രക്തം നൽകൂ സ്പന്ദനം നിലനിർത്തൂ: ലോക രക്തദാതാ ദിനാചരണം 14 ന് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

രക്തം നൽകൂ സ്പന്ദനം നിലനിർത്തൂ: ലോക രക്തദാതാ ദിനാചരണം 14 ന് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിക്കും. സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ വർഷംതോറും സന്നദ്ധമായി രക്തദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കപ്പെടുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.നമ്മുടെ സംസ്ഥാനത്ത് പ്രതിവർഷം […]

Read More

സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങും; ആന്റണി രാജു

സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമാണ് പുതിയ തീരുമാനം. ആദ്യ ഘട്ടത്തിൽ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ, നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി […]

Read More
 ആയിരങ്ങള്‍ പങ്കെടുത്ത മോട്ടോര്‍ ബൈക്ക് റാലിയില്‍ മാസ്‌ക് ധരിക്കാതെത്തിയ ബ്രസീല്‍ പ്രസിഡന്റിന് പിഴ

ആയിരങ്ങള്‍ പങ്കെടുത്ത മോട്ടോര്‍ ബൈക്ക് റാലിയില്‍ മാസ്‌ക് ധരിക്കാതെത്തിയ ബ്രസീല്‍ പ്രസിഡന്റിന് പിഴ

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റെ ജെയ്ര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ. സാവ് പോളോയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ബൈക്ക് റാലിയില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനാണ് ബോല്‍സനാരോയ്ക്കെതിരെ നൂറ് ഡോളര്‍ പിഴ വിധിച്ചത്.ബൊല്‍സൊനാരോ, മകന്‍ ഇക്വാര്‍ഡോ ബൊല്‍സെനാരോ, അടിസ്ഥാന സൗകര്യ വകുപ്പുമന്ത്രി ടാര്‍സിഷ്യോ ഗോമസ് എന്നിവര്‍ക്കാണ് പിഴ വിധിച്ചതെന്ന് സാവോപോളോ സംസ്ഥാന അധികൃതര്‍ പറഞ്ഞു. ആക്‌സലറേറ്റ് ഫോര്‍ ക്രൈസ്റ്റ് എന്ന പേരില്‍ സാവോ പോളോയില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരക്കണക്കിന് ആളുകളാണ് മോട്ടോര്‍സൈക്കിളുകളില്‍ പങ്കെടുത്തത്. ബൊല്‍സൊനാരോ ആയിരുന്നു റാലി നയിച്ചത്. […]

Read More
 ക്ഷേമ പദ്ധതികള്‍ക്ക് പണം വേണം; ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

ക്ഷേമ പദ്ധതികള്‍ക്ക് പണം വേണം; ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിലവര്‍ധനയിലൂടെ ലഭിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നതെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ വിലവര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന കാര്യം അംഗീകരിക്കുന്നതായി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. വാക്‌സിന്‍ വിതരണത്തിനായി ഒരു വര്‍ഷം 35000 കോടി രൂപയാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചെലവഴിക്കുന്നത്. ഇത്തരത്തില്‍ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇന്ധന വിലവര്‍ധനയിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ചാണ് ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ […]

Read More
 രാജസ്ഥാനില്‍ പോര് മുറുകുന്നു; എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി പൈലറ്റ് ക്യാംപ്

രാജസ്ഥാനില്‍ പോര് മുറുകുന്നു; എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി പൈലറ്റ് ക്യാംപ്

രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ നീക്കം ശക്തമാക്കി സച്ചിന്‍ പൈലറ്റ് ക്യാംപ്. എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന് ആരോപണവുമായി പൈലറ്റ് ക്യാംപിലെ എം.എല്‍.എയായ വേദ് പ്രകാശ് സോളങ്കി രംഗത്തെത്തി. ചില എം.എല്‍.എമാര്‍ അവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സംശയിക്കുന്നുവെന്ന് തന്നോട് പറഞ്ഞതായി സോളങ്കി പറയുന്നു. എം.എല്‍.എമാരുടെ പേര് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞുആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ആരാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും അറിയില്ല,’ സോളങ്കി പറയുന്നു.തന്റെ ഫോണും ചോര്‍ത്തുന്നുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ […]

Read More
 ജില്ലയിൽ ഒരാഴ്ച്ചത്തേക്കുള്ള വാക്സിനേഷൻ ബുക്കിംഗ് ആരംഭിച്ചെന്ന വാർത്ത വ്യാജം; കളക്ടർ

ജില്ലയിൽ ഒരാഴ്ച്ചത്തേക്കുള്ള വാക്സിനേഷൻ ബുക്കിംഗ് ആരംഭിച്ചെന്ന വാർത്ത വ്യാജം; കളക്ടർ

കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കലക്ടര്‍. വാക്സിനേഷന്റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്. വാക്സിന്റെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്്യക്തമാക്കി.

