കേരളം ഒന്നാമത് ; നീതി ആയോഗ്‌ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ബിഹാർ പിന്നിൽ

കേരളം ഒന്നാമത് ; നീതി ആയോഗ്‌ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ബിഹാർ പിന്നിൽ

നീതി ആയോഗ് പുറത്തുവിട്ട സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ് ഡി ജി ) കേരളത്തിന് ഒന്നാം സ്ഥാനം . ബിഹാറാണ് ഏറ്റവും പിന്നിൽ. 75 പോയിന്റിന് ആണ് കേരളം മുന്നിൽ . ഹിമാചൽ പ്രദേശും തമിഴ് നാടുമാണ് രണ്ടാം സ്ഥാനത്ത്. മിസോറം, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസഥാനങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പുരോഗതി ഉണ്ട്. പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കേന്ദ്രഭരണ […]

Read More
 കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവർക്കെതിരെ കേസ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവർക്കെതിരെ കേസ്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു .ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങിനടന്നതിനാണ് കേസ്. കോവിഡ് സാഹചര്യത്തില്‍ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും അത് ലംഘിച്ചുവെന്നാണ് പോലീസ് പറയുന്നത്. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

Read More
 കേരളത്തിൽ കാലവര്‍ഷമെത്തി; എട്ട് ജില്ലകളില്‍ കനത്ത മഴ; യെല്ലോ അലര്‍ട്ട്

കേരളത്തിൽ കാലവര്‍ഷമെത്തി; എട്ട് ജില്ലകളില്‍ കനത്ത മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് . എന്നാല്‍ ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും പൊതുവെ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ മഴ ശക്തമാകുമോ എന്നകാര്യം മുന്‍കൂട്ടി പറയാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ യുള്ള കാലയളവിൽ 250 സെന്റീമീറ്റർ വരെ മഴയാണ് ലഭിക്കേണ്ടത്. കേരളത്തില്‍ എട്ട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കോഴിക്കോട് കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ […]

Read More
 പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല;വിനോദ് ദുവയ്‌ക്കെതിരായ കേസ്‌ സുപ്രീംകോടതി റദ്ദാക്കി

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല;വിനോദ് ദുവയ്‌ക്കെതിരായ കേസ്‌ സുപ്രീംകോടതി റദ്ദാക്കി

മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കി. വംശഹത്യയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു എന്ന പേരിലാണ് വിനോദ് ദുവെയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്ത പെട്ടത്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കേസ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.ഹിമാചല്‍ പ്രദേശ് സ്വദേശിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ വിനോദ് ദുവയ്ക്കെതിരേയുളള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. പ്രാദേശിക ബിജെപി നേതാവ് അജയ് ശ്യാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നത്. 1962ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയ […]

Read More
 വി ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി. കെ അനിൽകുമാർ ചുമതയേറ്റു

വി ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി. കെ അനിൽകുമാർ ചുമതയേറ്റു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി. കെ അനിൽകുമാർ ചുമതയേറ്റു. തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ ഇദ്ദേഹം നിലവിൽ ഫുഡ്‌ സേഫ്റ്റി ജോയിന്റ് കമ്മീഷണറാണ്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

Read More
 വാട്‌സ് ആപ്പ് ചില കൗശലവിദ്യങ്ങള്‍ പ്രയോഗിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

വാട്‌സ് ആപ്പ് ചില കൗശലവിദ്യങ്ങള്‍ പ്രയോഗിക്കുന്നു; കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

സമൂഹമാധ്യമമായ വാട്സാപ്പിനെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍.പരിഷ്‌കരിച്ച സ്വകാര്യത നയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളിന്മേല്‍ പ്രമുഖ സമൂഹ മാധ്യമമായ വാട്‌സ് ആപ്പ് ചില കൗശലവിദ്യങ്ങള്‍ പ്രയോഗിക്കുന്നെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം. ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.സ്വകാര്യതാ നയം ഇതുവരെ അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ഇത് ചൂണ്ടിക്കാട്ടി വാട്സാപ്പ് നിരന്തരം നോട്ടിഫിക്കേഷന്‍ നല്‍കുകയാണ്. ജനുവരിയില്‍ വാട്‌സ് ആപ്പ് കൊണ്ടുവന്ന പരിഷ്‌കരിച്ച സ്വകാര്യനയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരും വാട്‌സ് ആപ്പും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. അതിനിടെയാണ് ഉപയോക്താക്കള്‍ക്കെതിരെ […]

