ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക; ആക്രമണം സമാധാന ചർച്ചകൾക്കിടെ

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക; ആക്രമണം സമാധാന ചർച്ചകൾക്കിടെ

പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ അറ്റാക്ക് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ചാണ് അമേരിക്കൻ പ്രതിരോധ സേന ഇറാന്റെ നീക്കത്തെ പ്രതിരോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക ഇറാനിയൻ ഡ്രോണുകൾ തകർക്കുന്നത്. ഇതിന് തൊട്ടുമുൻപ് നാല് ഡ്രോണുകൾ കൂടി അമേരിക്കൻ സൈന്യം വെടിവെച്ചിട്ടിരുന്നു. അമേരിക്കൻസഖ്യകക്ഷികളായ ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും സംഘർഷം […]

Read More
 സലിം കുമാറിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടം: ആഭ്യന്തരമന്ത്രി

സലിം കുമാറിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : ചലച്ചിത്ര നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. വളരെ അടുത്ത വ്യക്തി ബന്ധം സലിം കുമാറുമായി തനിക്കുണ്ടായിരുന്നു. ഈ സ്നേഹ ബന്ധത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം വികാര വായ്പ്പോടെ അനുസ്മരിച്ചിട്ടുണ്ട്. ഉറച്ച കോൺഗ്രസുകാരനായിരുന്ന സലിം കുമാർ തന്റെ രാഷ്ട്രീയ ബോധ്യങ്ങളിൽ എന്നും അഭിമാനം കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിനും കോൺഗ്രസ്‌ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More
 നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: സലീം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. തൻ്റെ ജീവിതത്തിൽ ഏറെ സൗ​ഹൃദം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു സലീം കുമാറെന്നും കൂടെപ്പിറപ്പ് കൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാർ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരൻ. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു […]

Read More
 മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടം; സലീം കുമാറിൻ്റെ വേർപാടിൽ പ്രതിപക്ഷ നേതാവ്

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടം; സലീം കുമാറിൻ്റെ വേർപാടിൽ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിട പറഞ്ഞ മലയാളത്തിന്റെ പ്രിയതാരം സലിം കുമാറിന് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സലിം കുമാറിൻ്റെ വിയോഗത്തിലൂടെ മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മിമിക്രി കലകാരനിൽ നിന്ന് ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വിജയൻ പറഞ്ഞു. നടന് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം സലിം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും […]

Read More
 കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: കലൂരിൽ പെൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസിലെ മുഖ്യപ്രതി മണ്ണാർക്കാട് സ്വദേശി അക്ബർ അലി പിടിയിൽ. പാലക്കാട് വച്ചാണ് പ്രതിയെ പിടികൂടിയത്. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ചായ കുടിക്കാൻ ഇറങ്ങിയ പെൺകുട്ടികളെ ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം എട്ട് പേർ ആക്രമിക്കുകയായിരുന്നു. പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ലൈംഗികച്ചുവയോടെ ഇവർ കമൻ്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്. അക്രമി സംഘത്തിൻ്റെ ദൃശ്യം മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിക്കുകയും […]

Read More
 ഇരുട്ടടി തുടർന്ന് കേന്ദ്രം; ഗാർഹിക പാചക വില വർധിപ്പിച്ചു

ഇരുട്ടടി തുടർന്ന് കേന്ദ്രം; ഗാർഹിക പാചക വില വർധിപ്പിച്ചു

ന്യൂ ഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി കേന്ദ്രം. ​ഗാർഹീക പാചക വില വീണ്ടും വർധിപ്പിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന നടപടിയാണ് കേന്ദ്രം വീണ്ടും കൈക്കൊണ്ടിരിക്കുന്നത്. ​29 രൂപയാണ് ഒരു സിലിണ്ടറിന് കൂട്ടിയിരിക്കുന്ന വില. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പാചക വാതകത്തിൻ്റെ വില വർധിപ്പിച്ചിരിക്കുന്നത്. മാർച്ചിൽ പാചക വാതകത്തിന് 60 രൂപ കൂട്ടിയിരുന്നു.

Read More
 സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ

സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ; സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ

കൊച്ചി: മലയാളത്തിൻ്റെ പ്രിയ നടൻ സലീം കുമാറിന്റെ വിടവാങ്ങൽ ഇപ്പോഴും മലയാളിക്ക് അംഗീകരിക്കാനായിട്ടില്ല. മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപാട് നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. 320 ലേറെ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. ചികിത്സയിലിരിക്കെ 56-ാം വയസിലാണ് അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. എറണാകുളം പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമെന്നറിഞ്ഞതു മുതൽ രാവിലെ തന്നെ ജനപ്രവാഹമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. രാഷ്ട്രീയ, സംസ്കാരിക, സിനിമ മേഖലയിലെ […]

Read More
 കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം. ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി തൽക്ഷണവും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴുമാണ് മരിച്ചത്. രാവിലെ മുതൽ കാസർകോട് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.

Read More
 കുക്കറോടെ തൂക്കി; തൃശ്ശൂരിൽ ചോറിനുള്ളിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവുമായി 40-കാരൻ പിടിയിൽ

കുക്കറോടെ തൂക്കി; തൃശ്ശൂരിൽ ചോറിനുള്ളിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവുമായി 40-കാരൻ പിടിയിൽ

തൃശ്ശൂർ: ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തുഫാൻ’ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് ആയിരുന്നു സംഭവം. കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ അന്വേഷണസംഘം വീട്ടിലെത്തി വിവിധയിടങ്ങളിൽ പരിശോധന […]

Read More
 മദ്യലഹരിയിൽ ട്രെയിനിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

മദ്യലഹരിയിൽ ട്രെയിനിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശിയെ മദ്യലഹരിയിൽ ട്രെയിനിൽവച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് പൂങ്കാവൂർ വടക്കേത്തെരുവിൽ വീരമണി(54)യാണ് പാലക്കാട്ട് നിന്ന് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. എറണാകുളത്തു നിന്ന് ഒറ്റപ്പാലത്തേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്ന വാണിയംകുളം മാനന്നൂർ മണ്ണാൻപറമ്പിൽ ജിഷ്‌ണു(25)വിനെയാണ് ഇയാൾ ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ എറണാകുളം കാരയ്ക്കൽ എക്‌സ്‌പ്രസിൽ ഷൊർണൂർ കൊച്ചിൻ പാലത്തിനും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും ഇടയിലുള്ള കാരക്കാട് നമ്പറം ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. എറണാകുളത്ത് […]

Read More