ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ബന്ധമാക്കി മോട്ടോര്‍വാഹനവകുപ്പ്

തോന്നുംപടി മീറ്റര്‍ ഇടാതെ അമിതചാര്‍ജ് ഈടാക്കി നിരത്തിലോടുന്ന ഓട്ടോറിക്ഷക്കാര്‍ക്ക് പണി വരുന്നുണ്ട്. ഇന്ന് മുതൽ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് പ്രത്യേക പരിശോധന നടത്തും. മാര്‍ച്ച് ഒന്നുമുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതചാര്‍ജ് ഈടാക്കുന്നതും ഇതേത്തുടര്‍ന്നുള്ള വാക്തര്‍ക്കങ്ങളും ഒഴിവാക്കാന്‍ സംസ്ഥാനതല തീരുമാനങ്ങളുടെ ഭാഗമായാണ് പാലക്കാട് ജില്ലയിലും നടപടി സ്വീകരിക്കുന്നത്.ശനിയാഴ്ചമുതല്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്കെതിരേ പിഴയീടാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പാലക്കാട് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു. […]

Read More

വിദര്‍ഭയുടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി കേരളം മുന്നേറുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയുടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി കേരളം. പാര്‍ഥ് രേഖാഡെ (1), ധ്രുവ് ഷോറെ (5) എന്നിവരാണ് പുറത്തായത്.ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പാര്‍ഥ് രേഖാഡെയുടെ കുറ്റി തെറിപ്പിച്ച് ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മൂന്നാം ഓവറില്‍ ഷോറെയെ നിധീഷ്, അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു. നിലവില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഡാനിഷ് മാലേവറും കരുണ്‍ […]

Read More

വാട്സാപ്പിലൂടെ 21 വയസുകാരിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കേസ്

കാസർകോട് 21 വയസുകാരിയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖിനെതിരെയാണ് കല്ലൂരാവി സ്വദേശിനി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം അയക്കുകയായിരുന്നു. ഫെബ്രുവരി 21നായിരുന്നു സംഭവം.ഭർത്താവിന്റെ ബന്ധുക്കൾ നിരന്തരം ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തി. ‘ഭർത്താവിന്റെ അമ്മയും രണ്ട് സഹോദരിമാരും പീഡിപ്പിച്ചിരുന്നു. ഭക്ഷണം തരാതെ മുറിയിൽ അടച്ചിടും. അസുഖമുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകില്ല. രണ്ടര വർഷത്തോളം ഇങ്ങനെയായിരുന്നു. ആ സമയത്ത് ഭർത്താവ് […]

Read More

ഷഹബാസിന്റെ മരണം വിദ്യാഭ്യാസ വകുപ്പും അന്വേക്ഷിക്കും; മന്ത്രി വി.ശിവന്‍കുട്ടി

താമരശേരിയിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവം വിദ്യാഭ്യാസ വകുപ്പും അന്വേക്ഷിക്കും.സംഭവം ഏറെ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശേരി സ്‌കൂളിലെ അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ […]

Read More

‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് ഇപ്പോള്‍ ഇല്ല’,ആക്രമിച്ച വിദ്യാർത്ഥികളുടെ ചാറ്റ് പുറത്ത്

”കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, കൂട്ടത്തല്ലിൽ മരിച്ചാൽ കേസെടുക്കില്ല’ താമരശേരിയിൽ സംഘർഷത്തിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന ഗ്രൂപ്പ് ചാറ്റ് വോയ്സ് പുറത്ത്. വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിലൂടെ അയച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.കൂട്ടത്തല്ലിൽ മരിച്ചാല്‍ പൊലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നതിനുള്ള തെളിവുകളാണ് ഇതിലൂടെ പുറത്ത് വരുന്നത്. അക്രമണത്തിന് ആഹ്വാനം നല്‍കിയതും സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. ഷഹബാസിന്റെ മരണത്തിന് പിന്നാലെ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ […]

Read More

താമരശ്ശേരിയില്‍ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

താമരശ്ശേരിയില്‍ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്.താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി താമരശ്ശേരി ചുങ്കം പാലോ റക്കുന്ന് മുഹമ്മദ് ഷഹബാ സിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് […]

Read More

രാജ്യത്ത് മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് കേരളം: മന്ത്രി വി അബ്ദുറഹ്‌മാന്‍

രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതും അവര്‍ കൃത്യമായ വികസന മേഖലകള്‍ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ നടപ്പിലാക്കിയതു കൊണ്ടാണ് സമഗ്ര വിദ്യാഭ്യാസ പുരോഗതി സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.6.72 […]

Read More

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി പാർട്ടി ഒറ്റക്കെട്ടായി സമ്മേളനത്തിലേക്ക്;എം.വി.​ഗോവിന്ദൻ

എല്ലാ തരത്തിലുമുള്ള പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് പാർട്ടി ഒറ്റക്കെട്ടായി സമ്മേളനത്തിലേക്ക് നിങ്ങുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. കഴിഞ്ഞ പാർട്ടി സമ്മേളനത്തിന്റെ ഘട്ടത്തിൽ നവകേരള വികസനരേഖ വിശദമായി പരിശോധിച്ച് തയ്യാറാക്കിയിരുന്നു. ആ രേഖയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച വിശദമായ ചർച്ച സമ്മേളനത്തിൽ ഉദ്ദേശിക്കുന്നുണ്ട്. അതുവഴി മൂന്നാം എൽ‌.ഡി.എഫ് സർക്കാറിന്റെ ദിശാബോധം നിർണയിക്കുന്ന കാഴ്ചപ്പാടുകൾ ഉരുത്തിരിഞ്ഞ് വരുമെന്നാണ് പാർട്ടി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തരാഖണ്ഡ ജില്ലയിൽ ബി ആർ ക്യാമ്പിന് സമീപം ഉണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ 57 തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാപ്രവർത്തനം തുടരുന്നു.അകപ്പെട്ട പത്ത് തൊഴിലാളികളെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനം വൈകുന്നതായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ( ബിആർഒ) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി ആർ മീന മാദ്ധ്യമങ്ങളോട് പറഞ്ഞു.65 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഇന്തോ […]

Read More

ശുഹൈബ്,ശരത്ത്‌ ലാൽ – കൃപേഷ് അനുസ്മരണവും സഹായഫണ്ട് കൈമാറലും നടത്തി

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ്,ശരത്ത്‌ ലാൽ – കൃപേഷ് അനുസ്മരണവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി വയനാടിനായ് നിർമ്മിക്കുന്ന 30 വീടിനുള്ള ഫണ്ട് 50001 രൂപയും കലേഷ് കുടുംബ സഹായ ഫണ്ട് ഒന്നാം ഘട്ടം 15000 രൂപ കൈമാറലും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ടി.നിഹാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് […]

Read More