കേരളത്തിൽ പെരുന്നാളിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കേരളത്തിൽ പെരുന്നാളിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

വലിയ‌ പെരുന്നാളിന് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ..ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ഐ എം എ പറയുന്നു കോവിഡ് ഭീതി നിലനിൽക്കവെ സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പെരുന്നാളിനോട് അനുബന്ധിച്ച് രോ​ഗ വ്യാപനം കുറഞ്ഞ മേഖലകളിൽ ബുധനാഴ്ച വരെ കടകളെല്ലാം തുറക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്.ഈ അനുമതി പിൻവലിക്കണമെന്ന് ഐ എം […]

Read More
 സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും; കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ ശേഷം മാത്രം ചിത്രീകരണം

സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും; കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ ശേഷം മാത്രം ചിത്രീകരണം

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. ചിത്രീകരണം തുടങ്ങിയ സിനിമകൾ നിർത്തിവെക്കണമെന്നാണ് സംഘടനകളുടെ നിര്‍ദേശം. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയുമാണ് നിർദേശം നൽകിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം നടത്താനുള്ള മാർഗനിർദേശം തയ്യാറാക്കുന്നത് വരെ ഷൂട്ടിംഗ് നിർത്തിവെക്കും. അതേസമയം, അയൽ സംസ്ഥാനങ്ങളിലേക്ക് ചീത്രീകരണം മാറ്റാൻ തീരുമാനിച്ച അഞ്ചു സിനിമകളുടെ ഷൂട്ടിംഗും വരും ദിവസങ്ങളിൽ കേരളത്തിൽ തുടങ്ങാനാണ് ആലോചന.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റാനും തീരുമാനമായി. ജിത്തു […]

Read More
 ജനം നട്ടെല്ലൊടിഞ്ഞ അവസ്ഥയിൽ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്

ജനം നട്ടെല്ലൊടിഞ്ഞ അവസ്ഥയിൽ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്

കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ്. നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ് ജനം. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പറയുന്ന കേന്ദ്രവും പ്രധാനമന്ത്രിയും പക്ഷേ അതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് തേജസ്വി പറഞ്ഞു. വിലക്കയറ്റവും ഇന്ധനവില വര്‍ധനവും കാരണം പൊറുതിമുട്ടി രാജ്യത്തെ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. ഇന്ധനവില റോക്കറ്റ് വേഗത്തില്‍ കുതിച്ചിട്ടും ബി.ജെ.പി. നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ല അദ്ദേഹം കുറ്റപ്പെടുത്തി.

Read More
 മോദിയെയും ആർ‌എസ്‌എസിനെയും വിമർശിച്ച് ഇംറാൻ ഖാൻ

മോദിയെയും ആർ‌എസ്‌എസിനെയും വിമർശിച്ച് ഇംറാൻ ഖാൻ

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്ര സ്വയംസേവക സംഘത്തെയും (ആർ‌എസ്‌എസ്) വിമർശിച്ചു. ബി.ജെ.പിയും ആർ‌എസ്‌എസ് പ്രത്യയശാസ്ത്രവും ഇന്ത്യയ്ക്ക് തന്നെ ഏറ്റവും വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്, കാരണം അവർ, മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും പട്ടികജാതിക്കാരെയും പരിഗണിക്കുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം ശരിയല്ല. പാകിസ്ഥാൻ കശ്മീരികളുടെ നീതിപൂർവകമായ പോരാട്ടത്തിനൊപ്പം നിൽക്കും.ലോകമെമ്പാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താൻ തുടരുമെന്ന് വിശ​ുദ്ധ ഖുറാനെ ഉദ്ധരിച്ച് പാകിസ്ഥാൻ […]

