കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. ശനിയാഴ്ച പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേൽക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ ഇന്ന് രാവിലെ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള മന്ത്രിമാരെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. പ്രഭാത ഭക്ഷണത്തിനിടെ മന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് താൻ രാജിവയ്ക്കുകയാണെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. പ്രഭാത ഭക്ഷണത്തിനെത്തിയ ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയെ കെട്ടിപ്പിടിക്കുകയും, കാൽ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം […]

Read More
 സുരക്ഷാവീഴ്ചയില്ല, 300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി

സുരക്ഷാവീഴ്ചയില്ല, 300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡിനിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡ് വിവരം കേന്ദ്ര ഏജൻസികൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞ ഉടൻ തന്നെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി. റെയ്ഡ് നടന്ന സ്ഥലങ്ങളിലും പ്രതിഷേധം നിലനിന്ന ഭാഗങ്ങളിലുമായി 300-ലധികം പോലീസുകാരെ വിന്യസിച്ചിരുന്നു. അക്രമം നടന്ന കൃത്യം സ്ഥലത്ത് […]

Read More
 ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ട: എം സ്വരാജ്

ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ട: എം സ്വരാജ്

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. ഇ ഡിയെ കാണിച്ച് സി.പി.ഐ.എമ്മിനെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾക്കെതിരെ ഇ ഡിയെ കയറൂരി വിട്ടിരിക്കുകയാണ് കേന്ദ്രം. കോൺഗ്രസ് നേതാക്കളെ ഇ ഡി വേട്ടയാടിയപ്പോൾ അവർ ഭയന്ന് മുട്ടുമടക്കി സംഘപരിവാർ പാത സ്വീകരിക്കുകയാണ് ചെയ്തത്. ഇ ഡി എന്നും സി.ബി.ഐ എന്നും കേൾക്കുമ്പോൾ തന്നെ ശിരസ്സ് കുനിച്ച് ബി.ജെ.പി ഓഫീസിലേക്ക് […]

Read More
 ഗർഭിണിയാണെന്ന് അറിഞ്ഞില്ല! കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിയുടെ മൊഴി

ഗർഭിണിയാണെന്ന് അറിഞ്ഞില്ല! കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിയുടെ മൊഴി

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവതി. കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) മുമ്പാകെ വ്യക്തമാക്കി. താൻ ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും, വയറ്റിൽ കൊഴുപ്പ് അടിഞ്ഞതാണെന്നാണ് കരുതിയിരുന്നതെന്നുമാണ് യുവതിയുടെ മൊഴി. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോഴുണ്ടായ പരിചയമായിരുന്നു ഇതിന് പിന്നിലെന്നും, എന്നാൽ ആ യുവാവുമായി ഏറെക്കാലമായി ബന്ധമില്ലെന്നും അവർ കൂട്ടിച്ചേർത്തു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന […]

Read More
 ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം:  വി ശിവൻകുട്ടി

ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം: വി ശിവൻകുട്ടി

കേരളത്തിൽ ഇ ഡി നടത്തിയ റെയ്ഡുകൾക്കിടെയുണ്ടായ സംഘർഷങ്ങൾ സ്വാഭാവികമായ ജനപ്രതിഷേധം മാത്രമാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താൻ യാതൊരുവിധ ഉദ്ദേശ്യവും ആർക്കും ഉണ്ടായിരുന്നില്ലെന്നും, പുറത്ത് വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അന്തരീക്ഷം ശാന്തമായ ശേഷം മാത്രമേ ഇ ഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങേണ്ടിയിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിച്ച അദ്ദേഹം, സാധാരണ ഗതിയിൽ പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യാറില്ലെന്നും എന്നാൽ ഇവിടെ അതിനുള്ള ശ്രമമാണ് നടന്നതെന്നും കുറ്റപ്പെടുത്തി. […]

Read More
 ‘AMMA’യിലെ തർക്കം: 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; പരാതി കേൾക്കാൻ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്ന്: അൻസിബ

‘AMMA’യിലെ തർക്കം: 4 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; പരാതി കേൾക്കാൻ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്ന്: അൻസിബ

കൊച്ചി: താരസംഘടന ‘AMMA’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി എക്സിക്യൂട്ടീവ് കമ്മിറ്റി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ കമ്മിറ്റിക്ക് മുൻപാകെ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. എന്നാൽ, ‘AMMA’ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തന്റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് നടിയുടെ നിലപാട്. രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവർ […]

Read More
 ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം; ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം; ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ഇ.ഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചോ എന്ന കാര്യത്തിലാണ് ആഭ്യന്തര മന്ത്രി ഡി.ജി.പിയിൽ നിന്ന് വിശദീകരണം തേടുന്നത്. പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ.ഡി സെർച്ച് ടീമിനും സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്കും നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. അക്രമം പ്ലാൻ ചെയ്തതാണെന്ന് ഇ.ഡി വിലയിരുത്തുന്നു. “കൊല്ലെടാ” എന്ന് […]

Read More
 ചോദ്യങ്ങൾക്ക് മറുപടിയില്ല; റെയ്ഡില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി

ചോദ്യങ്ങൾക്ക് മറുപടിയില്ല; റെയ്ഡില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി

മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലടക്കം നടത്തിയ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇന്ന് ബലി പെരുന്നാള്‍ ദിനത്തില്‍ പാണക്കാട് തറവാട്ടിലെത്തിയ പ്രഭാത ഭക്ഷണം കഴിച്ച ശേഷവും വിഡി സതീശന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സമയം മാധ്യമങ്ങള്‍ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പിന്മാറുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചിട്ടും അദ്ദേഹം […]

Read More
 നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം

നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം

നീണ്ട ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഒടുവിൽ നാട്ടിലെത്തി. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുറപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. റഹീമിനൊപ്പം അദ്ദേഹത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധീഖ് തുവൂരും നാട്ടിലെത്തിയിട്ടുണ്ട്. ജയിൽ അധികൃതർ നേരിട്ടെത്തിയാണ് റഹീമിനെ വിമാനത്താവളത്തിലെത്തിക്കുകയും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തത്. 2006-ൽ സൗദി ബാലന്റെ മരണത്തെത്തുടർന്നാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം […]

Read More
 ത്യാഗസ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലിപെരുന്നാൾ

ത്യാഗസ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലിപെരുന്നാൾ

ഇബ്രാഹിം നബിയുടെയും കുടുംബത്തിൻ്റേയും ത്യാഗോജ്ജ്വലമായ ജീവിതത്തിൻ്റെ സ്മരണ പുതുക്കി ഇസ്‍ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പുത്തനുടുപ്പും മൈലാഞ്ചി മൊഞ്ചുമായി പെരുന്നാളിനെ വരവേൽക്കുകയാണ് വിശ്വാസികൾ.

Read More