മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം: പൊലീസ്,സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്ന് സൂചന

മലാപ്പറമ്പ് അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പൊലീസ്,സർക്കാർ ഉദ്യോഗസ്ഥരുണ്ടെന്ന് സൂചന.കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.2 പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നീ പ്ര തികളെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായാണു വിവരം. കൂടുതൽ തെളിവു ശേഖരിക്കാൻ പൊലീസ് മൊബൈൽ ഫോൺ സിഡിആർ പരിശോധിക്കുന്നുണ്ട്. ആരോപണത്തെ തുടർന്നു പൊലീസുകാരായ ഇരുവരെയും നിലവിൽ […]

Read More

കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു; യുവാവ് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞു

ആലുവ: കെഎസ്ആർടിസി ബസ് കാറിൽ ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്. ആലുവയിൽ നിന്നും മാളയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ താക്കോലാണ് യുവാവ് ഊരിയെറിഞ്ഞത്. മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് സംഭവം നടന്നത്.തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവർയുടെ ആരോപണം. സംഭവത്തിൽ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു. ഒരു ആഴ്ച മുമ്പാണ് സംഭവം നടന്നത്.സംഭവശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീർപ്പാക്കാൻ യുവാവ് മാള ഡിപ്പോയിൽ എത്തിയെങ്കിലും ജീവനക്കാർ മാപ്പ് നിഷേധിച്ചു. ഡ്രൈവർക്ക് […]

Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ അനുവദിച്ചു കിട്ടിയ 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവിപാറ്റുകളും റാന്‍ഡം അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്ക് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ വഴി അനുവദിച്ചു നല്‍കുന്ന പ്രക്രിയയാണത്. മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ് യന്ത്രം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഈ പ്രക്രിയ വഴിയാണ്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ […]

Read More

യാത്രക്കാർക്ക് ആശ്വാസമായി; തിരുവനന്തപുരം നോർത്ത്- മംഗളൂരു സ്പെഷ്യൽ ട്രെയിൻ സര്‍വീസ് പുനരാരഭിക്കുന്നു

ട്രെയിൻ യാത്രക്കാർക്ക് ഇതാ സന്തോഷ വാർത്ത തിരുവനന്തപുരം നോർത്ത്- മംഗളൂരു സ്പെഷ്യൽ ട്രെയിൻ സര്‍വീസ് പുനരാരഭിക്കുന്നു. യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നാണ് സർവീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സര്‍വീസ് ജൂൺ 17നും ആരംഭിക്കും.തിരുവനന്തപുരം നോര്‍ത്തിൽ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന (06163) ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജംഗ്ഷനിലെത്തും. ജൂൺ 30 വരെയായിരിക്കും സര്‍വീസ് നടത്തുക. 17ന് വൈകിട്ട് 3.15ന് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന (06164) ട്രെയിൻ […]

Read More

കപ്പലപകടം; 20 കണ്ടെയ്‌നറുകൾ കടലിൽ വീണു;കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: പുറംകടലിൽ കപ്പൽ തീപിടിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 650 കണ്ടെയ്‌നറുകളുമായി പുറപ്പെട്ട ചരക്കു കപ്പലിനാണ് തീപിടിച്ചത്. 20 കണ്ടെയ്‌നറുകൾ കടലിൽ വീണതായാണ് ലഭിക്കുന്ന വിവരം. എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ളതും സ്വയം തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുക്കളാണ് കണ്ടെയ്‌നറുകളിലുള്ളതെന്ന് വ്യക്തമാക്കുന്നു. വിഷാംശമുള്ള വസ്തുക്കളും കപ്പലിൽ ഉള്ളതായി പറയുന്നു. 22 ജീവനക്കാരുമായി കൊളംബിയയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാൻഹായ് 503 എന്ന കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ കടലിൽ നിന്നും 144 കിലോമീറ്റർ ദൂരെയാണ് കപ്പലിന് തീപിടിച്ചത്. കടലിലേക്ക് ചാടിയ 18 […]

Read More

സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കും. 19 വരെ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് മഴ ശക്തിപ്രാപിക്കുക.യെലോ അലർട്ട്ജൂൺ 11 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്12: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

Read More

തൂണേരിയിൽ നടുറോഡിൽ കൂട്ടത്തല്ല്

കോഴിക്കോട്: തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്. രണ്ടു കാറുകൾതമ്മിൽ ഉരസിയത് ചോദ്യം ചെയ്തതാണ് സംഘർഷങ്ങൾക്ക് കാരണമായത്. പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി.ഞായറാഴ്ച രാത്രി തൂണേരി ദേശീയപാതയിലാണ് സംഭവം. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്നാണ് പൊലീസ് പറയുന്നു. ഇതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം റോഡിലേക്ക് കൂടി നീളുകയും അവിടെ കൂടിനിന്നവരെല്ലാം കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More

ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകള്‍ കടലിൽ വീണു;കോസ്റ്റുകാർഡും നേവിയും രക്ഷാപ്രവർത്തനം തുടങ്ങി

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്.കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂരിനും അഴീക്കൽ തീരത്തിനും പടിഞ്ഞാറ് ഭാഗത്തായാണ് അപകമുണ്ടായതെന്നാണ് വിവരം. കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. […]

Read More

കൊവിഡ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

കോഴിക്കോട്: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. 2019ലും കൊവിഡ് വ്യാപന സമയത്ത് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീ‌ട് പിൻവലിച്ചു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആശുപത്രി അധികൃതർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയിട്ടുള്ളത്. ഇതിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്. കൊവിഡ്, ഇൻഫ്ളുവെൻസ രോഗലക്ഷണങ്ങൾ അപകടകരമാണോ എന്ന് ശ്രദ്ധിക്കാനും ആരോഗ്യ […]

Read More

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന വാഹനാപകടത്തിൽ നാല് മരണം

തൃശൂർ: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം തൃശൂർ നെല്ലായിയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. കൈപ്പമംഗലം സ്വദേശി ഭരത്, തിരുവനന്തപുരം സ്വദേശി ഉത്തരേജ് എന്നിവരാണ് മരിച്ചത്. നെല്ലായി ജംഗ്ഷനിൽ ഇന്നലെ അർധരാത്രിയോടെ ആയിരുന്നു സംഭവം. നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. കണ്ണൂർ ചെറുകുന്നിൽ ബൊലേറോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ഏഴോം മേലതിയടം സ്വദേശി സജിത് ബാബുവാണ് മരിച്ചത് . […]

Read More