നാം കോടീശ്വരന്മാര്‍ എന്നുപറയുന്ന നടന്മാരും ഇപ്പോള്‍ വലിയ ബുദ്ധിമുട്ടിലാണ്

നാം കോടീശ്വരന്മാര്‍ എന്നുപറയുന്ന നടന്മാരും ഇപ്പോള്‍ വലിയ ബുദ്ധിമുട്ടിലാണ്

സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കണമെന്ന അഭ്യർത്ഥനയുമായി പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ. മലയാള സിനിമ നിശ്ചയമായിട്ട് 74 ദിവസം പിന്നിട്ടെന്നും, താരങ്ങൾ ഉൾപ്പടെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെല്ലാം വലിയ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പറയുന്നു.വിചാരിക്കുന്നതിലും വളരെ വലുതാണ് മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എ ബാദുഷ. തിയേറ്ററില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ മുതല്‍ റെപ്രസന്റേറ്റീവുമാര്‍ മുതല്‍ എല്ലാവരും കൊടിയ ദുരിതത്തിലാണ്. സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങേയറ്റം സഹായിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യമാണ്.മുഖ്യമന്ത്രിയോടും സാംസ്‌കാരിക മന്ത്രിയോടും ഫേസ്ബുക്കിലൂടെയാണ് […]

Read More
 കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ആകാശ് തില്ലങ്കേരിയിലേക്ക്?; വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ആകാശ് തില്ലങ്കേരിയിലേക്ക്?; വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി.കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത് . കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുമായി അടുത്തബന്ധമുള്ള പശ്ചാത്തലത്തിലാണ് ആകാശിന്റെ വീട്ടില്‍ റെയ്ഡ്. ഇന്നു പുലര്‍ച്ചെയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂര്‍ കസ്റ്റംസ് ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആകാശിന്റെ വീട്ടില്‍ റെയ്ഡ്. കഴിഞ്ഞദിവസം ചോദ്യം ചെയ്ത […]

Read More
 മുഖ്യമന്ത്രി സംസാരിക്കുന്നത് തെരുവ് ഭാഷയിൽ; ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ല; കെ സുധാകരൻ

മുഖ്യമന്ത്രി സംസാരിക്കുന്നത് തെരുവ് ഭാഷയിൽ; ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ല; കെ സുധാകരൻ

“മനസിലാക്കി കളിച്ചാൽ മതി ” പ്രസ്താവനയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന വ്യാപാരികളോടാണെന്നും ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ലെന്നും പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടതെന്നും സുധാകരൻ പറയുന്നു. കോൺഗ്രസ് കച്ചവട സമൂഹത്തിനോടൊപ്പമാണെന്നും അടപ്പിക്കാൻ ശ്രമിച്ചാൽ അവർക്കൊപ്പം നിൽക്കുമെന്നും സുധാകരൻ പറഞ്ഞു. നിയന്ത്രണങ്ങൾ മയപ്പെടുത്തണമെന്നാണ് കോൺഗ്രസ് […]

Read More

പുൽവാമയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു

തെക്കൻ കശ്​മീരിലെ പുൽവാമയി​ൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു.ഭീകരർ പ്രദേശത്ത്​ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു തിരച്ചിൽ. പൊലീസും സൈന്യവും സെൻട്രൽ റിസർവ്​ ഫോഴ്​സും പ്രദേശം വളഞ്ഞതിന്​ പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ പാകിസ്​താനി ലഷ്​കർ ഭീകരൻ കമാൻഡർ ഐജാസ്​ അഥവ അബു ഹു​രയ്​ര കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പുൽവാമ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. മരിച്ചവരുടെ സമീപത്തുനിന്ന്​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി കശ്​മീർ സോൺ പൊലീസ്​ അറിയിച്ചു. ​േമഖലയിൽ തിരച്ചിൽ തുടരുകയാണ്​.

