നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ മരണം: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അമ്മ അഖില, പങ്കാളി അഷ്കർ എന്നിവരെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അപേക്ഷ നെടുമങ്ങാട് എസ്.സി/എസ്.ടി കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പുകൾ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുൻപ് തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കോടതി പരിസരത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അഷ്കറിനെതിരെ കൊലക്കുറ്റം, കുട്ടികൾക്കെതിരായ അതിക്രമം, എസ്.സി/എസ്.ടി അതിക്രമ […]
Read More