Read More
 സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കും; ചിഞ്ചുറാണി

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കും; ചിഞ്ചുറാണി

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്‍റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.നിലവില്‍ പൗള്‍ട്രി ഫാമുകളില്‍ വളര്‍ത്തുന്ന കോഴികളെ മിതമായ വിലയ്ക്കാണ് വില്‍ക്കുന്നത്. കിലോയ്ക്ക് 95 രൂപയില്‍ തന്നെയാണ് വില നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം കോഴിയിറച്ചി വില കിലോയ്ക്ക് 240 രൂപയായാണ് ഉയര്‍ന്നത്. ഒരു മാസത്തിനിടെ കൂടിയത് 100 രൂപ. ഫാമുകള്‍ കോഴി ഉല്‍പാദനം എഴുപത് ശതമാനംവരെ […]

Read More

പി.പി.ഇ കിറ്റ് ധരിച്ച് വീട്ടിൽ കവർച്ചക്കെത്തിയയാളെയും സഹായിയെയും പിടികൂടി

പുതുപ്പാടിയിൽ പി.പി.ഇ കിറ്റ് ധരിച്ച് വീട്ടിൽ കവർച്ചക്കെത്തിയയാളെയും സഹായിയെയും പിടികൂടി.തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, ഓട്ടോ ഡ്രൈവറും തേക്കിൻതോട്ടം സ്വദേശിയുമായ അരുൺ എന്നിവരാണ് പിടിയിലായത്. കവർച്ചാ ശ്രമത്തിനിടെ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.മണൽവയലിലെ വീട്ടിലേക്ക് പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് പരിശോധിക്കാനെന്ന വ്യാജേനെ അനസ് എത്തുകയായിരുന്നു. നേരത്തെയും സംഘം വീട്ടിലെത്തിയെങ്കിലും വീട്ടിൽ കയറാതെ മടങ്ങിയിരുന്നു. രണ്ടാമതും എത്തിയതോടെ സംശയം തോന്നുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അനസ് ഇറങ്ങി ഓടി റോഡിൽ ഉണ്ടായിരുന്ന ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, […]

Read More
 ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായാണ് ഇന്ത്യ ഏകദിന, ടി20 പോരാട്ടത്തിനിറങ്ങുന്നത്.ശ്രീലങ്കയുമായുള്ള പര്യടനം 2020ല്‍ നടക്കേണ്ടതായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പിന്നീട് പരമ്പര മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഒരേ സമയം രണ്ടു ടീമിനെ പര്യടനത്തിന് അയക്കേണ്ട അവസ്ഥയിലേക്ക് ബിസിസിഐയെ കൊണ്ടെത്തിച്ചത്. രാഹുല്‍ ദ്രാവിഡാണ് […]

Read More
 ‘മാലിക്’നെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു

‘മാലിക്’നെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു

മാലിക്’നെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്നുവെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ കഴിയുമോയെന്ന് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്കിന്റെ പൂർണരൂപം; സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാന്‍ പറ്റുമോ. പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് “മാലിക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരെ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട്‌ പേർ ഇവിടെ […]

Read More
 കേരളത്തിൽ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി

കേരളത്തിൽ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി

കേരളത്തില്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് അഭിഷേക് സിങ്‌വി. പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നല്‍കിയ ഇളവുകള്‍ക്കെതിരെയാണ് അഭിഷേക് സിങ്‌വിയുടെ വിമര്‍ശനം. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്ന് സിങ്‌വി പറഞ്ഞു. കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്ന് അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞദിവസം അറിയിച്ചത്. പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

Read More
 ടോക്യോ ഒളിംപിക്‌സ് ; രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ടോക്യോ ഒളിംപിക്‌സ് ; രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒളിംപിക്‌സിന് തിരി തെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊവിഡ് ബാധ വലിയ ഭീഷണിയാവുകയാണ്. ഒളിംപിക്‌സിനെത്തിയ രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഏത് രാജ്യത്തിന്‍റെ താരങ്ങളാണെന്ന വിവരം സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ ഒളിംപിക്‌ വില്ലേജില്‍ കൊവിഡ് കണ്ടെത്തിയവരുടെ എണ്ണം മൂന്നായി. ഇന്നലെ ഒരു വിദേശ ഒഫീഷ്യലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കമാകുന്നത്. കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ […]

Read More