വ്യക്തിയുടേയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉതകുന്ന വായനയാണ് ആവശ്യം: മുഖ്യമന്ത്രി

വ്യക്തിയുടേയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉതകുന്ന വായനയാണ് ആവശ്യം: മുഖ്യമന്ത്രി

വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉപകരിക്കുന്ന ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളും അവയുടെ വായനയുമാണു കാലഘട്ടത്തിന്റെ ആവശ്യമന്നും അവ പ്രചരിപ്പിക്കുന്നതു സംസ്‌കാര സമ്പന്നതയുടെ ലക്ഷണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെയും കേരളീയരുടേയും സാംസ്‌കാരിക സമ്പന്നതയുടെ ദൃഷ്ടാന്തമായി നിയമസഭാ പുസ്തകോത്സവം മാറണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഷാർജ പുസ്തകോത്സവവും ജയ്പുർ പുസ്തകോത്സവവുമൊക്കെ വലിയ തോതിൽ ശ്രദ്ധപിടിച്ചുപറ്റിയവയാണ്. ആ നിലയിലേക്കു നിയമസഭാ പുസ്തകോത്സവവും ഓരോ വർഷം കഴിയുന്തോഴും കരുത്തു […]

Read More
 എഴുത്തിൽ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ആവശ്യം: സി.എസ്. ചന്ദ്രിക

എഴുത്തിൽ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ആവശ്യം: സി.എസ്. ചന്ദ്രിക

അധികാരത്തിലിരിക്കുന്നവർ പുസ്തകത്തിലെ ഒരു വാക്കുപോലും പ്രശ്നമാക്കുന്നുവെന്നും എഴുത്തിൽ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ആവശ്യമെന്നും എഴുത്തുകാരിയും സ്ത്രീനാടകപ്രവർത്തകയും ആക്ടിവിസ്റ്റുമായ സി.എസ്. ചന്ദ്രിക പറഞ്ഞു. രണ്ടാം കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു സി.എസ്. ചന്ദ്രിക. എഴുത്തുകൾ സെൻസർ ചെയ്യപ്പെടുന്നുണ്ട്. അധികാരത്തെ എഴുത്തിലൂടെ വിമർശിക്കുകയാണെങ്കിൽ അവരെ കടന്നാക്രമിക്കപ്പെടുന്നു. എഴുത്തുകാരെ ഭയപ്പെടുന്ന ഹിന്ദു ഫാസിസ്റ്റ് ഗവ​​​​ൺമെന്റാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും സി.എസ്. ചന്ദ്രിക പറഞ്ഞു. എഴുത്തുകാരെ സംബന്ധിച്ചടുത്തോളം ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നത് […]

Read More
 യാത്രകളെ ഏറെ സ്വാധീനിച്ചത് എസ്.കെ പൊറ്റക്കാടിന്റെ പുസ്തകങ്ങൾ; സന്തോഷ് ജോർജ് കുളങ്ങര

യാത്രകളെ ഏറെ സ്വാധീനിച്ചത് എസ്.കെ പൊറ്റക്കാടിന്റെ പുസ്തകങ്ങൾ; സന്തോഷ് ജോർജ് കുളങ്ങര

കൃത്യമായ ആസൂത്രണത്തിലൂടെയേ ടൂറിസം മേഖലയിൽ വികസനം സാധ്യമാകൂ എന്ന് മലയാളത്തിന്റെ പ്രിയ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കെഎൽഐബിഎഫ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും അനുഭവങ്ങൾ പങ്കുവച്ചും അദ്ദേഹം പരിപാടിയെ വ്യത്യസ്ത അനുഭവമാക്കിത്തീർത്തു.ലോകത്തിലെ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ കഴിഞ്ഞാൽ കാഴ്ചപ്പാടുകൾ വിശാലമാകുമെന്ന് അദ്ദേഹം പറഞ്ഞു.അതിഥികളെ സന്തോഷിപ്പിക്കാൻ സ്വയം എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ഓരോ ആതിഥേയരും ശ്രദ്ധിക്കേണ്ടതെന്ന് സന്തോഷ് ജോർജ് വ്യക്തമാക്കി. ഓരോ രാജ്യവും വിദേശസഞ്ചാരികളെ സ്വന്തം നാട്ടിലെത്തിക്കാൻ […]

Read More
 2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ:ഏജന്റുമാരെന്ന് സംശയം

2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ:ഏജന്റുമാരെന്ന് സംശയം

ഭുവനേശ്വർ: റിസർവ് ബാങ്കിന്റെ കൗണ്ടറിൽ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങാൻ നീണ്ട ക്യൂ പതിവായതോടെ നടപടിയുമായി പൊലീസ്. ഭുവനേശ്വറിലെ കൗണ്ടറിൽ ക്യൂ നിൽക്കുന്നവരെ ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം ചെയ്‌തു. 2,000 രൂപയുടെ കറൻസി നോട്ടുകൾ കൂലി അടിസ്ഥാനത്തിൽ മാറ്റി വാങ്ങുന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഇഒഡബ്ല്യു സംഘം ബുധനാഴ്ച ആർബിഐയിലെത്തിയത്. ആർബിഐ കൗണ്ടറിൽ 20,000 രൂപ മാറ്റി വാങ്ങുന്നവർക്ക് 300 രൂപ കൂലിയായി ചിലർ നൽകുന്നുണ്ടെന്ന് മാധ്യമങ്ങൾ […]

