കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു;കുട്ടിയെ മര്‍ദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെ;കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; അഷ്‌കറിന്റെ മൊഴി പുറത്ത്

കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു;കുട്ടിയെ മര്‍ദിച്ചത് അമ്മ അഖിലയുടെ മൗനസമ്മതത്തോടെ;കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷം’; അഷ്‌കറിന്റെ മൊഴി പുറത്ത്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പ്രതി അഷ്‌കര്‍. കുഞ്ഞിന്റെ കാലില്‍ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചു. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിനുശേഷം. കുഞ്ഞിനെ മര്‍ദിക്കുന്നതിന് അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നു എന്നും കണ്ടെത്തല്‍. അതിക്രൂര ആക്രമണം ഒന്നര വയസ്സുകാരന്‍ നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, കുട്ടിയുടെ […]

Read More
 റെഡ് അലർട്ട്: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രൊഫഷണൽ കോളേജുകൾക്കും ബാധകം

റെഡ് അലർട്ട്: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രൊഫഷണൽ കോളേജുകൾക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. റെഡ് അലർട്ടിനെ തുടർന്ന് കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട് ‘ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ […]

Read More
 എഐ എഴുതിയ ധവളപത്രമോ? ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലെ രഹസ്യ ഡാറ്റ ചോർന്നു; മുഖ്യമന്ത്രി വിശദീകരണം നല്‍കണം: തോമസ് ഐസക്

എഐ എഴുതിയ ധവളപത്രമോ? ധനവകുപ്പിലെ സീക്രട്ട് സെക്ഷനിലെ രഹസ്യ ഡാറ്റ ചോർന്നു; മുഖ്യമന്ത്രി വിശദീകരണം നല്‍കണം: തോമസ് ഐസക്

തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി മുൻ ധനമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്. സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐയുടെ സഹായത്തോടെ ആണെന്ന് തോമസ് ഐസക് പറഞ്ഞു. ധവളപത്രത്തിന്റെ ഗണ്യമായ ഭാഗം എഐ വഴിയാണ് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ധനവകുപ്പിലെ രഹസ്യ രേഖകളടക്കം എ ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് വിശകലനം […]

Read More
 മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടി കടുത്ത അന്യായം; ജോലിയിൽ തിരിച്ചെടുക്കാൻ തയ്യാറാകണം: പ്രതിപക്ഷ നേതാവ്

മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടി കടുത്ത അന്യായം; ജോലിയിൽ തിരിച്ചെടുക്കാൻ തയ്യാറാകണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആദിവാസി ​ഗോത്ര വിഭാ​ഗത്തിൽപ്പെട്ട മെന്റ‍‌‍‍‍‌‌ർ അധ്യാപകരെ യുഡിഎഫ് സ‍ർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒമ്പത് വർഷമായി ജോലി ചെയ്യുന്ന 241 മെന്റർ അധ്യാപകർക്ക് വയനാട്ടിലും പാലക്കാട് അമ്പത് പേർക്കും മലപ്പുറത്ത്‌ 17 പേർക്കും ജോലി നഷ്ടമായെന്നും പിണറായി വിജയൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട […]

Read More
 കാഞ്ഞങ്ങാട് സ്കൂളിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു; വിദ്യാർഥികൾ ക്ലാസുകളിൽ കയറിയതിനാൽ വന്‍ ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട് സ്കൂളിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു; വിദ്യാർഥികൾ ക്ലാസുകളിൽ കയറിയതിനാൽ വന്‍ ദുരന്തം ഒഴിവായി

കാസ‍​ർ​ഗോഡ്: കാഞ്ഞങ്ങാട് സ്കൂളിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണു. യുബിഎംസി സ്‌കൂളിൻ്റെ ചുറ്റുമതിലാണ് ഇടിഞ്ഞ് വീണത്. ഉച്ചസമയത്തെ ബ്രേക്ക് കഴിഞ്ഞു വിദ്യാർഥികൾ ക്ലാസിൽ കയറിയ സമയത്താണ് മതിൽ ഇടിഞ്ഞത്. അതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി. സമീപകാലത്ത് നിർമിച്ച മതിലാണ് പൊളിഞ്ഞുവീണ് അപകടമുണ്ടായത്. സ്കൂൾ കോമ്പൗണ്ടിൽ മഴയെ തുടർന്ന് കൂടുതൽ വെള്ളം നിലനിന്നതിൻ്റെ ഭാഗമായി നനവിറങ്ങി കോൺക്രീറ്റ് ഭിത്തി തകർന്നതായാണ് പ്രാഥമിക നിഗമനം. മതിൽ നിർമാണത്തിൽ അപാകതയുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More
 ‘6 കോടി രൂപ കത്തിച്ച് കളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി

‘6 കോടി രൂപ കത്തിച്ച് കളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിന്റെ ഞെട്ടിക്കുന്ന മൊഴി

തിരുവനന്തപുരം: തട്ടിപ്പുവഴി ലഭിച്ച കോടികള്‍ കത്തിച്ചുകളഞ്ഞെന്ന് ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിക്കേസിലെ ഒന്നാം പ്രതിയുടെ മൊഴി. ആറ് കോടി രൂപ കത്തിച്ചുകളഞ്ഞുവെന്നാണ് ബോര്‍ഡിലെ ക്ലര്‍ക്ക് ആയിരുന്ന സംഗീത് വിജിലന്‍സിന് മൊഴി നല്‍കിയത്. 2012 മുതല്‍ 2016 വരെയുള്ള തട്ടിപ്പുപണമാണ് കത്തിച്ചതെന്ന് സംഗീത് പറയുന്നു. തിരുവനന്തപുരത്ത് പോങ്ങുമൂട്ടിലെ വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് പണം കത്തിച്ചത്. ഇതേ വീട്ടില്‍ ബാഗുകളിലായി 500ന്റേയും 1000ന്റേയും നോട്ടുകളായി 6 കോടി രൂപ സൂക്ഷിച്ചിരുന്നുവെന്നും നോട്ടുനിരോധനം വന്നതോടെ ഇത് കത്തിച്ചുകളഞ്ഞുവെന്നുമാണ് പ്രതി പറയുന്നത്. […]

Read More
 അന്വേഷണം യുഡിഎഫിന് തിരിച്ചടിക്കും; “പിണറായിയോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോ?”: എ കെ ബാലൻ

അന്വേഷണം യുഡിഎഫിന് തിരിച്ചടിക്കും; “പിണറായിയോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോ?”: എ കെ ബാലൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്നും എ.കെ. ബാലൻ ചോദിച്ചു. കേസിൽ തുടക്കക്കാരൻ മാത്യു കുഴൽനാടനായിരുന്നു. വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് അപ്പീൽ സുപ്രീം കോടതിയും തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി പറഞ്ഞിരുന്നു. മാത്യുവിന് ശേഷം പിന്നീട് രംഗത്ത് വരുന്നത് ഷോൺ ജോർജാണ്. എസ്എഫ്ഐഒയ്ക്ക് ശേഷം […]

Read More
 മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഇന്ന് മുതല്‍ ഒടിടിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ‘പേട്രിയറ്റ്’ ഇന്ന് മുതല്‍ ഒടിടിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച സിനിമയാണ് പേട്രിയറ്റ്. മമ്മൂക്കയ്ക്കും ലാലേട്ടനും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. മഹേഷ് നാരായണനാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഇപ്പോള്‍ ഒ ടി ടി യില്‍ പ്രദര്‍ശനം ആരംഭക്കാന്‍ പോകുകയാണ്. നിരവധി പേരാണ് സിനിമ ഒ ടി ടി യില്‍ എത്താന്‍ കാത്തിരുന്നത്. ഇപ്പോള്‍ അവര്‍ക്കും സന്തോഷമാകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇന്ന് അര്‍ധ രാത്രിമുതല്‍ സിനിമ […]

Read More
 സാമ്പത്തികസ്ഥിതി വളരെ മോശം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരും: മന്ത്രി കെ മുരളീധരൻ

സാമ്പത്തികസ്ഥിതി വളരെ മോശം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരും: മന്ത്രി കെ മുരളീധരൻ

കോഴിക്കോട്: സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങൾക്കുമായുള്ള അദാലത്തുകൾ ഈ മാസം 9-ന് കോഴിക്കോട് ജില്ലയിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘കായകൽപ്പ’ എന്നാണ് ഈ അദാലത്തുകൾക്ക് പേരിട്ടിരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി, ജരാനരകൾ ബാധിച്ച ഭരണസംവിധാനത്തെ പൂർണ്ണ യൗവനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. ആരോഗ്യവകുപ്പിൽ മാത്രമല്ല, […]

Read More
 കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണം: അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡിലെ അന്വേഷണ അട്ടിമറിയും അന്വേഷിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് എസ്ഐടിയെ നിയോഗിക്കണം എന്നും ആവശ്യം. വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളിലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജാണ് വസ്തുത പരിശോധന നടത്തിയത്. സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹര്‍ജി നല്‍കിയത്.

Read More