മീടുവില്‍ മാപ്പു പറഞ്ഞ് വേടന്‍;ആല്‍ബം നിര്‍ത്തിവച്ചതിന് നന്ദിയറിയിച്ച് ചിന്‍മയി ശ്രീപദ,
മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മാപ്പ് ചോദിച്ച് മലയാളം റാപ്പര്‍ വേടന്‍(ഹിരണ്‍ദാസ് മുരളി). സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ ആല്‍ബവുമായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു വേടനെതിരെ മീടൂ ആരോപണമുയര്‍ന്നത്. ഇതോടെ പ്രോജക്ട് നിര്‍ത്തിവെയ്ക്കുന്നതായി പരാരി അറിയിച്ചു.ഇത്തരമൊരു തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സര്‍വൈവറെ കേള്‍ക്കാന്‍ തയ്യാറായതില്‍ നന്ദിയുണ്ടെന്നും ഗായിക ചിന്‍മയി ശ്രീപദ ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെയാണ് മാപ്പപേക്ഷിച്ച് വേടന്‍ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് വേടന്‍ മാപ്പു പറഞ്ഞത് ‘എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ […]
Read More