Read More
 കുന്ദമംഗലം കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; പത്ത് പേരെ സസ്പെൻഡ് ചെയ്തു

കുന്ദമംഗലം കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; പത്ത് പേരെ സസ്പെൻഡ് ചെയ്തു

കുന്ദമംഗലം ​ഗവൺമെന്റ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ 10 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. എസ്എഫ്ഐ – കെഎസ് യു സംഘടനകളിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സസ്പെൻഷൻ. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് കത്തയച്ചു.ഇന്നലെ വൈകുന്നേരമാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായത്. സംഭവത്തിൽ ആറു വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണലിൽ യുഡിഎസ്എഫ് സഖ്യം ലീഡ് ചെയ്യുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ വലിച്ച് കീറുകയും വാരി എറിയുകയും ആയിരുന്നു. ഇതേ തുടർന്നാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ […]

Read More
 സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്നത് 115 ഇന്ത്യക്കാർ: കൂടുതൽ പേരും മലയാളികൾ

സൗദി അറേബ്യയിലെ ജയിലുകളിൽ കഴിയുന്നത് 115 ഇന്ത്യക്കാർ: കൂടുതൽ പേരും മലയാളികൾ

സൗദി അറേബ്യയിലെ തെക്കൻ പ്രവശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായി 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ തടവിൽ കഴിയുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിെൻറ ജയിൽ സന്ദർശനത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ പ്രതിയായി 14 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു.വാഹനാപകട കേസിൽ മോചനദ്രവ്യം നൽകാൻ കഴിയാത്തതിന്‍റെ പേരിൽ പ്രതിയായ ഒരാളും മയക്കു മരുന്നുകളുടെ ഉപയോഗം, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽ പെട്ടവരും ജോലിസ്ഥലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ […]

Read More
 ലോകകപ്പ് ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റു ; ബിസിസിഐക്കെതിരെ കേസ്

ലോകകപ്പ് ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റു ; ബിസിസിഐക്കെതിരെ കേസ്

ലോകകപ്പ് ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റതിന് ബിസിസിഐക്കെതിരെ കോൽക്കത്തയിൽ കേസ്. നവംബർ അഞ്ചിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളുടെ പേരിലാണ് കേസ്. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവയ്‌ക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം മലിനീകരണ തോത് ഉയര്‍ത്തുമെന്നതിനാല്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) അറിയിച്ചു. മുംബൈയിലെ മോശമാകുന്ന വായുഗുണനിലവാരം ബോംബെ ഹൈക്കോടതിയുടെ […]

Read More
 ഉള്ളി വിലയുടെ കുതിക്കൽ : തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉള്ളിവില ഉയരുന്നത് കേന്ദ്രത്തെ വലയ്‌ക്കുന്നു

ഉള്ളി വിലയുടെ കുതിക്കൽ : തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉള്ളിവില ഉയരുന്നത് കേന്ദ്രത്തെ വലയ്‌ക്കുന്നു

രാജ്യത്ത് ഉള്ളിവില കുത്തനെ ഉയരുകയാണ്. തക്കാളിക്ക് ശേഷം ഉള്ളിയാണ് ഉത്സവ സീസണിൽ പോക്കറ്റ് കീറാൻ കാരണമാകുന്നത്. ചില്ലറ വിപണിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില ഇരട്ടിയായാണ് കുതിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും കിലോയ്ക്ക് 30-35 രൂപയായിരുന്നു എന്നാൽ ഒരാഴ്ച കൊണ്ട് ഇത് 60-80 രൂപയായി ഉയർന്നു. വില വര്ഷണവ കാരണം കയറ്റുമതിക്ക് സർക്കാർ തറ വില നിശ്ചയിച്ചിട്ടുണ്ട്. വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ കേന്ദ്ര സർക്കാർ പെടാപാട് പെടുകയാണ്. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉള്ളിവില ഉയരുന്നത് കേന്ദ്രത്തെ വലയ്‌ക്കുന്നുണ്ട്. […]

Read More
 കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാൻ നീക്കം; നടപടി കെ.ടി.ഡി.എഫ്.സി നിക്ഷേപകരുടെ കുടിശ്ശിക ബാധ്യത തീർക്കാൻ

കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാൻ നീക്കം; നടപടി കെ.ടി.ഡി.എഫ്.സി നിക്ഷേപകരുടെ കുടിശ്ശിക ബാധ്യത തീർക്കാൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാനുള്ള നീക്കവുമായി സർക്കാർ. ധനകാര്യവകുപ്പാണ് ഷോപ്പിങ് കോംപ്ലക്‌സുകൾ വിൽക്കാൻ കോർപ്പറേഷനുകൾക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ടി.ഡി.എഫ്.സി) നിക്ഷേപകരുടെ കുടിശ്ശിക തീർക്കാനുള്ള പണം കണ്ടെത്താനാണ് ഈ തീരുമാനം. കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് ഷോപ്പിങ് കോംപ്ലക്‌സുകളാണ് കെ.എസ്.ആർ.ടി.സിയ്ക്ക് ഉള്ളത്. ഇവയിൽ രണ്ടെണ്ണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്ത് കെ.ടി.ഡി.എഫ്.സി. നിക്ഷേപകർക്ക് നൽകാനുള്ള […]

Read More
 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം കോട്ടയം പത്തനംതിട്ട, ഇടുക്കി, പാലക്കാട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴ കനത്തേക്കും. കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് […]

Read More