മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനംസാധ്യമാകുന്നില്ല; സഹായവുമായി സൗഹൃദം ചാരിറ്റി ചാത്തൻകാവ്

മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനംസാധ്യമാകുന്നില്ല; സഹായവുമായി സൗഹൃദം ചാരിറ്റി ചാത്തൻകാവ്

കളരിക്കണ്ടി എ.എൽ.പി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയുടെ പഠന മികവിനുള്ള സമ്മാനമായി സൗഹൃദം ചാരിറ്റി ചാത്തൻകാവ് മൊബൈൽ ഫോൺ നൽകി. പഠിക്കാൻ മിടുക്കിയായ വിദ്യാർത്ഥിനിക്ക് മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം സാധ്യമാകാത്ത അവസ്ഥ ഉള്ളതിനാലാണ് ഇത്തരത്തിലുള്ള ഒരു സഹായവുമായി സൗഹൃദം ചാരിറ്റി ചാത്തൻകാവ് മുന്നോട്ട് വന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.സുരേഷ് ബാബു വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോൺ കൈമാറി. പി.പി.ഷിനിൽ, വി.പി.ചന്ദ്രൻ, റഫീക്ക്, ഫൈസൽ, ഷമീർ ബാബു, ഷമീം, ഷഫീഖ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Read More
 വോട്ട് ചെയ്തതിന് മാപ്പ് ചോദിച്ച് പ്രവർത്തകർ; ബംഗാളിൽ ബി ജെ പി യെ പ്രവർത്തകരും കൈ ഒഴിയുന്നു

വോട്ട് ചെയ്തതിന് മാപ്പ് ചോദിച്ച് പ്രവർത്തകർ; ബംഗാളിൽ ബി ജെ പി യെ പ്രവർത്തകരും കൈ ഒഴിയുന്നു

നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് പിന്നാലെ ബംഗാളില്‍ ബി.ജെ.പിയെ പ്രവര്‍ത്തകരും കൈയൊഴിയുന്നു. ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ് പ്രവര്‍ത്തകര്‍ ബംഗാളിലുടനീളം അനൗണ്‍സ്‌മെന്റ് നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.ഇലക്ട്രിക് ഓട്ടോറിക്ഷകളില്‍ സ്പീക്കറും മൈക്കും ഘടിപ്പിച്ച് ബി.ജെ.പിയെ തെറ്റിദ്ധരിച്ചു, നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ പിന്തുണച്ചതില്‍ ഖേദിക്കുന്നു എന്നൊക്കെ പറഞ്ഞാണ് അനൗണ്‍സ്‌മെന്റ്. ബിര്‍ഭും, ഹൂഗ്ലി ജില്ലകളിലാണ് ഇത്തരത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ‘ബി.ജെ.പി ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകാരണവര്‍. ഞങ്ങള്‍ മമതാ ബാനര്‍ജിയ്ക്ക് പകരക്കാരായി ആരേയും കാണുന്നില്ല. ഞങ്ങള്‍ക്ക് വികസനത്തിനൊപ്പം നില്‍ക്കണം,’ അനൗണ്‍സ്‌മെന്റില്‍ പറയുന്നു. […]

Read More
 സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം;പ്രതിഷേധം

സുരേന്ദ്രന്‍ ഇല്ലാതെ ബിജപി ഭാരവാഹി യോഗം;പ്രതിഷേധം

സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ ഇല്ലാതെ ബി.ജെ.പി. ഭാരവാഹിയോഗം വിളിച്ചതിൽ നേതാക്കൾക്കിടയിൽ അമർഷം.ഗൂഗിള്‍ മീറ്റ് വഴിയാണ് ഭാരവാഹിയോഗം വിളിച്ചത്. എന്നാല്‍ എവിടെ നിന്ന് വേണമെങ്കിലും കെ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കാമെന്നിരിക്കെ അദ്ദേഹത്തിന്റെ അഭാവത്തില്‍ യോഗം ചേര്‍ന്നതാണ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. അതൃപ്തരായ രണ്ട് ജനറല്‍സെക്രട്ടറിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു.ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്ന് സംഘടനാ സെക്രട്ടറിയാണ് ഭാരവാഹി യോഗത്തിന് നേതൃത്വം നല്‍കിയതെന്നും അധ്യക്ഷനോ ഉദ്ഘാടകനോ ഒന്നുമില്ലാതെയാണ് യോഗം ചേര്‍ന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ജൂണ്‍ 16 മുതല്‍ പാര്‍ട്ടി […]

