രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്

രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചുവുഹാനിൽ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന തൃശ്ശൂര്‍ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്‌സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ […]

Read More
 സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ്;സംസ്ഥാനത്ത് ഇതുവരെ 21 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ്;സംസ്ഥാനത്ത് ഇതുവരെ 21 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളജില്‍ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാംപിളുകളാണ് […]

Read More
 നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹര്‍ജി പിന്‍വലിച്ച് അമ്മ ബിന്ദു

നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹര്‍ജി പിന്‍വലിച്ച് അമ്മ ബിന്ദു

ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയ നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു. അഫ്‌ഗാൻ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു . നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ വിനോദ്ചന്ദ്രന്‍ സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് […]

Read More

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ജാമ്യം തേടി സരിത്ത് കോടതിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം തേടി പ്രതി പി എസ് സരിത്ത് കോടതിയില്‍. ഹര്‍ജി ഈ മാസം 15ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞില്ലെന്നും കേസ് എന്‍ഐഎ അന്വഷിക്കേണ്ട ആവശ്യമില്ലെന്ന് സരിത്ത് ഹര്‍ജിയില്‍ പറഞ്ഞു.ജയിലില്‍ സൂപ്രണ്ട് അടക്കം മൂന്നുപേര്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്ന് കളഴിഞ്ഞ ദിവസം സരിത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്‍

Read More
 അട്ടപ്പാടിയില്‍ ചരിഞ്ഞ ആനയ്ക്ക് ആന്ത്രാക്‌സ്

അട്ടപ്പാടിയില്‍ ചരിഞ്ഞ ആനയ്ക്ക് ആന്ത്രാക്‌സ്

അട്ടപ്പാടി അതിർത്തിയിലെ ആനകട്ടിയിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി അതിര്‍ത്തിയില്‍ ആനക്കട്ടിയില്‍ ആണ് ആനയില്‍ ആന്ത്രാക്‌സ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് അന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് വനം വകുപ്പ് കണ്ടെത്തി. ചരിഞ്ഞ ആനയുടെ ചെവിയുടെ ഞെരമ്പിൽ നിന്ന് ശേഖരിച്ച രക്ത സാമ്പിൾ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലെ അനിമൽ ഡിസീസ് ഇന്റലിജൻസ് യൂണിറ്റ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. 12-14 വയസുള്ള ആനയാണ് ചരിഞ്ഞത്.ഈ സാഹചര്യത്തില്‍ മറ്റ് കന്നുകാലികള്‍ക്ക് ഉള്‍പ്പെടെ ആന്ത്രാക്‌സിനുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടതുണ്ട്. […]

Read More
 ചോക്ലേറ്റ് അലിഞ്ഞു പോകും: ഓണക്കിറ്റില്‍ ‘മിഠായിപ്പൊതി’ ഉണ്ടാകില്ല; പകരം ഇത്തവണ ക്രീം ബിസ്‌ക്കറ്റ്,

ചോക്ലേറ്റ് അലിഞ്ഞു പോകും: ഓണക്കിറ്റില്‍ ‘മിഠായിപ്പൊതി’ ഉണ്ടാകില്ല; പകരം ഇത്തവണ ക്രീം ബിസ്‌ക്കറ്റ്,

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കിറ്റില്‍ ഇത്തവണ മിഠായി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ഓണക്കിറ്റിൽ കുട്ടികൾക്കു മിഠായിപ്പൊതി നൽകാനുള്ള തീരുമാനംത്തിന് പകരം ക്രീം ബിസ്കറ്റ് ആയിരിക്കും കിറ്റിൽ ഉണ്ടാവുക. കിറ്റ് വിതരണ പ്രക്രീയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ അലിഞ്ഞു നശിച്ചുപോകാൻ സാധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് ഒഴിവാക്കുന്നത്. മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റിൽ ഉൾപ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉൾപ്പെടുത്തി. ഇതോടെ ഇനങ്ങളുടെ എണ്ണം 13 ൽ നിന്ന് 17 […]

Read More
 1983 ലോകകപ്പ് സെമി ഫൈനൽ ഹീറോ യശ്പാല്‍ ശര്‍മ അന്തരിച്ചു

1983 ലോകകപ്പ് സെമി ഫൈനൽ ഹീറോ യശ്പാല്‍ ശര്‍മ അന്തരിച്ചു

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ(66) അന്തരിച്ചു. 1983ല്‍ ലോക കിരീടം ഉയര്‍ത്തിയ കപില്‍ദേവിന്റെ സംഘത്തില്‍ അംഗമാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 1979ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. 1606 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് വട്ടം മൂന്നക്കം കടന്നപ്പോള്‍ 9 അര്‍ധ ശതകങ്ങളും നേടി. 33 ആണ് ബാറ്റിങ് ശരാശരി. 1970കളിലും എണ്‍പതുകളിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞ പഞ്ചാബി താരം 37 ടെസ്റ്റുകളില്‍ ഇന്ത്യക്കായി കളിച്ചു. മധ്യനിരയില്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തിരുന്ന യശ്പാല്‍ ശര്‍മയുടെ മികവിലായിരുന്നു 1983 […]

Read More
 ഹൃദയം’, പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്ററും; മോഹൻലാലിന്റെ പിറന്നാൾ ആശംസയും

ഹൃദയം’, പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്ററും; മോഹൻലാലിന്റെ പിറന്നാൾ ആശംസയും

വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രണവിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. മോഹൻലാൽ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഹൃദയത്തിലെ പ്രണവിന്റെ പോസ്റ്റർ പങ്കുവെക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. പിറന്നാൾ ആശംസകൾ അപ്പു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Read More
 രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ്; 2020 മരണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ്; 2020 മരണം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 118 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ രോഗികളാണ് രാജ്യത്ത് ഇന്നലെയുണ്ടായത്. 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരമാവധിപ്പേർക്ക് കൊവിഡ് വാക്സീൻ നൽകുക എന്ന തീരുമാനവുമായി രാജ്യം മുന്നോട്ട് പോകുന്നതിടെ തലസ്ഥാനം വാക്സീൻ ക്ഷാമം നേരിടുകയാണ്. വാക്സീൻ സ്റ്റോക്ക് അവസാനിച്ചതിനാൽ ദില്ലിയിൽ ഇന്ന് വാക്സീനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. വാക്സീൻ ദൌർലഭ്യത്തെ തുടർന്ന് ഇന്നലെ പകുതിയിൽ താഴെ കേന്ദ്രങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ലോകാരോഗ്യ സംഘടനയുടെയുടെ അടിയന്തര ഉപയോഗ അനുമതി പട്ടികയിൽ ഇടം […]

Read More
 ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; കടകളുടെ പ്രവൃത്തി സമയം നീട്ടി,ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; കടകളുടെ പ്രവൃത്തി സമയം നീട്ടി,ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം

സംസ്ഥാനത്ത് ലോക്ഡോൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ‌ കടകൾ രാത്രി എട്ടുവരെ തുറക്കാം. ടിപിആർ 15 മുകളിലുള്ളതാണ് ഡി വിഭാഗം. ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം, വാരാന്ത്യ ലോക്ഡൗൺ തുടരും. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി വിളിച്ച് യോഗം ഉടൻ ചേരും. നിലവില്‍ മൂന്നു ദിവസമാണ് ബാങ്ക് ഇടപാടുകള്‍ക്ക് അനുമതിയുള്ളത്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ […]

Read More