കുന്ദമംഗലം: റോഡിൽ കിടന്ന വിലപിടിപ്പുള്ള മൊബൈൽ ഫോൺ ഉടമസ്ഥന് തിരികെ നൽകി മാതൃകയായ ഓട്ടോ ഡ്രൈവർ തടത്തിൽ സൈഫുള്ളയെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാബുമോൻ പൊന്നാടയണിയിച്ച് അനുമോദിച്ചു.

കഴിഞ്ഞ ദിവസം കോട്ടാംപറമ്പ് കുന്ദമംഗലം റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥയെ കണ്ടെത്തി നൽകുകയായിരുന്നു കുന്ദമംഗലം ഐ.ഐ.എം. ഗേറ്റിന് സമീപം വെച്ച് ഉടമസ്ഥർക്ക്കൈമാറിയത് സൈഫുള്ളയുടെ സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും അഭിനന്ദനാർഹമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. ജനശബ്ദം ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് സംഭവം ശ്രദ്ധേയമായത്.

അനുമോദന യോഗത്തിൽ സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. ഒ കെ ഷൗക്കത്തലി, ഒ എം റഷീദ്, വി.പി. മുസ്തഫ, സവാദ് അലി തടത്തിൽ, ടി. സിദ്ദിഖ്, ടി. ലത്തീഫ്, ടി. യൂസഫ്, അഫ്സൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *