തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. ഇതേ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Read More
 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഇല്ല

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഇല്ല

ഇത്തവണ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. കലോത്സവം, ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള തുടങ്ങിയവയിലെ പ്രകടനം എൻഎസ്എസ്, എൻസിസി സ്റ്റുഡൻസ് പൊലീസ് പ്രവർത്തനം എന്നീ അക്കാദമിക് രംഗത്ത് പാഠ്യവിഷയ ഇതര പ്രകടനങ്ങളെ അടിസ്ഥാനമാക്കി നൽകുന്നതാണ് ഗ്രേസ് മാർക്ക്. കോവിഡ് കാരണം സ്കൂൾ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. ഗ്രേസ് മാർക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ലഭിക്കുമായിരുന്നു. മേളകളൊന്നും നടക്കാത്തതിനാൽ […]

Read More
 പരിക്ക് വില്ലനായി; കണ്ണീരോടെ വിംബിള്‍ടണില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

പരിക്ക് വില്ലനായി; കണ്ണീരോടെ വിംബിള്‍ടണില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

യുഎസിന്റെ ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസ് വിംബിള്‍ഡനില്‍നിന്ന് പുറത്തേക്ക്. ഒന്നാം റൗണ്ട് മത്സരത്തിനിടെ കാലിന് പരിക്കേറ്റ സെറീന കളത്തില്‍ നിന്നും മുടന്തിയാണ് പുറത്തേക്ക് പോയത്. 24-ാം ഗ്രാന്‍സ്‌ലാം കിരീടവുമായി വനിതാ ടെന്നിസിലെ റെക്കോര്‍ഡിനൊപ്പം എത്താനുള്ള മുപ്പത്തൊന്‍പതുകാരിയായ സെറീനയുടെ ശ്രമമാണ് ആദ്യ റൗണ്ടിലെ പരിക്കില്‍ വീണുടഞ്ഞത്. പരിക്കേറ്റ് മുടന്തി കളംവിട്ട സെറീന, കണ്ണീരോടെയാണ് വിംബിള്‍ഡനില്‍നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചത്. റോജര്‍ ഫെഡററുടെ ആദ്യ റൗണ്ട് എതിരാളിയായിരുന്ന അഡ്രിയാന്‍ മന്നാരീനോയ്ക്ക് പിന്നാലെ സെറീനയ്ക്കും കളത്തില്‍ തെന്നിവീണ് പരിക്കേറ്റതോടെ, മത്സരം നടക്കുന്ന […]

Read More
 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ പ്രസിഡൻ്റും അഭിഭാഷകനുമായ സി ശങ്കരൻ നായരുടെ ബയോപിക്കുമായി കരൺ ജോഹർ

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ പ്രസിഡൻ്റും അഭിഭാഷകനുമായ സി ശങ്കരൻ നായരുടെ ബയോപിക്കുമായി കരൺ ജോഹർ

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ പോരാടിയ സി ശങ്കരൻ നായരുടെ ബയോപിക്കുമായി കരൺ ജോഹറിൻ്റെ ധർമ്മ പ്രൊഡക്ഷൻസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുൻ പ്രസിഡൻ്റും അഭിഭാഷനും കൂടിയായ ശങ്കരൻ നായരാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ പോരാടിയത്.പുതുമുഖം കരൺ സിംഗ് ത്യാഗിയാണ് സിനിമയുടെ സംവിധായകൻ. ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. വാർത്താകുറിപ്പിലൂടെ ധർമ പ്രൊഡക്ഷൻസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശങ്കരൻ നായരുടെ ചെറുമകൻ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്നെഴുതിയ ‘ദി കേസ് ദാറ്റ് […]

Read More
 കോവിഡ് അമ്മയെ കൊണ്ട് പോയി; ഓക്സിജൻ ഓട്ടോയുമായി സീത രോഗികളെ കാത്തിരിക്കുന്നു

കോവിഡ് അമ്മയെ കൊണ്ട് പോയി; ഓക്സിജൻ ഓട്ടോയുമായി സീത രോഗികളെ കാത്തിരിക്കുന്നു

കോവിഡ് പലർക്കും പല രീതിയിലാണ് പരീക്ഷണങ്ങൾ നൽകിയിട്ടുള്ളത്. ചിലർ അതിൽ നിന്ന് പാഠമുൾക്കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കും.കോവിഡിൽ അമ്മയെ നഷ്​ടപ്പെട്ട ​സീത ദേവി വലിയ മാറ്റങ്ങളോടെയാണ് ​ ജീവിതം പുനരാരംഭിച്ചത്​. അമ്മക്ക്​ സംഭവിച്ചത്​ മറ്റാർക്കും സംഭവിക്കാതിരിക്കാനായി ത​െൻറ നീല ഓ​ട്ടോറിക്ഷയിൽ ഓക്​സിജൻ സിലിണ്ടറൊരുക്കി ബുദ്ധിമുട്ടുന്നവരെ കാത്ത്​ അവരിരിക്കും. ​ചെന്നൈ രാജിവ്​ ഗാന്ധി ​ആശുപത്രിയിൽ മുറികിട്ടുന്നതുവരെ ത​െൻറ ഓ​ട്ടോയിൽ രോഗികൾക്ക്​​ അഭയകേന്ദ്രമൊരുക്കും. പ്രാഥമിക ചികിത്സക്കാവശ്യമായ മറ്റു സൗകര്യങ്ങളും ഓ​ട്ടോയിൽ ഒരുക്കിയിട്ടുണ്ട്​​. കഴിഞ്ഞ മെയ്​ ഒന്നിനാണ്​ സീതക്ക്​ അമ്മ വിജയയെ […]

Read More
 സ്വർണവിലയിൽ വീണ്ടും ഇടിവ്

സ്വർണവിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 35,000 രൂപയായാണ് കുറഞ്ഞത് . ഒരു ഗ്രാമിന് 4,375 രൂപയും ഒരു പവന് 35,000 രൂപയുമാണ് ഇന്നത്തെ വില.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഒരു ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിനു 4,400 രൂപയും ഒരു പവന് 35,200 രൂപയുമായിരുന്നു ഇന്നലെ വില. ഈ മാസം തുടക്കത്തിൽ ഗ്രാമിന് 4620 രൂപയോളമായിരുന്നു വില. നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ […]

Read More
 കേരളത്തില്‍ ബിജെപിക്ക് പുതിയ നേതൃത്വം വരണം; നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്നും പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകര്‍

കേരളത്തില്‍ ബിജെപിക്ക് പുതിയ നേതൃത്വം വരണം; നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്നും പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകര്‍

കേരളത്തില്‍ ബിജെപിക്ക് പുതിയ നേതൃത്വം വരണമെന്നും നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകര്‍. റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളോരാന്നായി എണ്ണെയണ്ണി പറയുന്നു. കേരള ബിജെപി ഘടകത്തില്‍ അടുമുടി അഴിച്ചു പണി വേണമെന്നും സംസഥാന ഘടകത്തില്‍ കാമരാജ് പദ്ധതി നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.നേരത്തെ തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യാന്‍ സ്വതന്ത്ര നിരീക്ഷകരെ നിയോഗിച്ചെന്നും ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും വന്ന വാര്‍ത്തകള്‍ ബിജെപി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന […]

Read More
 കരിപ്പൂർ സ്വർണക്കടത്ത്;പ്രധാന പ്രതി കീഴടങ്ങി

കരിപ്പൂർ സ്വർണക്കടത്ത്;പ്രധാന പ്രതി കീഴടങ്ങി

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ കൊടുവള്ളി വാവാട് സ്വദേശി ടി.കെ.സൂഫിയാൻ പൊലീസ് കസ്റ്റഡിയിൽ. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. അപകടം നടന്ന ദിവസം അർജുൻ ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന കൊടുവള്ളി സംഘത്തെ ഏകോപിപ്പിച്ചത് സൂഫിയാൻ ആയിരുന്നു.രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന്‍ എത്തിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് കൊടുവള്ളി കേന്ദ്രമായിട്ടുള്ള സംഘത്തെ ഏകോപിപ്പിച്ചിരുന്നത് സൂഫിയാന്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സൂഫിയാനെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. സൂഫിയാന്റെ സഹോദരൻ […]

Read More
 ഇനി ബ്ലൂടൂത്തില്‍ വിളിച്ചാലും ലൈസന്‍സ് കട്ടാവും; കടുത്ത നടപടിക്കൊരുങ്ങി ട്രാഫിക് പൊലീസ്

ഇനി ബ്ലൂടൂത്തില്‍ വിളിച്ചാലും ലൈസന്‍സ് കട്ടാവും; കടുത്ത നടപടിക്കൊരുങ്ങി ട്രാഫിക് പൊലീസ്

വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതല്‍ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് റദ്ദാക്കും. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ. തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്ത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കുന്നത് അപകങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാന്‍ മോട്ടര്‍ വാഹന […]

Read More
 കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; സുപ്രിംകോടതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; സുപ്രിംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.അതേസമയം, കൊവിഡ് കാരണമുള്ള മരണങ്ങളിലെ മരണസർട്ടിഫിക്കറ്റ് വിതരണംത്തിനായുള്ള നടപടികൾ ലഘൂകരിച്ച് മാർഗരേഖ പുറത്തിറക്കാനും കേന്ദ്രത്തിന് നിർദേശം നൽകി. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രസർക്കാർ മാർഗരേഖ തയാറാക്കണമെന്നും […]

Read More