‘2006-ലെ ഡീൽ വ്യക്തമാക്കണം, ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുമ്പിൽ വണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീൽ?’ വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

‘2006-ലെ ഡീൽ വ്യക്തമാക്കണം, ഗോൾവാൾക്കറുടെ ഫോട്ടോക്ക് മുമ്പിൽ വണങ്ങി വിളക്കുകൊളുത്തിയത് ഏത് ഡീൽ?’ വി ഡി സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

പറവൂരിൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ എന്താണ് പ്രതിപക്ഷ നേതാവിൻ്റെ മറുപടി എന്ന് കേരളത്തിന് അറിയണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 2006 ലെ നിമയസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെയാണ് വിഡി സതീശൻ പറവൂരിലെ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത്. പിന്നീട് 2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ […]

Read More
 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ടു; പാങ്ങോട് സ്‌റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ടു; പാങ്ങോട് സ്‌റ്റേഷനിലെ സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന്‍ സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കെ മുരളി ജയിക്കുമെന്നായിരുന്നു കമന്റ്. ഒരു മാധ്യമത്തിന്റെ ‘വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം’ എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു കമന്റിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും എസ്പിയുടെ ഉത്തരവില്‍ പറയുന്നു.

Read More
 ശബരിമല സ്വര്‍ണ്ണകൊള്ളക്കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

ശബരിമല സ്വര്‍ണ്ണകൊള്ളക്കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ എസ്‌ഐടി ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്പി, എസ് ശശിധരന്‍ നേരിട്ട് ഹാജരായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട കോടതി മുറിയ്ക്കുള്ളിലായിരുന്നു നടപടിക്രമങ്ങള്‍. ദ്വാരപാലക ശില്‍പ്പ പാളിയില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും ശേഖരിച്ച സ്വര്‍ണ്ണസാമ്പിളുകള്‍ ജാംഷഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചുവെന്നും ശാസ്ത്രീയ പരിശോധന സൗജന്യമായി നടത്താമെന്ന് ദേശീയ ലബോറട്ടറി അറിയിച്ചതായും എസ് ഐ ടി നേരത്ത കോടതിയെ ബോധിപ്പിച്ചിരുന്നു. അതേസമയം, ശബരിമലയിലെ കൊടിമരം പുന:പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേട് […]

Read More
 ഡീൽ അല്ല അത് ‘പീൽ’; ആരോപണങ്ങളിൽ പരിഹസിച്ച് സുരേഷ് ഗോപി

ഡീൽ അല്ല അത് ‘പീൽ’; ആരോപണങ്ങളിൽ പരിഹസിച്ച് സുരേഷ് ഗോപി

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ബിജെപി വിജയിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭ അന്ന് നിയമസഭയിൽ എത്തിയിരുന്നെങ്കിൽ ശബരിമലയിലെ സ്വർണക്കൊള്ള നടത്തിയവരോട് ‘വയ്ക്കടോ സ്വർണം’ എന്ന് പറയാൻ കരുത്തുള്ള ഒരാളുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബി ജെ പിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നുവെന്നും നിരവധി നാരീശക്തികൾ ബിജെപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഡീൽ ആരോപണത്തെ ‘പീൽ’ എന്ന് വിശേഷിപ്പിച്ചാണ് സുരേഷ് ഗോപി […]

Read More
 കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണ് രാഹുൽ ഗാന്ധി; പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ല: പിണറായി വിജയൻ

കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണ് രാഹുൽ ഗാന്ധി; പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ല: പിണറായി വിജയൻ

രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്ത നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യാത്തത് ബിജെപി യുമായുള്ള ഡീലിൻ്റെ ഫലമാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ബിജെപിയുടെ ബി ടീ മായി മാറിയെന്നും മുഖ്യമന്ത്രി കോതമംഗലത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും സാധാരണ പ്രാദേശിക പ്രവർത്തകൻ്റെ കാര്യ വിവരം പോലുമില്ലാത്ത നേതാവാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അതിൻ്റെ ഭാഗമാണ് എൽ ഡി എഫിനെതിരായ ഡീൽ ആരോപണം. […]

