റിയാസിനെ മന്ത്രിയാക്കിയപ്പോള്‍ അമ്മായിയപ്പന്റെ ക്യാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല; കെ.മുരളീധരന്‍

റിയാസിനെ മന്ത്രിയാക്കിയപ്പോള്‍ അമ്മായിയപ്പന്റെ ക്യാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല; കെ.മുരളീധരന്‍

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തതിനെ പിന്തുണച്ച് മന്ത്രികെ.മുരളീധരന്‍. സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയപ്പോള്‍ അമ്മായിയപ്പന്റെ ക്യാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാസും ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ ഏകീകരണം എന്ന പരാമര്‍ശത്തിലും മുരളീധരന്‍ പ്രതികരിച്ചു. വിവാദമായിട്ടുള്ള തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പൊതുപരിപാടികള്‍ വരുമ്പോള്‍ ബോര്‍ഡുകളെ ഏകോപിപ്പിച്ചു കൊണ്ട് പരിപാടികള്‍ നടത്തും. ഏകീകരണ ദേവസ്വം […]

Read More
 തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ 23 കിലോ കഞ്ചാവ്

തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിച്ച നിലയിൽ 23 കിലോ കഞ്ചാവ്

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കവറിനുള്ളിൽ നിന്ന് 23 കിലോയിലധികം വരുന്ന വൻ കഞ്ചാവ് ശേഖരം എക്‌സൈസും ആർ.പി.എഫും ചേർന്ന് പിടികൂടി. സ്റ്റേഷനിലെ ഒൻപതാം നമ്പർ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കവറിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ ലഹരിവേട്ട നടന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. എസ്. പ്രഷോബിന്റെയും ആർപിഎഫ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് പിന്നിൽ. സംഭവത്തിൽ എക്‌സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും, റെയിൽവേ സ്റ്റേഷനിലൂടെ വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച […]

Read More
 രണ്ടര മാസം ഗര്‍ഭിണി; റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സജ്‌നനൂര്‍

രണ്ടര മാസം ഗര്‍ഭിണി; റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സജ്‌നനൂര്‍

കഴിഞ്ഞ ദിവസമാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത മുന്‍ ബിഗ് ബോസ് താരം സജ്ന നൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സുഹൃത്തായ റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ കൊളാഷിനൊപ്പമാണ് താരം വിവരം പുറത്തുവിട്ടത്. റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള സജ്നയുടെ ചിത്രം, ബേബി ബമ്പിന്റെ ഫോട്ടോ എന്നിവയെല്ലാം ഒരുമിച്ചുചേര്‍ത്തുള്ള കൊളാഷിനൊപ്പം താന്‍ 9 ആഴ്ച ഗര്‍ഭിണിയാണെന്ന വിവരമുള്ള കുറിപ്പും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സജ്‌ന പങ്കുവെച്ചു. ചിത്രത്തിനുതാഴെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തി. സജ്നയും റസൂല്‍ പൂക്കുട്ടിയും എപ്പോഴാണ് വിവാഹിതരായതെന്നുള്ള […]

Read More
 ബിജെപി വിട്ട് അണ്ണാമലൈ; പുതിയ പാര്‍ട്ടി?

ബിജെപി വിട്ട് അണ്ണാമലൈ; പുതിയ പാര്‍ട്ടി?

ചെന്നൈ: തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടിക്ക് പുറത്തേക്ക്. പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അംഗീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്ന അണ്ണാമലൈ ഭാവി നീക്കങ്ങള്‍ വിശദീകരിക്കും. കഴിഞ്ഞ ദിവസം അണ്ണാമലൈ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയനീക്കം വിജയിച്ചിരുന്നില്ല. അഞ്ച് പേജുള്ള രാജിക്കത്ത് ആണ് അണ്ണാമലൈ നേതൃത്വത്തിന് കൈമാറിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റ അവഗണന, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം അടക്കം […]

Read More
 സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇ ഡി നടപടി തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇ ഡി നടപടി തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ […]

Read More
 ഡല്‍ഹി സര്‍വകലാശാല അധ്യാപിക കൊല്ലപ്പെട്ടു

ഡല്‍ഹി സര്‍വകലാശാല അധ്യാപിക കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വനിതാ അസിസ്റ്റന്റ് പ്രഫസറെ ഫ്‌ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 49കാരിയായ ദേവാസ്മിത പോളിനെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ധര എന്‍ക്ലേവിലുള്ള സ്വന്തം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപികയെ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ശിവാജി കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായ ദേവോസ്മിത അപാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഫ്‌ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് രക്്തത്തില്‍ കുളിച്ച […]

