അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു

ജോര്‍ഹട്ട്: അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. AN-32 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് അസമിലെ ജോര്‍ഘട്ടിലുള്ള റോറിയ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് തകര്‍ന്നത്. പൈലറ്റ് മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് വിവരം.

Read More
 നിപ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ

നിപ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ

കോഴിക്കോട്: നിപ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ. കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളവരെ ആശ്വസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read More
 ഹൈക്കോടതി പ്ലീഡര്‍ നിയമനം; മുസ്‌ലിം ലീഗിന് അതൃപ്തി

ഹൈക്കോടതി പ്ലീഡര്‍ നിയമനം; മുസ്‌ലിം ലീഗിന് അതൃപ്തി

കോഴിക്കോട്: ഹൈക്കോടതി പ്ലീഡർ നിയമനങ്ങളിലെ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. ലീഗ് നൽകിയ പട്ടികയിൽ നിന്നും വളരെ കുറച്ചുപേർക്ക് മാത്രമാണ് നിലവിൽ നിയമനം ലഭിച്ചിരിക്കുന്നത്. 136 ഒഴിവുകളിൽ 80 പേരെ മാത്രമാണ് ഇതുവരെ നിയമിച്ചത്. മുഖ്യമന്ത്രി നേരിട്ട് നിയമനങ്ങൾ നടത്തുമ്പോൾ, ലീഗിന് കൂടുതൽ പരിഗണന ലഭിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വം ശക്തമാക്കിയിട്ടുണ്ട്. പാർട്ടിക്ക് 22 എംഎൽഎമാരും അഞ്ച് മന്ത്രിമാരും ഉണ്ടായിട്ടും, ലീഗിന്റെ പട്ടികയിൽ നിന്ന് എട്ടുപേരെ മാത്രമാണ് പരിഗണിച്ചത് എന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. […]

Read More
 നിപയിൽ സർക്കാരിന് വീഴ്ചയില്ല; വീണുകിട്ടിയ അവസരം പ്രതിപക്ഷം ആയുധമാക്കുന്നു: കെ മുരളീധരൻ

നിപയിൽ സർക്കാരിന് വീഴ്ചയില്ല; വീണുകിട്ടിയ അവസരം പ്രതിപക്ഷം ആയുധമാക്കുന്നു: കെ മുരളീധരൻ

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ സർക്കാറിന് വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ വിമർശനമാണെന്നും കെ മുരളീധരൻ. വീണ് കിട്ടിയ ആയുധമായി പ്രതിപക്ഷം കാണുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ വിമർശനത്തെ രാഷ്ട്രീയമായി മാത്രമേ കാണുന്നുള്ളുവെന്നും പ്രതിപക്ഷ നേതാവിൻ്റെ വിമർശനത്തെക്കുറിച്ച് കെ മുരളീധരൻ പ്രതികരിച്ചു. പത്തു വർഷം ഭരിച്ചു പരാജയപ്പെട്ടവർ എല്ലാത്തിലും കുറ്റം കണ്ടെത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച കെ മുരളീധരൻ എല്ലാ നിർദ്ദേശങ്ങളും കൊടുത്ത ശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും വ്യക്തമാക്കി. […]

Read More
 നൈപുണികള്‍ ആര്‍ജിച്ച യുവത നാടിന്റെ വികസന ശില്‍പികള്‍; എം.എ റസാക്ക് എ.എല്‍. എ.

നൈപുണികള്‍ ആര്‍ജിച്ച യുവത നാടിന്റെ വികസന ശില്‍പികള്‍; എം.എ റസാക്ക് എ.എല്‍. എ.

കാരന്തൂര്‍ : മാനവ , പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള നമ്മുടെ കരുത്ത് വിവിധ സ്‌കില്ലുകള്‍ പരിശീലനം നേടിയവരും അത് സമുഹത്തിന് വേണ്ടി സമര്‍പിക്കുകയും ചെയ്യുന്ന യുവാക്കളാണെന്ന് എം.എ റസാക്ക് മാഷ് എ.എല്‍. എ. ഗ്രാമങ്ങളിലെയും പിന്നാക്ക പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥി തലമുറകള്‍ക്ക് കാലോചിതമായ സാങ്കേതിക വിദ്യകള്‍ അഭ്യസിപ്പിച്ച് പതിനായിരക്കണകിന് യുവാക്കളെ ദേശീയ അന്തര്‍ ദേശീയ കമ്പനികളുടെ ഉയര്‍ന്ന ജോലികളിലെത്തിച്ച മര്‍കസ് ഐ. ടി. ഐയുടെ സേവനം അതുല്യമാണെന്നും പഠനം കഴിഞ്ഞവര്‍ക്കെല്ലാം […]

Read More
 ബിഹാറില്‍ 132അടി നീളമുള്ള വമ്പൻ മൊബൈല്‍ ടവര്‍ മോഷണം പോയി

ബിഹാറില്‍ 132അടി നീളമുള്ള വമ്പൻ മൊബൈല്‍ ടവര്‍ മോഷണം പോയി

പാട്‌ന: ബിഹാറിലെ ബുക്‌സര്‍ ജില്ലയില്‍ 132 അടി നീളമുള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഇതിനൊപ്പം 15kVA ജനറേറ്ററും മറ്റ് ടെലിക്കോം ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. വര്‍ഷങ്ങളായി ദുംറാവൂണ്‍ എന്ന പ്രദേശത്ത് നിന്ന ടെലിക്കോം ടവര്‍ അപ്രത്യക്ഷമായത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്ന ടവര്‍ നന്നാക്കാനായി ടെലിക്കോം കമ്പനിയില്‍ നിന്നും ജീവനക്കാര്‍ എത്തിയപ്പോഴാണ് അത് മുഴുവനായും മോഷണം പോയത് വ്യക്തമായത്. സംഭവത്തില്‍ കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

Read More
 കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി എ.പി. ഷൗക്കത്തലി ഐ.പി.എസ് ചുമതലയേറ്റു

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി എ.പി. ഷൗക്കത്തലി ഐ.പി.എസ് ചുമതലയേറ്റു

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പി. ഷൗക്കത്തലി ചുമതലയേറ്റു. കേരള സര്‍ക്കാരിന്റെ പുതിയ സ്ഥലംമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചത്. മുമ്പ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.യായാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.1995-ല്‍ സബ് ഇന്‍സ്‌പെക്ടറായി കേരള പോലീസില്‍ സേവനം ആരംഭിച്ച ഷൗക്കത്തലി പിന്നീട് വിവിധ പ്രധാന അന്വേഷണങ്ങളിലൂടെ ശ്രദ്ധേയനായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം […]

Read More
 ജെ എം എ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍; ശ്രീജിത്ത് കുമാര്‍ പ്രസിഡന്റ്, സനാത് സെക്രട്ടറി

ജെ എം എ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍; ശ്രീജിത്ത് കുമാര്‍ പ്രസിഡന്റ്, സനാത് സെക്രട്ടറി

കോഴിക്കോട്: ജെഎം എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റായി ശ്രീജിത്തിനെയും (ഈവനിംഗ് കേരളാ ന്യൂസ് ), സെക്രട്ടറിയായി സനാതിനെയും( മലബാര്‍ ചാനല്‍ ), ട്രഷററായി സുജിത്തിനെയും ( എക്‌സ്പ്രസ്സ് വാര്‍ത്ത )നിയമിച്ചതായി ജെ എം എ കേരള സംസ്ഥാന കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും, കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ ഭാരവാഹികള്‍ക്ക് കീഴില്‍ ജില്ലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും, മികച്ച മുന്നേറ്റം […]

Read More
 ഓപ്പറേഷന്‍ തൂഫാന്‍: 195 ഗ്രാം എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍

ഓപ്പറേഷന്‍ തൂഫാന്‍: 195 ഗ്രാം എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍

കോഴിക്കോട്: ജില്ലയില്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കി പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടികളുടെ ഭാഗമായി ഡാന്‍സാഫ് സംഘവും കസബ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 195 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കേസില്‍ കോഴിക്കോട് ഉദയം ഹോമില്‍ താമസിക്കുന്ന മുഹമ്മദ് ജാവേദ് ഖാന്‍ പിടിയിലായി.കിണാശ്ശേരി കടുപ്പിനിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പുലര്‍ച്ചെയോടെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ ജാവേദ് ഖാന്‍ കാപ്പ നിയമപ്രകാരം ആറുമാസം ജയില്‍വാസം അനുഭവിച്ചതിന് ശേഷം നാല് […]

Read More
 ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; രോഗബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; രോഗബാധിതനായി ചികിത്സയിലിരിക്കേ അന്ത്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരള്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലര്‍ച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടില്‍ വെച്ചായിരിക്കും സംസ്‌കാരം.

Read More