പഴനി കൂട്ടബലാത്സംഗകേസ് ;മുറിയെടുത്തത് അമ്മയും മകനുമെന്ന പേരില്‍,ഭാര്യാഭര്‍ത്താക്കന്മാരല്ലെന്ന് പൊലീസ്; ദുരൂഹത
പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിക്കാരിക്ക് പരിക്കില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ വ്യക്തമായി. ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയത് പരാതിക്കാര്‍ തന്നെയാണെന്ന് തെളിഞ്ഞെന്നും തമിഴ്‌നാട് ഡിഐജി വിജയകുമാരി പറഞ്ഞു.തലശ്ശേരിയിലെ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ ലോഡ്ജുടമയെ ഭീഷണിപ്പെടുത്തിയത്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും പണവുമായി തലശ്ശേരിയില്‍ വരണമെന്നായിരുന്നു ഭീഷണി. ഇതോടെ പഴനിയില്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമാണോയെന്ന സംശയം ബലപ്പെടുകയാണ്. വ്യാജ പരാതി ഉന്നയിച്ച് പണം തട്ടുകയായിരുന്നോ ഉദ്ദേശ്യമെന്നും സംശയിക്കുന്നുണ്ട്.യുവതിയും പരാതിക്കാരനും ഭാര്യാഭര്‍ത്താക്കളല്ല. […]
Read More