Read More
 അമ്മായിയമ്മക്ക് കോവിഡ് പോസിറ്റീവ്; മരുമകളെയും ആലിംഗനം ചെയ്തു രോഗിയാക്കി

അമ്മായിയമ്മക്ക് കോവിഡ് പോസിറ്റീവ്; മരുമകളെയും ആലിംഗനം ചെയ്തു രോഗിയാക്കി

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തനിച്ചുകഴിയേണ്ടി വന്നതിൽ പ്രകോപിതയായ സ്ത്രീ മരുമകളെ ബലമായി ആലിംഗനം ചെയ്തു. കോവിഡ് പോസിറ്റിവായതിനെ പിന്നാലെ സ്ത്രീ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരിയെത്തി യുവതിയെ രാജന്ന സിര്‍സില്ല ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോയി.കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ തന്നോട് അകൽച്ച കാണിക്കുന്നതിൽ ഇവർ അസ്വസ്ഥയായിരുന്നുവെന്ന് മരുമകൾ പറയുന്നു. ഇവരെ പ്രത്യേകം മുറിയിലാണ് താമസിപ്പിച്ചിരുന്നത്. ഭക്ഷണം നൽകിയിരുന്നതും പ്രത്യേകമാണ്. പേരക്കുട്ടികളെ മുത്തശ്ശിയുടെ സമീപത്തേക്ക് വിട്ടിരുന്നില്ല. അതാണ് ഇവരെ പ്രകോപിപ്പിച്ചത്. തനിക്ക് കോവിഡ് […]

Read More
 കർണാടകയിൽ ജൂണ്‍ 14വരെ ലോക്ക്ഡൗൺ നീട്ടി

കർണാടകയിൽ ജൂണ്‍ 14വരെ ലോക്ക്ഡൗൺ നീട്ടി

കർണാടകയിൽ ലോക്ക്ഡൗൺ ഈ മാസം 14വരെ നീട്ടി. മെയ് 10നാണ് കർണാടകയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. 30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്.

Read More
 കൊടകര കുഴല്‍പ്പണ കേസ് : കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും

കൊടകര കുഴല്‍പ്പണ കേസ് : കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പണം വന്നത് പല നേതാക്കള്‍ക്കും അറിവുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ മൊഴി എടുക്കുന്നത്. കെ സുരേന്ദ്രനെ അന്വേഷണ സംഘം എപ്പോൾ വിളിച്ച് വിളിക്കും […]

Read More
 ലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് മമ്മൂട്ടി; പി.ആര്‍.ഒ യുടെ കുറിപ്പ്

ലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് മമ്മൂട്ടി; പി.ആര്‍.ഒ യുടെ കുറിപ്പ്

15 വര്‍ഷം മുന്‍പ് ലക്ഷദ്വീപിലേയ്ക്ക് മെഡിക്കല്‍ സംഘത്തെ അയച്ചയാളാണ് നടൻ മമ്മൂട്ടിയെന്ന് പിആര്‍ഒ റോബര്‍ട് കുര്യാക്കോസ്.ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂട്ടി ഇടപെടുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മറുപടിയുമായി താരത്തിന്റെ പി.ആര്‍.ഒയും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനുമായ റോബര്‍ട്ട് ജിന്‍സ് രംഗത്തെത്തിയത് . അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ പദ്ധതി കേരളത്തില്‍ മാത്രമാണ് വിഭാവനം ചെയ്തിരുന്നത്. ‘കാഴ്ച്ച’ മമ്മൂട്ടിയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ലക്ഷദ്വീപിലേക്ക് വ്യാപിച്ചതെന്നും റോബര്‍ട്ട് ഫേസ്ബുക്കില്‍ കുറിച്ചു. […]

Read More