കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം: ഹൈക്കോടതി

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം: ഹൈക്കോടതി

കൊച്ചി: നിതിന്‍ രാജിന്റെ മരണത്തില്‍ വാക്കാല്‍ പരാമര്‍ശവുമായി ഹൈക്കോടതി. കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളോട് ഉള്‍പ്പടെ കാണിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനം. ഇത് ഗൗരവതരമായ കാര്യമെന്നും ഹൈക്കോടതി പറഞ്ഞു. ഡോ. എംകെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നിരീക്ഷണം. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ അമ്മായിയമ്മ സിന്‍ഡ്രമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അധ്യാപകര്‍ പീഡിപ്പിച്ചു. ഞങ്ങള്‍ അധ്യാപകര്‍ ആകുമ്പോള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കും. ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി പറഞ്ഞു. […]

Read More
 കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; അൻസിബയെ 3 മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയിട്ടില്ല: ലക്ഷ്മിപ്രിയ

കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത്; അൻസിബയെ 3 മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയിട്ടില്ല: ലക്ഷ്മിപ്രിയ

കൊച്ചി: താരസംഘടനയായ AMMAയിൽ പ്രതിസന്ധി രൂ​ക്ഷം. അൻസിബക്കെതിരായ പരാതിയിൽ തന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന വാദവുമായി നടി ല​ക്ഷ്മി പ്രിയ രം​ഗത്ത്. തനിക്ക് അയച്ച അനാവശ്യമായ മെസ്സേജിനെകുറിച്ച് പലതവണ ചോദിച്ചിട്ടും അൻസിബ വിശദീകരിക്കാൻ തയ്യാറായില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. അൻസിബ അയച്ച മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കും എന്ന ഘട്ടത്തിലാണ് പരാതി നൽകിയത്. സ്റ്റേഷനിൽ മൂന്നു മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ പ്രസ്താവന ശരിയല്ല. സ്റ്റേഷനിൽ അൻസിബ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റും 20 സെക്കൻഡും […]

Read More
 തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്കാണ് ഇന്ന് രാവിലെ 11 മണിയോടെ പാമ്പുകടിയേറ്റത്. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങുന്നതിനിടെ കാലിന്റെ പിൻഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പരിസരത്ത് വെച്ചായതിനാൽ ഉടനടി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിലവിൽ […]

Read More
 സിഎംആർഎൽ- എക്സാലോജിക് കേസ്: ഇഡി നടപടിക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

സിഎംആർഎൽ- എക്സാലോജിക് കേസ്: ഇഡി നടപടിക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ ഇഡി നടപടികൾ വെള്ളിയാഴ്ച വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇ ഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി. ഹർജിയിൽ വെള്ളിയാഴ്ച വിധി പറയും. എക്സാലോജിക് കേസിലെ ഇഡി അന്വേഷണത്തിന് എതിരായ ഹർജിയിൽ വാദം കേട്ടശേഷമാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്. വീണ ടി. യുടെ എക്സാലോജിക് കമ്പനി പണം സ്വീകരിച്ചത് ഒരു സേവനവും ചെയ്യാതെയെന്ന് ഇഡി വാദിച്ചു. വിവര ശേഖരണത്തിന് സമൻസ് […]

Read More
 ‘വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു’; പൊലീസിനെതിരെ പരാതി നൽകി പിണറായി വിജയൻ്റെ ഡ്രൈവര്‍

‘വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് മര്‍ദ്ദിച്ചു’; പൊലീസിനെതിരെ പരാതി നൽകി പിണറായി വിജയൻ്റെ ഡ്രൈവര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി. പിണറായി വിജയനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടാൻ പോയപ്പോൾ കയ്യേറ്റം ഉണ്ടായെന്ന് ഡ്രൈവർ പി.കെ. അനൂപ് പറഞ്ഞു. പൊലീസുകാർ കഴുത്തിന് പിടിച്ച് തള്ളിയെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ അനൂപ് പറയുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പിണറായി വിജയനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോയതായിരുന്നു പി.കെ. അനൂപ്. ഈ സമയം രണ്ട് പൊലീസുകാർ എത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് അനൂപിൻ്റെ പരാതി. […]