Read More
 ഇരുപത്തിനാല് മണിക്കൂറിനിടെ 38,792 പേർക്ക് കോവിഡ് ; 624 മരണം

ഇരുപത്തിനാല് മണിക്കൂറിനിടെ 38,792 പേർക്ക് കോവിഡ് ; 624 മരണം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 38,792 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,09,46,074 ആയി ഉയര്‍ന്നു. ഇന്നലെ 41,000 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,01,04,720 ആയി ഉയര്‍ന്നു. നിലവില്‍ 4,29,946 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളില്‍ 624 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,11,408 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം […]

Read More
 കൊയിലാണ്ടി ഊരള്ളൂരില്‍ തട്ടി കൊണ്ടുപോയ പ്രവാസിയെ കുന്ദമംഗലത്ത് കണ്ടെത്തി

കൊയിലാണ്ടി ഊരള്ളൂരില്‍ തട്ടി കൊണ്ടുപോയ പ്രവാസിയെ കുന്ദമംഗലത്ത് കണ്ടെത്തി

കൊയിലാണ്ടി ഊരള്ളൂരില്‍ തട്ടി കൊണ്ടുപോയ പ്രവാസിയെ കുന്ദമംഗലത്ത് കണ്ടെത്തി. കാസർഗോഡ് ഭാഷ സംസാരിക്കുന്നവരാണ് തട്ടി കൊണ്ടു പോയ വർ എന്നാണ് ഇയാൾ പറയുന്നത്.. ഇന്നോവ കാറിലാണെന്നും പറയുന്നു.ഉരുളൂര്‍ സ്വദേശി അഷ്‌റഫിനെയാണ് പുലര്‍ച്ചെ ചെത്തു കടവിൽ പൂമങ്ങലത്ത് വീടിനും മുന്നിലെ റോഡിൽ കണ്ടത്. ഇയാൾ രാത്രി 12 മണിയോടെ വീട്ടിന്റെ ഗൈയിറ്റിൽ തട്ടുകയായിരുന്നു. ശബ്ദം കേട്ട വീട്ടുകാർ ഗൈയിറ്റ് തുറന്ന് വന്നപ്പോൾ വിവരം പറയുകയായിരുന്നു. ദേഹമാസകലം പരി ക്കുകൾ ഉണ്ടെന്ന് പറയുന്നു. കുന്ദമംഗലം പോലീസിൽ വിവരം നൽകുകയായിരുന്നു. പോലീസെത്തി […]

Read More
 സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 14,539 പേർക്ക് കോവിഡ്

ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 10,331 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,15,174; ആകെ രോഗമുക്തി നേടിയവര്‍ 29,57,201 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, […]

Read More
 ജില്ലയില്‍ 1359 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1359 പേര്‍ക്ക് കോവിഡ്

രോഗമുക്തി 1176, ടി.പി.ആര്‍ 13.77 % ജില്ലയില്‍ ഇന്ന് 1359 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1329 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.10021 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന […]

Read More
 ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; 24കാരനും 40കാരിക്കും വൈറസ് ബാധ

ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; 24കാരനും 40കാരിക്കും വൈറസ് ബാധ

ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് […]

Read More
 നിർമ്മാണരംഗത്ത് ഹരിതോർജ്ജം: സംസ്ഥാനത്തെ ആദ്യ എൽ.പി.ജി. ഹോട്ട് മിക്സിങ് പ്ലാന്റ് തുറന്നു

നിർമ്മാണരംഗത്ത് ഹരിതോർജ്ജം: സംസ്ഥാനത്തെ ആദ്യ എൽ.പി.ജി. ഹോട്ട് മിക്സിങ് പ്ലാന്റ് തുറന്നു

ബി.പി.സി.എലിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും സംയുക്തയജ്ഞം പയ്യന്നൂർ : പരിസ്ഥിതിസൗഹൃദ ഹരിതോർജ്ജം നിർമാണരംഗത്ത് ഉപയോഗിക്കാൻ കേന്ദ്രപൊതുമേഖലയിലെ മഹാരത്ന കമ്പനിയായ ബി.പി.സി.എലും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്)യും കൈകോർക്കുന്നു. സൊസൈറ്റിയുടെ ഹോട്ട്-മിക്സ് ടാർ മിക്സിങ് പ്ലാന്റുകൾ പ്രകൃതിസൗഹൃദയിന്ധനമായ എൽപിജിയിലേക്കു മാറ്റുന്ന പ്രവർത്തനത്തിനു തുടക്കമായി. എൽ.പി.ജി.യിലേക്കു മാറ്റിയ ആദ്യപ്ലാന്റ് പയ്യന്നൂർ ഒലയംപാടിയിൽ ബിപിസിഎല്ലിന്റെ എൽപിജി ഡിവിഷൻ സ്റ്റേറ്റ് ഹെഡ്ഡ് ബി. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ എല്ലാ ടാർ മിക്സിങ് പ്ലാന്റും ഹരിതയിന്ധനത്തിലേക്ക് മാറ്റാനുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ തീരുമാനം […]

Read More