‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, ;സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, ;സുരേന്ദ്രന്റെ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

സികെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോടിന്റെ ആരോപണത്തില്‍ പുതിയ ശബ്ദരേഖ. പണം നല്‍കുന്നതിന് മുന്നോടിയായി പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. പണം നല്‍കുന്നതിനെ കുറിച്ച് കൃഷ്ണദാസ് ഒന്നും അറിയരുതെന്നാണ് ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നത്. ‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, അത് അവരോട് (ജാനുവിനോട്) പറയണം.ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്. രാവിലെ ഒരു ഒമ്പത് ഒമ്പതേകാലാകുമ്പോള്‍ ഞാന്‍ വരാം’, എന്നാണ് പണം […]

Read More
 ഈ പോരാട്ടത്തിൽ ആയിഷ തനിച്ചല്ല;ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി

ഈ പോരാട്ടത്തിൽ ആയിഷ തനിച്ചല്ല;ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍ പരാമര്‍ശനം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ചാണ് മന്ത്രി പിന്തുണ അറിയിച്ചത്. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പോരാട്ടത്തില്‍ ഐഷ തനിച്ചല്ലെന്നും മന്ത്രി പറഞ്ഞു. ധൈര്യമായി ഇരിക്കണമെന്നും എല്ലാവരും കൂടെയുണ്ടെന്നും മന്ത്രി ഐഷ സുല്‍ത്താനയോട് പറഞ്ഞു. ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ-ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ […]

Read More
 ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

ജമ്മു കശ്മീരില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാരും രണ്ട് പ്രദേശവാസികളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ സോപോറിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സോപോറിലെ പ്രധാന ചൗക്കിലാണ് ആക്രമണമുണ്ടായത്. പൊലീസിന്റെ പട്രോളിങ്ങ് സംഘത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പൊലീസുകാരും രണ്ട് നാട്ടുകാരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭീകരവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജമ്മു കരശ്മിർ പൊലീസ് വ്യക്തമാക്കി.

Read More
 കോവിഡ് രണ്ടാം തരംഗം; ഇന്ത്യയില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍; കേരളത്തില്‍ 24;കണക്കുകൾ പുറത്ത് വിട്ട് ഐഎംഎ

കോവിഡ് രണ്ടാം തരംഗം; ഇന്ത്യയില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍; കേരളത്തില്‍ 24;കണക്കുകൾ പുറത്ത് വിട്ട് ഐഎംഎ

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചത്- 111 പേര്‍. കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായുംകണക്കുകൾ വ്യക്തമാകുന്നു ഡല്‍ഹി-109,ഉത്തര്‍പ്രദേശ്- 79,പശ്ചിമബംഗാള്‍-63,രാജസ്ഥാന്‍- 43എന്നിങ്ങനെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ മരിച്ച സംസ്ഥാനങ്ങള്‍. ഒരു ഡോക്ടര്‍ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്. ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു വീതം ഡോക്ടര്‍മാരും പഞ്ചാബില്‍ മൂന്നു ഡോക്ടര്‍മാരുമാണ് മരിച്ചത്. ബിഹാറില്‍ […]

Read More
 പഞ്ചാബിൽ അകാലിദള്‍ – ബിഎസ്പി സഖ്യം;പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ തുടമെന്ന്   സുഖ്ഭീര്‍ സിംഹ് ബാദല്‍

പഞ്ചാബിൽ അകാലിദള്‍ – ബിഎസ്പി സഖ്യം;പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ തുടമെന്ന് സുഖ്ഭീര്‍ സിംഹ് ബാദല്‍

പഞ്ചാബിൽ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ.മായാവതിയുടെ ബി എസ് പിയുമായാണ് അകാലിദൾ സഖ്യമുണ്ടാക്കിയത്. 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി 20 സീറ്റുകളിലായിരിക്കും മത്സരിക്കുക. 27 വര്‍ഷത്തിന് ശേഷമാണ് ഇരു കക്ഷികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ തുടക്കം എന്നായിരുന്നു സഖ്യ നീക്കത്തെ അകാലിദള്‍ മേധാവി സുഖ്ഭീര്‍ സിംഹ് ബാദല്‍ വിശേഷിപ്പിച്ചത്. ഇന്ന് രാവിലെ ഇരുപാർട്ടിയുടെയും നേതാക്കളായ സതീഷ് ചന്ദ്ര മിശ്രയും സുഖ്ബീർ സിംഗ് ബാദലും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഎസ്പി […]

Read More
 ബയോ വെപണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍;ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ. സുധാകരന്‍

ബയോ വെപണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേല്‍;ഐഷ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ. സുധാകരന്‍

ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.പി.സി.സി നിയുക്ത അധ്യക്ഷന്‍ കെ. സുധാകരന്‍.ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോ വെപ്പണ്‍ തന്നെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ എന്ന് കെ സുധാകരന്‍ പറഞ്ഞു .ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങേയറ്റം സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണില്‍ അപരവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അങ്ങേയറ്റം സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ […]

Read More
 പാവറട്ടി കസ്റ്റഡി മരണം:സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്

പാവറട്ടി കസ്റ്റഡി മരണം:സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്

പാവറട്ടിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍വെച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്.വി.എ. ഉമ്മര്‍, എം.ജി. അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, നിധിന്‍ എം. മാധവന്‍, വി.എം. സ്മിബിന്‍ എന്നിവരുള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്.പല ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റി നിയമിച്ചത്. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഇവരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.കഞ്ചാവ് കേസില്‍ അറസ്റ്റിലായ തിരൂര്‍ സ്വദേശിയായ രഞ്ജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് […]

Read More
 രാജ്യത്ത് ആദ്യമായി ഡീസൽ വിലയും 100 കടന്നു;പെട്രോള്‍ , ഡീസല്‍ വില നൂുറു കടന്ന് ശ്രീഗംഗാനഗർ;

രാജ്യത്ത് ആദ്യമായി ഡീസൽ വിലയും 100 കടന്നു;പെട്രോള്‍ , ഡീസല്‍ വില നൂുറു കടന്ന് ശ്രീഗംഗാനഗർ;

പെട്രോളിന് പിന്നാലെ ഡീസലിനും നൂുറു കടന്ന് രാജസ്ഥനിലെ വിദൂര പട്ടണം. വടക്കാന്‍ രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് രണ്ട് ഓട്ടോ ഇന്ധനങ്ങള്‍ക്കും വില നൂറു കടന്ന സ്ഥലമെന്ന ‘ബഹുമതി’. രാജ്യത്ത് പെട്രോളിന് ആദ്യം നൂറു കടന്നത് ശ്രീഗംഗാനഗറില്‍ ആയിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡീസലിനും ഇവിടെ വില നൂറിനു മുകളിലായി. പെട്രോളിന് ശ്രീഗംഗാനഗറില്‍ ഇന്നത്തെ വില 107.23 രൂപയാണ്. ഡീസല്‍ ഇന്ന 25 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 100.06 ആയി. ഇരട്ട സെഞ്ച്വറി അടിച്ച ഏക പട്ടണമെന്ന ശ്രീഗംഗാനഗറിന്റെ ബഹുമതി […]

Read More
 തൃണമൂൽ യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷ സയാനി ഘോഷിന് അഭിനന്ദനം അറിയിച്ച് മുനവ്വറലി തങ്ങൾ; യൂത്ത് ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് സയാനിയും

തൃണമൂൽ യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷ സയാനി ഘോഷിന് അഭിനന്ദനം അറിയിച്ച് മുനവ്വറലി തങ്ങൾ; യൂത്ത് ലീഗുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് സയാനിയും

തൃണമൂൽ യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സയാനി ഘോഷിന് അഭിനന്ദനം നേർന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും ഒന്നിച്ച് മുന്നേറാം. രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിനായി ഒന്നിച്ചുനില്‍ക്കാമെന്നും തങ്ങൾ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ലീഗുമായി ചേർന്ന് ഇരു പാർട്ടികൾക്കും, പുരോഗമനപരവും സമാധാനപരവുമായ ഒരു രാഷ്ട്രീയ സഹവർത്തിത്വത്തിനായി പരസ്പര ധാരണകളോടെ മുന്നോട്ട് പോകാമെന്ന് സയാനിയും വ്യക്തമാക്കി.

Read More
 വിവാഹ വാ​ഗ്ദാനം നൽകി പീഡനം; ടിക്ക് ടോക്ക് താരം അറസ്റ്റിൽ

വിവാഹ വാ​ഗ്ദാനം നൽകി പീഡനം; ടിക്ക് ടോക്ക് താരം അറസ്റ്റിൽ

ടിക്ടോക് വീഡിയോയിലൂടെ താരമായ അമ്പിളിഎന്നറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണ അറസ്റ്റിൽ. വിവാഹ വാ​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ടിക്ക ടോക്ക് താരം അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്യുന്നത്.ഫോണിലൂടെ പരിചയപ്പെട്ട പെൺക്കുട്ടിയെയാണ് വിഘ്നേഷ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബൈക്കിൽ പെൺക്കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് തൃശൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം […]

Read More