സ്ത്രീസുരക്ഷിത കേരളത്തിനായി ഗവര്‍ണറുടെ ഉപവാസം;ക്രമസമാധാന തകർച്ചയുടെ ആഴത്തെ ഇത് ചൂണ്ടിക്കാട്ടുന്നുവെന്ന് ചെന്നിത്തല
സ്ത്രീകള്‍ക്കു സുരക്ഷയുള്ള കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു. ഉപവാസത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സംസ്ഥാനത്തുടനീളം സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും സ്ത്രീധനത്തിനും എതിരെ സംസ്ഥാന ഭരണത്തലവനായ ഗവർണർ ഉപവസിക്കേണ്ടി വരുന്നു എന്നത് ക്രമസമാധാന തകർച്ചയുടെ ആഴത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിക്കുകയും ചെയ്തു.പിഞ്ചുകുഞ്ഞു മുതൽ വയോജനങ്ങൾ വരെ ദിവസേനയെന്നോണം പീഡനം നേരിടുന്നതിന്റെയും കൊലചെയ്യപ്പെടുന്നതിന്റെയും വാർത്തകൾ നമ്മെ നടുക്കുകയാണ്.പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ആറു […]
Read More
