തിരുവനന്തപുരത്ത് പൊലീസിന് നേര്‍ക്ക് കഞ്ചാവ് മാഫിയയുടെ ആക്രമണം ; പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് അടിച്ചു തകര്‍ത്തു,

തിരുവനന്തപുരത്ത് പൊലീസിന് നേര്‍ക്ക് കഞ്ചാവ് മാഫിയയുടെ ആക്രമണം ; പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് അടിച്ചു തകര്‍ത്തു,

തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം.. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർ പോലീസിന് നേർക്കാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു.  പെട്രോളിംഗിനിടെ പുലർച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി.പ്രതികൾ വനത്തിലേക്ക് […]

Read More
 ഓഡിയോ  കാസറ്റിൽ   പാട്ടുകളിറക്കാൻ  ‘ഹൃദയം’  ടീം;   കേവലം നൊസ്റ്റാൾജിയ മാത്രമല്ലെന്ന്  വിനീത്  ശ്രീനിവാസൻ

ഓഡിയോ കാസറ്റിൽ പാട്ടുകളിറക്കാൻ ‘ഹൃദയം’ ടീം; കേവലം നൊസ്റ്റാൾജിയ മാത്രമല്ലെന്ന് വിനീത് ശ്രീനിവാസൻ

കാലങ്ങൾക്ക് മുമ്പ് സം​ഗീത പ്രേമികളുടെ ശേഖരങ്ങളിൽ ഒന്നായിരുന്നു കാസറ്റുകൾ എന്നാൽ കാലം മാറിയതോടെ ഏത് പാട്ടും വിരൽ തുമ്പിൽ ലഭിക്കും എന്ന അവസ്ഥയിലായി. ഇപ്പോഴിതാ ആ പഴയ കാലം തിരികെ എത്തിക്കാൻ ഒരുങ്ങുകയാണ് ‘ഹൃദയം’ ടീം.ഹൃദയം സിനിമയിലെ പാട്ടുകൾ എല്ലാം ഓഡിയോ കാസറ്റായും ഓഡിയോ സിഡി രൂപേണയും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവത്തകർ. മോഹൻലാൽ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ടേപ്പ് റെക്കോർഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ […]

Read More
 യുപിയിലെ കൊവിഡ് മരണക്കണക്കുകളുമായി തോമസ് ഐസക്ക്;വീരവാദങ്ങളും ഗീർവാണങ്ങളും കൊണ്ട് മോദി എത്രകാലമിത് മറച്ചു പിടിക്കുമെന്ന് വിമർശനം

യുപിയിലെ കൊവിഡ് മരണക്കണക്കുകളുമായി തോമസ് ഐസക്ക്;വീരവാദങ്ങളും ഗീർവാണങ്ങളും കൊണ്ട് മോദി എത്രകാലമിത് മറച്ചു പിടിക്കുമെന്ന് വിമർശനം

ഉത്തർപ്രദേശിന്റെ കോവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ കേമമാണെന്ന മോദിയുടെ പുകഴ്ത്തലിനെ വിമർശിച്ച് തോമസ് ഐസക്ക്. ‘ ഒരു ജനതയുടെ മുറിവുകളിൽ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണെന്ന് തോമസ് ഐസക് പറഞ്ഞു.‘യുപി ജനതയെ കൊന്നൊടുക്കുകയാണ് കൊവിഡ്. യുപിയിലെ 24 ജില്ലകളിലെ യഥാര്‍ത്ഥ കോവിഡ് മരണങ്ങളും സര്‍ക്കാര്‍ കണക്കിലെ മരണങ്ങളും തമ്മിലുള്ള താരതമ്യം പുറത്തു വന്നിട്ടുണ്ട്. ‘ 2021 മാര്‍ച്ച് 31 വരെയുള്ള ഒമ്പതുമാസങ്ങളിലെ കണക്കനുസരിച്ച് സര്‍ക്കാര്‍ കണക്കിനെക്കാള്‍ 43 മടങ്ങാണ് യഥാര്‍ത്ഥ മരണസംഖ്യയെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. ‘സര്‍ക്കാര്‍ കണക്കു […]

Read More
 ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു. ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. അതിനുമുമ്പ് അസോച്ചം […]

Read More
 ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ടി20 ലോകകപ്പ് ഗ്രൂപ്പുകള്‍ ഇന്നറിയാം

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ടി20 ലോകകപ്പ് ഗ്രൂപ്പുകള്‍ ഇന്നറിയാം

ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഒക്ടോബറില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പുകള്‍ ഇന്ന് തീരുമാനമാകും. ഒമാനില്‍ നടക്കുന്ന നറുക്കെടുപ്പ് ചടങ്ങില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ്ഷായും പങ്കെടുക്കും. ഇന്ത്യയാണ് ഇത്തവണ ടി20 ലോകകപ്പ് ആതിഥേയര്‍. എന്നാല്‍, കൊവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലും ഒമാനിലുമായാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ഫൈനല്‍ നവംബര്‍ 14നും നടക്കും. മത്സരം വിദേശത്താണെങ്കിലും ആതിഥേയ ചുമതല ഇന്ത്യയ്ക്ക് […]