Read More
 ആരോപണം ആരെക്കുറിച്ചാണെന്ന് അറിയില്ല; കോടിയേരിയുടെ കുടുംബം സിപിഐഎമ്മിന്റെ ഭാഗം: ടി പി  രാമകൃഷ്ണൻ

ആരോപണം ആരെക്കുറിച്ചാണെന്ന് അറിയില്ല; കോടിയേരിയുടെ കുടുംബം സിപിഐഎമ്മിന്റെ ഭാഗം: ടി പി രാമകൃഷ്ണൻ

കോഴിക്കോട്: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വെച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്ത്. വിനോദിനി ഉന്നയിച്ച ആരോപണങ്ങൾ ആരെക്കുറിച്ചാണെന്ന് അറിഞ്ഞാൽ മാത്രമേ പാർട്ടിക്കുള്ളിൽ അത് ചർച്ച ചെയ്യാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ അത്തരമൊരു വിഷയം പാർട്ടിയുടെ മുന്നിൽ വന്നിട്ടില്ലെന്നും പരാതികൾ ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ കുടുംബം എപ്പോഴും സി.പി.ഐ.എമ്മിന്റെ ഭാഗമാണെന്നും ടി […]

Read More
 എംഎൽഎയുടേത് അപക്വമായ പെരുമാറ്റം, ചടങ്ങ് മോശമാകാതിരിക്കാനാണ് അപ്പോൾ പ്രതികരിക്കാതിരുന്നത്: മന്ത്രി കെ എ  തുളസി

എംഎൽഎയുടേത് അപക്വമായ പെരുമാറ്റം, ചടങ്ങ് മോശമാകാതിരിക്കാനാണ് അപ്പോൾ പ്രതികരിക്കാതിരുന്നത്: മന്ത്രി കെ എ തുളസി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിനിടെയുണ്ടായ മിഠായി വിതരണ വിവാദത്തിൽ എംഎൽഎ വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ എ തുളസി രംഗത്ത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ പാലിക്കേണ്ട പക്വത എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിന്റെ മാന്യത കണക്കിലെടുത്താണ് അപ്പോൾ പ്രതികരിക്കാതിരുന്നത്. മറ്റ് തിരക്കുകളുണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന എം.എൽ എയുടെ വിശദീകരണം പൂർണ്ണമായും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. “ഉന്നത പദവിയിലിരിക്കുന്ന ഒരാൾ കുറച്ചുകൂടി ഗൗരവത്തിലും പക്വതയോടെയും പെരുമാറണമായിരുന്നു. ഞാൻ ആ സ്ഥാനത്തായിരുന്നെങ്കിൽ ഒരിക്കലും അത്തരമൊരു […]

Read More
 സത്യപ്രതിജ്ഞക്ക് പിന്നാലെ കര്‍ണാടക മന്ത്രിസഭയില്‍ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു

സത്യപ്രതിജ്ഞക്ക് പിന്നാലെ കര്‍ണാടക മന്ത്രിസഭയില്‍ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി.സത്യപ്രതിജ്ഞക്ക് പിന്നാലെജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു. ബംഗളൂരു ഡെവലപ്‌മെന്റ് വകുപ്പ് കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എഐസിസി നേതാവ് രാഹുല്‍ ഗാന്ധി ബംഗളൂരുവില്‍ ഉള്ള സമയത്താണ് പാര്‍ട്ടിക്ക് തലവേദനയായി ഈ അപ്രതീക്ഷിത രാജി ഉണ്ടായിരിക്കുന്നത്. ബംഗളൂരു വികസന വകുപ്പ് തനിക്ക് നല്‍കാമെന്ന് മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അതില്‍ നിന്നും ‘യു-ടേണ്‍’ എടുത്തിരിക്കുകയാണെന്നും രാമലിംഗ റെഡ്ഡി ആരോപിച്ചു. ‘എന്നെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്, ഇനിയും ഇത് […]

Read More
 മലപ്പുറത്ത് കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ചു; ദമ്പതികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; അപകടം കോഴിക്കോട് നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ

മലപ്പുറത്ത് കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ചു; ദമ്പതികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; അപകടം കോഴിക്കോട് നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. മലപ്പുറം കോഹിനൂരില്‍ ദേശീയപാത 66 ല്‍ ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേരാണ് മരിച്ചത്. കോഴിക്കോട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിയിലാണ് അപകടം ഉണ്ടായത്. തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധുവായ ചങ്ങരംകുളം സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്.

Read More