കാർ സ്വീകരിക്കാൻ പോകുന്ന തുടർന്നുള്ള നടപടികളെക്കുറിച്ച് സുപ്രധാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് സൂചന. ബില്ലിനെ എതിർത്ത […]

Read More
 ഹോർമുസ് വീണ്ടും അടച്ചുപൂട്ടി ഇറാൻ; സമാധാന കരാർ യുഎസ് ലംഘിച്ചുവെന്ന് ആരോപണം

ഹോർമുസ് വീണ്ടും അടച്ചുപൂട്ടി ഇറാൻ; സമാധാന കരാർ യുഎസ് ലംഘിച്ചുവെന്ന് ആരോപണം

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് സിവിലിയൻ കപ്പലുകൾക്കായി തുറന്നുകൊടുത്ത് മണിക്കൂറുകൾക്കകം ഇറാൻ വീണ്ടും അടച്ചു. നാവിക ഉപരോധം നീക്കം ചെയ്യുമെന്ന ബാധ്യത നിറവേറ്റുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് ഈ കടുത്ത തീരുമാനമെടുത്തത്. ഉപരോധത്തിന്റെ മറവിൽ അമേരിക്ക കടൽക്കൊള്ളയും കപ്പൽ മോഷണവും തുടരുകയാണെന്ന് ഐആർഐബി വഴി പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ കുറ്റപ്പെടുത്തി. ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണമായ നാവിഗേഷൻ സ്വാതന്ത്ര്യം അമേരിക്ക പുനഃസ്ഥാപിക്കുന്നതുവരെ കടലിടുക്കിന്റെ നിയന്ത്രണം സായുധ സേനയുടെ കർശന മേൽനോട്ടത്തിലായിരിക്കുമെന്നും പഴയ അവസ്ഥ തുടരുമെന്നും […]

Read More
 വാൽപ്പാറ അപകടം: വിദ്യാർഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തും,; മരണമടഞ്ഞവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ഉറപ്പാക്കും: വി ശിവൻകുട്ടി

വാൽപ്പാറ അപകടം: വിദ്യാർഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തും,; മരണമടഞ്ഞവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ഉറപ്പാക്കും: വി ശിവൻകുട്ടി

വാൽപ്പാറ അപകടത്തിൽ ജീവൻ നഷ്ടമായ മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരിയുടെയും കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മലപ്പുറം പാങ്ങ് അമ്പലപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൊതുദർശനത്തിൽ, മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തിൽ മരണമടഞ്ഞ ഒൻപത് പേരിൽ ആറുപേർ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരാണ്. പ്രിയപ്പെട്ടവരുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുകയാണ് നാട്. അധ്യാപകരുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ നടുക്കത്തിലാണ് വിദ്യാർഥികളും […]

Read More
 ആര് മുഖ്യമന്ത്രിയായാലും പരാതിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ്: പി ജെ കുര്യൻ

ആര് മുഖ്യമന്ത്രിയായാലും പരാതിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ്: പി ജെ കുര്യൻ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിനാണെന്നും മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡും എം.എൽ.എമാരും എടുക്കുന്ന ഏത് തീരുമാനത്തെയും താൻ സ്വാഗതം ചെയ്യും. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്നും പാർട്ടി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം. […]

Read More
 വയനാട് ടൗൺഷിപ്പ്: അത് വിള്ളലുകളല്ല, പെൻസിൽ വര; മാധ്യമങ്ങളുടെ വ്യാ‌ജവാർത്തകൾക്കെതിരെ മന്ത്രി കെ രാജൻ

വയനാട് ടൗൺഷിപ്പ്: അത് വിള്ളലുകളല്ല, പെൻസിൽ വര; മാധ്യമങ്ങളുടെ വ്യാ‌ജവാർത്തകൾക്കെതിരെ മന്ത്രി കെ രാജൻ

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിള്ളലേറ്റെന്ന് പരാതി ഉയർന്ന വീടുകൾ നേരിട്ടെത്തി സന്ദർശിച്ച് വീടുകളുടെ ​ഗുണനിലവാരം വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി കെ രാജൻ. ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്നാണ് ചില മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. പെൻസിൽ കൊണ്ട് വരച്ച വരയെയാണ് മാധ്യമങ്ങൾ വിള്ളലായി ചിത്രീകരിച്ചതെന്നും മുഴുവൻ വീടിന്റെയും ​ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും അതിൽ യാതൊരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുഴുവൻ ദുരന്തബാധിതരുടെയും പുനരധിവാസം ഒരു വർഷത്തിനുള്ളിൽ […]

Read More
 വാഗമണ്ണിലെ ‘വനവാസം’ സ്വകാര്യ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത് വി ഡി സതീശന്‍

വാഗമണ്ണിലെ ‘വനവാസം’ സ്വകാര്യ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്ത് വി ഡി സതീശന്‍

‘പ്രിയ നേതാവിന് സ്വാഗതം’ എന്ന ഫ്ലക്സുകൾ സ്ഥാപിച്ചും പടക്കം പൊട്ടിച്ചുമാണ് റിസോർട്ട് അധികൃതർ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത് ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വിജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രഖ്യാപനം വലിയ ചർച്ചയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞും സതീശന്റെ പ്രഖ്യാപനം ട്രോളുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കും ഇടയാക്കുന്നുണ്ട്. ഇപ്പോഴിതാ വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്തിരിക്കുകയാണ് വി ഡി സതീശൻ. മുൻ വനംമന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരിയുടെ മകൻ അശ്വിന്റേതാണ് റിസോർട്ട്. […]

Read More
 വാൽപ്പാറ അപകടം: ധനസഹായം ആവശ്യപ്പെട്ട് എം കെ സ്റ്റാലിന് കെ സി വേണുഗോപാലിന്റെ കത്ത്

വാൽപ്പാറ അപകടം: ധനസഹായം ആവശ്യപ്പെട്ട് എം കെ സ്റ്റാലിന് കെ സി വേണുഗോപാലിന്റെ കത്ത്

തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 5:20-ഓടെ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട മിനി വാൻ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതാം […]

Read More
 കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

കർണാടകയിൽ പക്ഷിപ്പനി ഭീഷണി. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഫാമിലെ പത്ത് ജീവനക്കാർ ക്വാറന്റൈനിൽ വിട്ടു. കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രിൽ 14 ന് ഫാമിലെ കോഴികളിൽ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണമെന്നുള്ള […]

Read More
 സംസ്ഥാനത്ത് വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോ​ഗം സർവകാല റെക്കോർഡിൽ. എല്ലാ റെക്കോർഡും ഭേദിച്ച് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുകയാണ്. ഇന്നലെ (ഏപ്രിൽ 17, വെള്ളിയാഴ്ച) ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഉപയോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ ആവശ്യകത 6013 മെഗാ വാട്ട് ആണ്. 2024 മേയ് മൂന്നിന് രേഖപ്പെടുത്തിയ 115. 94 ദശലക്ഷം യൂണിറ്റിനെയാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഏപ്രിൽ 14ന് വൈദ്യുതി ആവശ്യകത 6012 മെഗാ വാട്ട് ആയിരുന്നു റിപ്പോർട്ട് ചെയ്തത്.

Read More