Read More
 ഷുഹൈബ് വധക്കേസ് പ്രതികളുടെ കോടതിമാറ്റ ഹര്‍ജി തള്ളി

ഷുഹൈബ് വധക്കേസ് പ്രതികളുടെ കോടതിമാറ്റ ഹര്‍ജി തള്ളി

തലശേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പ്രതികളുടെ കോടതിമാറ്റ ഹര്‍ജി തള്ളി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിൽ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു ആവശ്യം. അഡീഷണൽ സെഷന്‍സ് കോടതി മൂന്നിലെ ജഡ്ജി കൃത്യമായല്ല വിചാരണ ഉൾപ്പെടെ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഭാഗം കോടതിമാറ്റമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ കേസിലെ പ്രതികളായ 17 പേരുടെയും ജാമ്യം കോടതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നു. അതിന് ശേഷമാണ് […]

Read More
 സംസ്ഥാനത്ത് തേങ്ങ വിലയിൽ വൻ ഇടിവ്; കർഷകർ ആശങ്കയിൽ

സംസ്ഥാനത്ത് തേങ്ങ വിലയിൽ വൻ ഇടിവ്; കർഷകർ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെ വില കുത്തനെ കുറഞ്ഞു. നിലവിൽ ഒരു കിലോ തേങ്ങയ്ക്ക് 38 മുതൽ 40 രൂപ വരെയാണ് വിപണിയിലെ വില. ഈ വർഷം ആദ്യമായാണ് തേങ്ങയുടെ വില ഇത്രയും താഴ്ന്ന നിലയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ കിലോയ്ക്ക് 64 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ 60 രൂപയിലേക്ക് താഴ്ന്ന വില, മാസങ്ങൾക്കുള്ളിൽ പകുതിയോളമായി കുറയുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ ഇറക്കുമതി വർധിച്ചതാണ് വിലയിടിവിന്റെ പ്രധാന കാരണം. […]

Read More
 ആഭ്യന്തരമന്ത്രിയുടെ സന്ദർശനം; ആലപ്പുഴയിൽ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

ആഭ്യന്തരമന്ത്രിയുടെ സന്ദർശനം; ആലപ്പുഴയിൽ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദർശനത്തോടനുബന്ധിച്ച് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആഷിഖ് ഉൾപ്പെടെയുള്ള പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർത്തികപ്പള്ളിയിലെ ഒരു സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിയത്. പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയതായിരുന്നു എസ്എഫ്ഐ പ്രവർത്തകർ. എന്നാൽ, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവർത്തകരെ സ്കൂളിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. കൊടികളുമായി സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തത് തർക്കത്തിന് വഴിവെച്ചു. […]

Read More
 സിഎംആർഎൽ – എക്സാലോജിക്ക് കേസ്: ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സിഎംആർഎൽ – എക്സാലോജിക്ക് കേസ്: ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല. ഹര്‍ജിയില്‍ മുഴുവന്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. എഫ്ഐആറോ കുറ്റകൃത്യമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നും സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.

Read More
 കാട്ടാന ആക്രമണം പരിശോധിക്കാനെത്തി;  വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴിമുടക്കി കാട്ടാന

കാട്ടാന ആക്രമണം പരിശോധിക്കാനെത്തി; വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴിമുടക്കി കാട്ടാന

തൃശ്ശൂർ: ജനവാസമേഖലയിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് നേരിട്ട് വിലയിരുത്താൻ വാഴച്ചാലിലെത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനവ്യൂഹത്തിന്റെ വഴിമുടക്കി കാട്ടാന. തൃശ്ശൂർ വാഴച്ചാലിനടുത്തുള്ള ചാർപ്പയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പ്രദേശത്തെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്ക് മുന്നിലേക്കാണ് കാട്ടാന എത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ച് ആനയെ കാട്ടിലേക്ക് തുരത്തിയ ശേഷമാണ് മന്ത്രിക്കും സംഘത്തിനും യാത്ര തുടരാനായത്. പ്രദേശത്തുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് വനംമന്ത്രി […]

Read More