Read More
 ‘തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കണം’;  ദീപിക പത്രത്തിൻ്റെ വ്യാജപ്രചാരണത്തിനെതിരെ ഹൈക്കോടതി

‘തിരുത്തിയ വാര്‍ത്തയും മാപ്പപേക്ഷയും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിക്കണം’; ദീപിക പത്രത്തിൻ്റെ വ്യാജപ്രചാരണത്തിനെതിരെ ഹൈക്കോടതി

ഡിജിറ്റൽ റീ സർവേ ഉപകരണങ്ങൾ വാങ്ങിയതിൽ കെ രാജനെതിരെ അന്വേഷണമെന്ന ദീപികയുടെ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മന്ത്രി കെ രാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്  വ്യക്തമാക്കി. തിരുത്തിയ വാര്‍ത്തയും  മാപ്പപേക്ഷയും ദിനപത്രത്തിൻ്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജിക്കാരനായ ഷാജി ജെ കോടങ്കണ്ടത്തിനോട്  ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവിനെ മനപൂര്‍വം വളച്ചൊടിച്ചെന്നും ഇല്ലാത്ത ഉത്തരവിനെ ഉണ്ടെന്ന രീതിയില്‍ അവതരിപ്പിച്ചുവെന്നും ഡിവിഷൻ ബെഞ്ച്  വിമര്‍ശിച്ചു. ഇത് നീതി നിര്‍വഹണത്തില്‍ ഇടപെടലാണെന്നും കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ചീഫ് […]

Read More
 രാജ്യത്ത് ഇന്ധനവില കൂട്ടി നയാര എനർജി; പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില കൂട്ടി നയാര എനർജി; പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചു

ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് കമ്പനി കൂട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാരയുടെ ഈ തീരുമാനം പെട്ടെന്നുള്ളതായിരുന്നു. ഇന്ധന ലഭ്യതയിൽ ആശങ്ക നിലനിൽക്കുന്നതിനിടെ, ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ രാജ്യത്തുടനീളം 6,660 ഔട്ട്ലെറ്റുകളാണ് നയാരയ്ക്കുള്ളത്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ […]

Read More
 സാദിഖലി തങ്ങൾക്കെതിരായ പോസ്റ്റ്: പ്രതിയെ തിരിച്ചറിഞ്ഞു; ’15 കോടി ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിങ് നടത്തി’

സാദിഖലി തങ്ങൾക്കെതിരായ പോസ്റ്റ്: പ്രതിയെ തിരിച്ചറിഞ്ഞു; ’15 കോടി ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിങ് നടത്തി’

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയും കാപ്പ കേസ് പ്രതിയുമായ മുഹമ്മദ് റോഷനാണ് സംഭവത്തിന് പിന്നിലെന്ന് സൈബർ സെൽ കണ്ടെത്തി. നിലവിൽ ഒളിവിലുള്ള പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വ്യാജ ദൃശ്യങ്ങൾ കാണിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇക്കഴിഞ്ഞ ജനുവരി 31-ന് പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് തങ്ങളെയും […]

Read More
 യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഇർഷാദിനെതിരെ കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ

യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഇർഷാദിനെതിരെ കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ

കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ. യു പ്രതിഭക്കെതിരെ വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കേസെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇത് സംബന്ധിച്ച് വന്ന മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആൻ്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല […]

Read More
 കൊച്ചിയിൽ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചിയിൽ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചി: എടയാര്‍ വ്യവസായ മേഖലയിലെ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. കമ്പനിയിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശിയാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എടയാര്‍ വ്യവയാ മേഖലയില്‍ സി ജി ലൂബ്രിക്കന്‍റ്സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായി. രാവിലെ എട്ടരയോടെയായിരുന്നു തീപിടിത്തം. ഉടന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു തൊഴിലാളിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തുകയായിരുന്നു. ബിഹാര്‍ സ്വദേശിയാണ് മരിച്ചത്. അതേ സമയം പരുക്കേറ്റ മറ്റൊരു തൊഴിലാളിയെ […]

Read More