രാജ്യത്ത് 41,806 പുതിയ കോവിഡ് രോഗികൾ; 581 മരണം

രാജ്യത്ത് 41,806 പുതിയ കോവിഡ് രോഗികൾ; 581 മരണം

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 41,806 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 581 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ചു നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.39 ശതമാനമാണിത്. രാജ്യത്ത് ഇതുവരെ  3,09,87,880 പേർക്കാണ് കോവിഡ് ബാധിച്ചത്. 4,11,989 പേർക്ക് മഹാമാരിയിൽ ജീവൻ നഷ്ടമായി. അതേസമയം, കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ട പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചു.

Read More
 സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ്;രോഗികളുടെ എണ്ണം 28

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ്;രോഗികളുടെ എണ്ണം 28

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ടുപേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക്ക വൈറസ് ബാധിച്ചത്. ഇതില്‍ നാലുപേരുടെ സാമ്പിളുകള്‍ രണ്ടു സ്വകാര്യ […]

Read More
 ജില്ലയിൽ ഇന്ന്  2022 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 2022 പേർക്ക് കോവിഡ്

ജില്ലയില്‍ 2022 പേര്‍ക്ക് കോവിഡ് രോഗമുക്തി 1080 ടി.പി.ആര്‍ 15.41 % ജില്ലയില്‍ ഇന്ന് 2022 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1984 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു .13370 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ […]

Read More
 സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചു;സമരം പിന്‍വലിച്ച് വ്യാപാരികള്‍;വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചു;സമരം പിന്‍വലിച്ച് വ്യാപാരികള്‍;വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറി. മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. വ്യാപാരികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും വരും ദിവസങ്ങളില്‍ ഇതിന് പരിഹാരം കാണാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. സമരപരിപാടികളില്‍ നിന്ന് പിന്‍തിരിയണമെന്നും കോവിഡ് വ്യാപനത്തിന് […]

Read More
 മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ലാന്‍ഡ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്താണ് അറസ്റ്റിലായത്. പിന്നാക്ക ക്ഷേമഫണ്ട് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി.ഇടനിലക്കാരനായിനിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

Read More
 പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക്…?

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക്…?

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി പ്രശാന്ത് കിഷോര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ നിര്‍ണ്ണായക സ്ഥാനം പ്രശാന്ത് കിഷേറിന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത സോണിയ ഗാന്ധി പ്രശാന്ത് കിഷോറിന്റെ മുന്നില്‍ നിര്‍ണ്ണായകമായ ഓഫര്‍ വച്ചുവെന്നാണ് അറിയുന്നത്. രാഹുലും പ്രിയങ്കയും […]

Read More
 ലക്ഷദ്വീപിൽ ഭക്ഷ്യപ്രതിസന്ധിയില്ല; അഡ്മിനിസ്‌ട്രേഷന്റെ വാദം അംഗീകരിച്ച് കോടതി; ഹര്‍ജി തീര്‍പ്പാക്കി

ലക്ഷദ്വീപിൽ ഭക്ഷ്യപ്രതിസന്ധിയില്ല; അഡ്മിനിസ്‌ട്രേഷന്റെ വാദം അംഗീകരിച്ച് കോടതി; ഹര്‍ജി തീര്‍പ്പാക്കി

ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡ്മിനിസ്‌ട്രേഷന്റെ വാദത്തെ അംഗീകരിച്ച് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടെന്നുള്ള ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പില്ലെന്നും ലോക്ക്ഡൗണ്‍ സമയത്തെ ഭരണകൂടത്തിന്റെ ഇടപെടല്‍ തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില്‍ ഹര്‍ജിക്കാരന്‍റെ ആവശ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെ കെ നാസിഹ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദ്വീപില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രദേശത്തെ 80 ശതമാനത്തിലധികം ആളുകളും ജോലിക്ക് പോകാനോ ഉപജീവനം കണ്ടെത്താനോ കഴിയാതെ […]

Read More
 ഇരിട്ടിയില്‍ ബസുകൾ തമ്മിൽ മത്സരയോട്ടം; അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

ഇരിട്ടിയില്‍ ബസുകൾ തമ്മിൽ മത്സരയോട്ടം; അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

കണ്ണൂർ ഇരിട്ടിയിൽ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ടു.ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ രണ്ട് ബസുകൾ മത്സര ഓട്ടം നടത്തുകയായിരുന്നു. ഇരിട്ടി – പായം റോഡിൽ ജബ്ബാർ കടവ് പാലത്തിന് സമീപം ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപ്പാച്ചി എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. മത്സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ്സിലുണ്ടായിരുന്നവരും ദൃസാക്ഷികളും പറഞ്ഞു. പായം, ആറളം സ്വദേശികൾക്കാണ് […]

Read More
 മഠത്തിനുള്ളില്‍ സംരക്ഷണം നല്‍കാനാവില്ല, മാറുന്നതാണ് നല്ലതെന്ന് കോടതി; കേസ് വിധി പറയാനായി മാറ്റി

മഠത്തിനുള്ളില്‍ സംരക്ഷണം നല്‍കാനാവില്ല, മാറുന്നതാണ് നല്ലതെന്ന് കോടതി; കേസ് വിധി പറയാനായി മാറ്റി

മഠത്തില്‍ തന്നെ തുടരാന്‍ ശ്രമിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കേരളാ ഹൈക്കോടതിയിലും തിരിച്ചടി.തന്നെ കോണ്‍വെന്റില്‍ നിന്നും പുറത്താക്കാനുള്ള നീക്കത്തിനെതിരെ സ്വയം ഹൈക്കോടതിയില്‍ കേസു വാദിച്ചിട്ടും കോടതി അംഗകീരിച്ചില്ല. കേസ് പരിഗണിക്കവേ കോണ്‍വെന്റില്‍ നിന്നും താമസം മാറുന്നതല്ലേ നല്ലതെന്നും ഹൈക്കാടതി ചോദിച്ചു. മഠത്തില്‍ തന്നെ ലൂസി കളപ്പുര തുടരണമെന്ന് കോടതിക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ മഠത്തിന് പുറത്ത് ലൂസി കളപ്പുര എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വിധി പറയാനായി […]

Read More