Read More
 ഉൾപ്രദേശങ്ങളിൽ കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഇനി ഡ്രോണുകള്‍

ഉൾപ്രദേശങ്ങളിൽ കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഇനി ഡ്രോണുകള്‍

രാജ്യത്തെ ദുർഘടമായ ഉൾപ്രദേശങ്ങളിൽ കോവിഡ് വാക്സിൻ എത്തിക്കാൻ പുതിയ മാർഗം തേടി കേന്ദ്ര സർക്കാർ. ഡ്രോണുകളെ ഉപയോഗിച്ച് ഉൾപ്രദേശങ്ങളിൽ വാക്സിനുകൾ എത്തിക്കാനാണ് സർക്കാർ നീക്കം. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ഉള്ള സ്ഥലങ്ങളില്‍ അവയെ വാക്സിന്‍ വിതരണത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാനുള്ള മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് മരുന്നും വാക്സിനും എത്തിക്കുന്നതിനായി ഐസിഎംആറിന് വേണ്ടി എച്ച്.എല്‍.എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസ് താല്‍പര്യപത്രം ക്ഷണിച്ചു. സേവനത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് ഉണ്ടാവേണ്ട പ്രത്യേകതകളും കമ്പനി വിശദീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം […]

Read More
 വാക്സിൻ മോഷ്ടിച്ച്​ വിൽപ്പന ; ആരോഗ്യ പ്രവർത്തക അറസ്റ്റിൽ

വാക്സിൻ മോഷ്ടിച്ച്​ വിൽപ്പന ; ആരോഗ്യ പ്രവർത്തക അറസ്റ്റിൽ

ആരോഗ്യകേന്ദ്രത്തിൽ നിന്ന്​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ. ബെംഗളൂരുവിന്​ സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തിൽ സേവനം അനുഷ്​ഠിക്കുന്ന ഗായത്രിയെന്ന ആരോഗ്യ പ്രവർത്തകയാണ് സൗജന്യ​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയതിന്​ പിടിയിലായത്​.മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ഡോസുകൾ മോഷ്​ടിച്ചെന്നാരോപിച്ച്​ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്​തിരുന്നു. ഇവർ വാക്​സിൻ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. പ്രതിദിന വാക്​സിൻ കുത്തിവെപ്പ്​ കഴിഞ്ഞ ശേഷം ബാക്കി വരുന്ന […]

Read More
 ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവ് ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു

ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവ് ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവുമായ ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി ഉത്തരാഖണ്ഡ് സദനിൽ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ സെപ്തംബറിൽ ഇന്ദിരയ്ക്ക് കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. ഹല്‍ദ്വാനി നിയമസഭാമണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2012 മുതൽ 2017 വരെ ധനകാര്യ മന്ത്രിയായിരുന്നു. പാർലമെന്ററി കാര്യം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

Read More
 ബിഹാറിൽ രോഗിയുടെ തലയിൽ നിന്ന് ഭീമൻ പൂപ്പൽ പുറത്തെടുത്ത്‌ ഡോക്ടർമാർ

ബിഹാറിൽ രോഗിയുടെ തലയിൽ നിന്ന് ഭീമൻ പൂപ്പൽ പുറത്തെടുത്ത്‌ ഡോക്ടർമാർ

ബിഹാറിൽ വയോധികന്‍റെ തലച്ചോറില്‍നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഭീമന്‍ ബ്ലാക്ക് ഫംഗസ്. ബിഹാർ തലസ്ഥാനമായ പട്‌നയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(ഐജിഐഎംഎസ്) നടന്ന ശസ്ത്രക്രിയയിലാണ് ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ബ്ലാക്ക് ഫംഗസ് ഡോക്ടർമാർ പുറത്തെടുത്തത്. 60കാരന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജാമൂയ് സ്വദേശിയായ അനിൽ കുമാറിനെയാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് തലച്ചോറിൽനിന്ന് അസാധാരണ വലിപ്പമുള്ള ഫംഗസ് […]

Read More