Read More
 പേടിപ്പിക്കല്‍ വേണ്ട;നാളെയും മറ്റന്നാളും കടകള്‍ തുറക്കും ;ടി നസറുദ്ദീന്‍,ചർച്ച വൈകീട്ട്

പേടിപ്പിക്കല്‍ വേണ്ട;നാളെയും മറ്റന്നാളും കടകള്‍ തുറക്കും ;ടി നസറുദ്ദീന്‍,ചർച്ച വൈകീട്ട്

സംസ്ഥാനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. ഏഴ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയാണ് സമിതിയുമായി പ്രവര്‍ത്തിക്കുന്നു. പേടിപ്പിക്കല്‍ വേണ്ട. പല മുഖ്യമ്രന്തിമാരും പേടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. പീടിക ഒഴിപ്പിക്കുമെന്ന് പറഞ്ഞും, സെയില്‍സ് ടാക്‌സിലെ തെറ്റായ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്. കടകള്‍ തുറക്കാന്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് […]

Read More
 മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണം ; വി ഡി സതീശൻ

മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണം ; വി ഡി സതീശൻ

സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപെട്ട മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്താണ് ടി പി വധക്കേസ് പ്രതികൾ ജയിലിനകത്തും പുറത്തും വിലസുന്നതെന്നും സതീശൻ ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അപമാനമാണിത്. ഈ വിഷയം നിയമസഭയിൽ ചർച്ചയാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ജയിലിൽ നടക്കുന്നത്. പൊലീസിനും സംസ്ഥാനത്തെ ഇൻ്റലിജൻസ് സംവിധാനത്തിനും എല്ലാം അറിയാമെന്നും എന്നിട്ടും കൈകെട്ടിയിട്ട […]

Read More
 മിൽമയുടെ മലബാർ മേഖലാ ടോൾഫ്രീ കസ്റ്റമർ കെയർ സർവീസ് പ്രവർത്തന ഉദ്ഘടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു

മിൽമയുടെ മലബാർ മേഖലാ ടോൾഫ്രീ കസ്റ്റമർ കെയർ സർവീസ് പ്രവർത്തന ഉദ്ഘടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു

മിൽമയുടെ മലബാർ മേഖലാ ടോൾഫ്രീ കസ്റ്റമർ കെയർ സർവീസ് പ്രവർത്തന ഉദ്ഘടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.ക്ഷീര വികസന മേഖല കുതിപ്പിന്റെ പാതയിൽ എന്ന് ചിഞ്ചുറാണി അഭിപ്രായപ്പെട്ടു കോവിഡ് പശ്ചാത്തലത്തിൽ തളരാതെ പിടിച്ച് നിൽക്കാൻ ഈ മേഖലക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കുന്ദമംഗലം എം ആർ ഡി എഫിൽ നടന്ന ചടങ്ങിൽ ക്ഷീര കർഷകർക്കുള്ള എം ആർ ഡി എഫ് ധനസഹായ വിതരണം തോട്ടത്തിൽ രവീന്ദ്രൻ നടത്തി, മിൽമ […]

Read More
 അപകീര്‍ത്തിപ്പെടുത്തി;സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന് പരാതിപ്പെട്ട ഒളിമ്പ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്

അപകീര്‍ത്തിപ്പെടുത്തി;സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന് പരാതിപ്പെട്ട ഒളിമ്പ്യന്‍ മയൂഖ ജോണിക്കെതിരെ കേസ്

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന് പരാതിപ്പെട്ടലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കായിക താരം മയൂഖ ജോണിക്കെതിരെ അപകീര്‍ത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമെതിരെ കേസ്. ചാലക്കുടി കോടതിയുടെ നിര്‍ദേശാനുസരണം ആളൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്‍, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പി.പി.ഷാന്റോ എന്നിവര്‍ക്കും മറ്റ് 6 പേര്‍ക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദേശിച്ചത്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നല്‍കിയ പരാതിയിലാണ് ഉത്തരവ്. പ്രതിയ്ക്കു വേണ്ടി ഉന്നത ഇടപെടലുണ്ടായെന്നും […]

Read More
 കൊടകര കുഴൽപ്പണ കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് കോടതിയിൽ സമർപ്പിക്കും

കൊടകര കുഴൽപ്പണ കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് കോടതിയിൽ സമർപ്പിക്കും

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പൊ​ലീ​സ്. കേ​സി​ല്‍ ആ​കെ 22 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​സി​ല്‍ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തിയിൽ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജൂ​ലൈ 14-ന് സംസ്ഥന അധ്യക്ഷൻ കെ ​സു​രേ​ന്ദ്ര​ന്‍ ഹാ​ജ​രാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത ശേ​ഷം സു​രേ​ന്ദ്ര​നെ അ​ന്ന് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന […]

Read More