Read More
 വിവാദ  മരം മുറി  ഉത്തരവ്;  മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ ഭിന്നതയില്ല; കെ രാജൻ

വിവാദ മരം മുറി ഉത്തരവ്; മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ ഭിന്നതയില്ല; കെ രാജൻ

വിവാദ മരം മുറി ഉത്തരവില്‍ റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ലെന്ന് മന്ത്രി കെ. രാജന്‍. മന്ത്രിമാരോ വകുപ്പുകളോ തമ്മിൽ ഭിന്നതയില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകൾക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്തമാണുള്ളതെന്നും റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പട്ടയഭൂമിയിലെ മരം മുറിക്കുന്നതു സംബന്ധിച്ച ഉത്തരവ് പുതുക്കി ഇറക്കാനുള്ള നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കർഷകരുടേയും മേഖലയിലെ ജനങ്ങളുടെയും ആവശ്യം പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.കര്‍ഷകര്‍ക്കുവേണ്ടി ഇറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടു. വിഷയത്തില്‍ സമഗ്രമായ […]

Read More
 സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 15 വരെ സംസ്ഥാനത്ത് അതിശക്തമായ-ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 13 ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm […]

Read More
 ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു ;ബുധനാഴ്ചക്ക് ശേഷം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു ;ബുധനാഴ്ചക്ക് ശേഷം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യത

സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നു .സമ്പൂർണ ലോക്ക് ഡൗൺ രണ്ടാം ദിവസമായ ഇന്നും കർശന നിയന്ത്രണം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണിൽ വലിയ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. ഇന്നലെ ടിപിആർ 12 ല്‍ എത്തിയിരുന്നു. നിലവിൽ ജൂൺ 16 വരെയാണ് കേരളത്തിൽ ലോക് ഡൗൺ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്. നിലവിൽ […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രലയം . 71 ദിവസത്തെ എറ്റവും കുറഞ്ഞ പ്രതിദിന വർധനയാണ് ഇത്. 3,303 മരണം കൂടി കേന്ദ്ര ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,32,062 പേർ രോഗമുക്തി നേടിയെന്നാണ് ഔദ്യോഗിക കണക്ക്. 95.2 ശതമാനമാണ് രോഗമുക്തി നിരക്ക്

Read More
 ജില്ലയിൽ  927പേർക്ക് കോവിഡ്

ജില്ലയിൽ 927പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 927 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരിൽ ഒരാൾക്കും വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും പോസിറ്റീവായി.22പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 901പേർക്കാണ് രോഗം ബാധിച്ചത്. 10126 പേരെ പരിശോധനക്ക് വിധേയമാക്കി.ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1348 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 9.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. *വിദേശത്ത് നിന്ന് എത്തിയവർ – […]

Read More
 സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 കോവിഡ് പ്രതിരോധത്തിൽ കോഴിക്കോട് സംസ്ഥാനത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിൽ കോഴിക്കോട് സംസ്ഥാനത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനാകെ മാതൃകാപരമെന്ന് മുഖ്യമന്ത്രി. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആസൂത്രണം ജില്ലാ കലക്ടർ സാംബശിവ റാവു വിവരിക്കുന്നു. 2020 മാര്‍ച്ച് മുതല്‍ വിട്ടുവീഴ്ചകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നത്. തുടക്കത്തില്‍ തന്നെ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ കേന്ദ്രീകൃത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ ജില്ലയില്‍ കൃത്യമായി നടപ്പിലാക്കി. പകര്‍ച്ചവ്യാധി പ്രതിരോധം തീര്‍ക്കാന്‍ സമൂഹത്തിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സാന്നിദ്ധ്യം ആസൂത്രണത്തിലും പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും ഉറപ്പുവരുത്താന്‍ ജില്ലാഭരണകൂടത്തിന് […]

Read More