പുതിയ ‘സൗണ്ട്മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ

പുതിയ ‘സൗണ്ട്മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന‘ സൗണ്ട്മോജി’ കളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്. സൗണ്ട്മോജി ഉപയോഗിക്കാൻ ചാറ്റ് ബോക്സിലെ ഇമോജികൾ എടുത്ത് വലതുവശത്തെ സ്പീക്കറിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ഇമോജികളെല്ലാം സൗണ്ട്മോജികളായിരിക്കും .

Read More
 പത്ത് ദിവത്തിലേറെയായി 24 മണിക്കൂറും ഇക്കിള്‍;ബ്രസീല്‍ പ്രസിഡന്റിന് ശസ്ത്രക്രിയ

പത്ത് ദിവത്തിലേറെയായി 24 മണിക്കൂറും ഇക്കിള്‍;ബ്രസീല്‍ പ്രസിഡന്റിന് ശസ്ത്രക്രിയ

പത്ത് ദിവത്തിലേറെയായി 24 മണിക്കൂറും ഇക്കിള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയെ സാവോ പോളോയിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ചികിത്സയില്‍ കുടലിലെ തടസ്സമാണ് ഇക്കിളിന് കാരണമെന്നാണ് കണ്ടെത്തിയത്. ശസ്ത്രക്രിയ പരിഗണനയിലിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയറ്റില്‍ ഗുരുതരമായി കുത്തേറ്റതിന് ശേഷം ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുള്ള ബോള്‍സൊനാരോയ്ക്ക് അനുബന്ധ പ്രശ്‌നങ്ങള്‍ വിട്ടുമാറിയിട്ടില്ല. അന്ന് കുടലില്‍ ശസ്ത്രക്രിയ നടത്തിയ സര്‍ജന്‍ തന്നെയാണ് പ്രസിഡന്റിനെ സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.ദൈവാനുഗ്രഹത്താല്‍ താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് […]

Read More
 ഇന്ത്യയിൽ വാട്​സ്​ആപ്പ് 20ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചു

ഇന്ത്യയിൽ വാട്​സ്​ആപ്പ് 20ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചു

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാട്​സ്​ആപ്പ്. മേയ്​ 15നും ജൂണ്‍15നും ഇടയിലാണ്​ 20 ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും കമ്പനി അറിയിച്ചു. പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന​ റിപ്പോര്‍ട്ട്​ വാട്​സ്​ആപ്പ്​ നല്‍കിയെങ്കിലും, പുതിയ ഐ.ടി നിയമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്​ കേ​ന്ദ്ര സര്‍ക്കാറിനെതിരെ പരാതി നല്‍കിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാന്‍ അനുശാസിക്കുന്നതാണ്​ നിയമമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. ഇന്ത്യയില്‍ 40കോടി ഉപയോക്താക്കളാണ്​ വാട്​സ്​ആപ്പിനുള്ളത്​. ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യയില്‍ നിരന്തരം നി​ക്ഷേപം നടത്തുന്നുണ്ട്​. […]

Read More
 രാജ്യത്ത് 38,949 പുതിയ രോഗികൾ; 542 മരണം

രാജ്യത്ത് 38,949 പുതിയ രോഗികൾ; 542 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 40,026 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 542 പേര്‍ക്കു കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. രാജ്യത്ത് ഇതുവരെ 3,10,26,829 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3,01,83,876 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,12,531 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 4,30,422 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 39,53,43,767 പേര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ […]

Read More
 ജില്ലയിൽ ഇന്ന്  1692 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1692 പേർക്ക് കോവിഡ്

ജില്ലയില്‍ 1692 പേര്‍ക്ക് കോവിഡ് രോഗമുക്തി 1339 ടി.പി.ആര്‍ 14.39 % ജില്ലയില്‍ ഇന്ന് 1692 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി1674 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1339 പേര്‍ കൂടി രോഗമുക്തി […]

Read More
 സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 ദേശീയപാത  766 മുറിയാനാലിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

ദേശീയപാത 766 മുറിയാനാലിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

ദേശീയ പാത 766 മുറിയാനാലിൽ മരം കടപുഴകി വീണു.ശക്തമായി പെയ്ത മഴയിലാണ് മരം ഏറെ തിരക്കുള്ള റോഡിലേക്ക് വീണത്.സംഭവത്തിൽ ആളപായമില്ല. ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.സ്ഥലത്ത്വെള്ളിമാടുകുന്നിൽ നിന്നും ഫയർഫോഴ്‌സ് എത്തിച്ചേർന്നിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാൻ ഉള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ ,മെമ്പർ നജീബ്, പൊതുപ്രവർത്തകരായ ഓ സലിം .എൻ എം യുസഫ് ,മെമ്പർ ജസ്ലിൻ ,കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ യുസഫ്, എസ് ഐ വിൻസെന്റ് എന്നിവർ ഗതാഗതം […]

Read More
 ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം; കരീനകപൂറിനെതിരെ പരാതിയുമായി ക്രിസ്ത്യന്‍ സംഘടന

ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം; കരീനകപൂറിനെതിരെ പരാതിയുമായി ക്രിസ്ത്യന്‍ സംഘടന

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരേ പരാതി നല്‍കി ക്രിസ്ത്യന്‍ സംഘടന. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.നടിക്കും മറ്റു രണ്ടു പേർക്കുമെതിരെയാണ് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്‍റ് ആശിഷ് ഷിൻഡെയുടെ പരാതി. തന്‍റെ രണ്ട് ​ഗർഭകാലത്തേയും അനുഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കരീന പുസ്തകം പുറത്തിറക്കിയത്. ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയില്‍ പറയുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും കരീനയ്‌ക്കെതിരേയും അതിഥി ഷാ ബിംജാനിയ്‌ക്കെതിരേയും കേസെടുക്കണമെന്നുമാണ് […]

Read More
 കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ; ലോകാരോഗ്യ സംഘടനാ മേധാവി

കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ; ലോകാരോഗ്യ സംഘടനാ മേധാവി

കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. വൈറസിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു എച്ച് ഒയുടെ പുതിയ മുന്നറിയിപ്പ്.ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. കോവിഡിന് പ്രതിരോധ കുത്തുവെപ്പെടുക്കല്‍ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല എന്നും […]

Read More
 ചൈനയിൽ ഒരാൾക്ക് എച്ച്5 എൻ6 പക്ഷിപ്പനി

ചൈനയിൽ ഒരാൾക്ക് എച്ച്5 എൻ6 പക്ഷിപ്പനി

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഒരാൾക്ക് എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ. ബസോങ് എന്ന നഗരത്തിലെ അമ്പത്തഞ്ചുകാരനാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതൻ താമസിക്കുന്നതിന് സമീപ പ്രദേശങ്ങളിൽ കോഴികളെ വളർത്തുന്ന ഫാമുകൾ ഉണ്ടായിരുന്നതായി സിസിടിവി എന്ന ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.രോഗബാധ വല്ലപ്പോഴും സംഭവിക്കുന്നതാണെന്നും പകർച്ചവ്യാധിക്കുള്ള സാധ്യത വളരെ കുറവാണെന്നുമാണ് വിദഗ്ധർ കരുതുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയില്‍ പക്ഷിപ്പനി വൈറസിന്റെ പല വകഭേദങ്ങളുണ്ട്. ഇവയില്‍ […]

Read More